ഹനുമാന്‍ ലങ്ക മാത്രമായിരുന്നു തീയിട്ടത്, ഈ ആധുനിക ഹനുമാന്‍മാര്‍ ഇന്ത്യ മുഴുവന്‍ തീയിട്ട് ചാമ്പലാക്കുകയാണ്

128

മോദി സർക്കാരിന്റെ പിന്തിരിപ്പൻ നയങ്ങൾക്കെതിരെ എപ്പോഴും കടുത്ത വിമശനവുമായി വന്നിട്ടുള്ള ആളാണ് സുപ്രീം കോടതി മുൻ ഷെഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. കടുത്ത മോദി വിരുദ്ധനായ അദ്ദേഹം ഇപ്പോൾ പൗരത്വ ബില്ലിനെതിരെയാണ് രംഗത്തു വന്നത്. അളന്നുകുറിച്ച രൂക്ഷ വിമർശനത്തിലൂന്നിയ പരിഹാസവാചകങ്ങളാണ് കട്ജു ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

“ഹനുമാന്‍ ലങ്ക മാത്രമായിരുന്നു തീയിട്ടത്, ഈ ആധുനിക ഹനുമാന്‍മാര്‍ ഇന്ത്യ മുഴുവന്‍ തീയിട്ട് ചാമ്പലാക്കുകയാണ്’; അസം നിന്നു കത്തുമ്പോള്‍ നീറോ ചക്രവര്‍ത്തിയെപ്പോലെ വീണവായിക്കുകയാണ് ആധുനിക നീറോമാര്‍” എന്നായിരുന്നു അദ്ദേഹത്തിന്റെ വാചകം.

രാജ്യസഭയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പാസ്സാക്കിയെടുത്ത, മതാടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുന്ന പൗരത്വഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു വരുമ്പോൾ നാം ഓർക്കണം, ഇന്നത്തെ നീതിന്യായ സമ്പദ്രാദയത്തെയും ജഡ്ജിമാരെയും. വർഗ്ഗീയ ഭരണകൂടത്തിന്റെ ചെരുപ്പ് നക്കികളായി പലരും അധഃപതിച്ചിയ്ക്കുന്നു. കട്ജുമാർ നീതിന്യായപീഠത്തിൽ ഇനിയുണ്ടാകില്ല. ഉണ്ടായാൽ തന്നെ അവരെ വാഴിക്കുകയുമില്ല. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തോടെ നിശബ്ദമായൊരു താക്കീതാണ് നീതിപീഠത്തിന് ലഭിച്ചിരിക്കുന്നത്. അതിന്റെ കാലുകൾ ഭീതിയോടെയും വിധേയത്വത്തോടെയും ആടിത്തുടങ്ങുന്നു.