എന്തൊരു സിനിമയാണിത് !
എന്തൊരു സിനിമയാണിത്, എത്ര മനോഹരമായാണ് ഉണ്ണികൃഷ്ണൻ ആവള സമൂഹത്തിലെ അനീതികൾക്കു നേരെ വിരൽ ചൂണ്ടിയത്. ആദ്യ നായിക റോസിയെ കീഴ്ജാതി
155 total views

ഉടലാഴം ❤️
എന്തൊരു സിനിമയാണിത്, എത്ര മനോഹരമായാണ് ഉണ്ണികൃഷ്ണൻ ആവള സമൂഹത്തിലെ അനീതികൾക്കു നേരെ വിരൽ ചൂണ്ടിയത്. ആദ്യ നായിക റോസിയെ കീഴ്ജാതി ആണെന്ന് പറഞ്ഞു ഭ്രഷ്ട് കൽപ്പിച്ച മലയാളസിനിമ മേഖലയിൽ ഉടലാഴം എന്ന സിനിമയെ ഞാൻ വലിയ വിപ്ലവമായാണ് കാണുന്നത്. സമകാലീന സമൂഹം ചർച്ചചെയ്യുന്ന വിഷയങ്ങളെല്ലാം തന്നെ കൃത്യമായി കാണിച്ചു തരാൻ സംവിധായകനു സാധിച്ചിട്ടുണ്ട്.
ട്രാൻസ്ജെന്റർ ആയ ഗുളികനിലൂടെ ആണ് സിനിമ സഞ്ചരിക്കുന്നത്. പെൺ ശരീരം കൊതിക്കുന്ന ഗുളികൻ അനുഭവിക്കുന്ന ലൈംഗിക ആക്രമണങ്ങളും, അതു പോലെ ഗുളികൻ അടങ്ങിയ ആദിമജനവാസികൾ അനുഭവിക്കുന്ന കീഴാളത്തവും സംഘർഷങ്ങളും കൃത്യമായി കാണിക്കാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. ദൃശ്യഭംഗികൾ കൊണ്ട് മനോഹരമാകുന്ന ഉടലാഴം പ്രണയത്തിന് ജാതിപരമായ, മതപരമായ, ലിംഗപരമായ, വർണ്ണപരമായ അങ്ങനെ ഒരു തരത്തിലുമുള്ള അതിർവരമ്പുകളും ഇല്ലായെന്ന് പറയാനും കാണിച്ചു തരാനും മറന്നിട്ടില്ല.
ഈ മണ്ണിന്റെ അവകാശികളായിട്ട് പോലും ഒരു തുണ്ട് ഭൂമി ഇന്നും ലഭിക്കാത്ത ഒരു ജനതയ്ക്കു വേണ്ടി ശബ്ദമുയർത്തിയ ഉടലാഴത്തിന്റെ സംവിധായകനും, കഥാപാത്രങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ച മണി, രമ്യ, അനുമോൾ, സജിത മഠത്തിൽ, ജോയ് മാത്യു, ഇന്ദ്രൻസ്, അബു ആവളംകുന്ന് മറ്റ് അഭിനേതാകൾക്കും, സിനിമയുടെ അണിയറപ്രവർത്തകരക്കും
സ്നേഹാഭിവാദ്യങ്ങൾ ❤️
എൻ ഉടൽ എൻ അവകാശം 🌺
156 total views, 1 views today
