യുക്രൈന് വേണ്ടി പൊരുതാൻ ഹാക്കർ പട്ടാളം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
338 VIEWS

യുക്രൈന് വേണ്ടി പൊരുതാൻ ഹാക്കർ പട്ടാളം

ഉക്രൈന് വേണ്ടി സൈബർ ലോകത്തു പടവെട്ടാൻ ഹാക്കർ പട്ടാളം പരസ്യമായി രംഗത്ത് . കീവ് ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ‘ഹാക്കെൻ’ എന്ന സൈബർ സെക്യൂരിറ്റി കമ്പനിയുടെ നേതൃത്വത്തിൽ ആണ് നൂറ്റമ്പതു രാജ്യങ്ങളിൽ നിന്നുള്ള ഹാക്കർമാർ അടങ്ങിയ ’ ഹാക്കർ പട്ടാളം യുക്രേയിനിനു വേണ്ടി യുദ്ധം ചെയ്യാൻ ഒരുങ്ങിയിരിക്കുന്നത് . ഇതിനോടകം രണ്ടു ലക്ഷത്തോളം അതിവിദഗ്ദ്ധ ഹാക്കർമാർ ഈ പട്ടാളത്തിൽ ചേർന്ന് കഴിഞ്ഞു എന്ന് പറയപ്പെടുന്നു. ഉക്രയിന്റെ സിസ്റ്റങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം റഷ്യയുടെ ഗവണ്മെന്റ് വെബ്സൈറ്റുകളും മറ്റും ആക്രമിച്ചു തകർത്താണ് ഇവർ മുന്നേറുന്നത് .

അതിൽ തന്നെയുള്ള ചില ‘ഹാക്റ്റിവിസ്റ്റുകൾ’ റഷ്യയിലെ മാധ്യമ സൈറ്റുകളെ ആക്രമിച്ചു കീഴ്പെടുത്തി യുക്രൈൻ അനുകൂല പോസ്റ്റുകൾ കൊണ്ട് നിറച്ചു കഴിഞ്ഞു. ഒരു ശരിക്കുള്ള പട്ടാളം പോലെ തന്നെ അച്ചടക്കത്തോടെ ആണ് ഹാക്കർ ആർമി പ്രവർത്തിക്കുന്നത് എന്ന് ഹാക്കൻ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ദിമിത്രോ ബുദോറിൻ അറിയിച്ചു

റഷ്യ കണ്ടെത്താതെ ഇരിക്കുവാൻ ഈ ഹാക്കെർ ഗ്രൂപ്പുകൾ ടെലിഗ്രാം , ട്വിറ്റെർ തുടങ്ങിയ സോഷ്യൽ മീഡിയ ഫോറങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നു. അതിനിടെ റഷ്യൻ നിയന്ത്രണത്തിലുള്ള കൊണ്ടി റാൻസംവെയർ ഹാക്കെർ ഗ്രൂപ്പിൽ നിന്ന് യുദ്ധം മൂലം പിണങ്ങിപ്പിരിഞ്ഞ ഉക്രൈൻ കാരൻ ആയ ഹാക്കെർ അവരുടെ കഴിഞ്ഞ ഒരു വർഷത്തെ രഹസ്യ സന്ദേശങ്ങൾ എല്ലാം പരസ്യമാക്കി. ഇത് സൈബർ സെക്യൂരിറ്റി ഗവേഷകർക്ക് അപ്രതീക്ഷിതമായി കിട്ടിയ ഒരു നിധി ആയി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി