ഭയം ആധിപത്യം സ്ഥാപിച്ച നാട്ടിൽ ഉമേഷേ,താൻ ചങ്കുറപ്പുള്ള, നേരുള്ള ആളാടോ

284

ഹെഡിങ് കടപ്പാട്: ആലീസ്

പോലീസുദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നിന് തന്റെ ഡിപ്പാർട്ട്മെന്റിൽ നിന്ന് മെമ്മോ കിട്ടിയത് മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നല്ലോ. മാവോയിസ്റ്റ് പശ്ചാത്തല സിനിമയായ ‘കാടുപൂക്കുന്ന നേര’ത്തിലെ തീവ്രമായ ഡയലോഗുകൾ സംവിധായകൻ ബിജുകുമാർ ദാമോദരൻ പോസ്റ്റ് ചെയ്തപ്പോൾ അത് ഷെയർ ചെയ്തതായിരുന്നു സംഭവങ്ങളുടെ തുടക്കം. അട്ടപ്പാടിയിലും മറ്റും ‘ഏറ്റുമുട്ടലുകളിൽ ‘ മാവോയിസ്റ്റുകൾ കൊല്ലപ്പെടുന്ന പശ്ചാത്തലത്തിൽ അതിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ വലിയ കേസുകൾ ചുമത്തുന്ന കാലമാണ്. ഉമേഷ് പങ്കുവച്ച പോസ്റ്റ് ഇതായിരുന്നു

Image result for kadu pookkunna neram‘കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ ഏറ്റവും ആകർഷിച്ച ഭാഗങ്ങളിലൊന്ന് ഈ സംഭാഷണമായിരുന്നു.

മൂന്നു വർഷം കഴിയുമ്പോഴും അത് കേരളത്തിന്റെ നെഞ്ചിൽ കത്തി നിൽക്കുന്നു!”

Bijukumar Damodaran ( Dr. Biju) wrote:

സിനിമ കാട് പൂക്കുന്ന നേരം , വർഷം 2016

സീൻ നമ്പർ 146
കാട് ,
പുഴയോട് ചേർന്നുള്ള മരത്തിലെ ഉപേക്ഷിക്കപ്പെട്ട ഏറുമാടം
രാത്രി

ഏറുമാടത്തിനുള്ളിൽ ഇരിക്കുന്ന സ്ത്രീ ,

Dr. Biju
Dr. Biju

പോലീസുകാരൻ ..
പോലീസുകാരൻ – നിങ്ങളെങ്ങനെയാ
മാവോയിസ്റ്റ് ആയത് ?
സ്ത്രീ – ഞാൻ മാവോയിസ്റ്റ്
ആണെന്ന് നിങ്ങളോട് ആരാ പറഞ്ഞത്

പോലീസുകാരൻ – അങ്ങനെയാണ്
ഞാൻ വിചാരിച്ചത്

സ്ത്രീ – ആരെയൊക്കെയാ നിങ്ങൾ
മാവോയിസ്റ്റായി
കണക്കാക്കുന്നത് ?

പോലീസുകാരൻ – പരിസ്ഥിതി ,
ആദിവാസികൾ
എന്നൊക്കെ പറഞ്ഞു അക്രമം
ഉണ്ടാക്കുന്നവർ .
സ്ത്രീ – പരിസ്ഥിതി വിഷയങ്ങളിലും
ആദിവാസി പ്രശ്നങ്ങളിലും
ഇടപെടുന്നത് കൊണ്ട്
എങ്ങനെയാണ് ആളുകൾ
മാവോയിസ്റ്റുകൾ ആകുന്നത്

Image may contain: 2 peopleപോലീസുകാരൻ – സർക്കാരിനെതിരായ
അക്രമ പ്രവർത്തനങ്ങൾ
ആണല്ലോ മാവോയിസ്റ്റുകൾ
ചെയ്യുന്നത്
സ്ത്രീ – ഗവണ്മെന്റ്റ് പറയുന്നതല്ലേ
പോലീസും ആവർത്തിക്കുന്നത്
പോലീസുകാരൻ – അതാണ് സത്യം.

സ്ത്രീ – പരിസ്ഥിതി പ്രശ്നങ്ങൾ ,
സ്ത്രീകളുടെയും
ആദിവാസികളുടെയും
ദളിതുകളുടെയും
വിഷയങ്ങൾ , ഇതിലൊക്കെ
ഇടപെടുന്നവരെല്ലാം
ഗവണ്മെന്റിന്റെ കണ്ണിൽ
മാവോയിസ്റ്റുകൾ ആണ് .
പുസ്തകം വായിക്കുന്നവർ , നല്ല
സിനിമയും നല്ല നാടകവും
ഇഷ്ടപ്പെടുന്നവർ , സോഷ്യൽ മീഡിയയിൽ
നിർഭയമായി അഭിപ്രായം പറയുന്നവർ ..
എല്ലാവരെയും മാവോയിസ്റ്റ് മുദ്ര കുത്തി
ഭയപ്പെടുത്തുകയാണ് പോലീസ്
.യഥാർത്ഥത്തിൽ അക്രമവും വേട്ടയും
നടത്തുന്നത് ഭരണകൂടമാണ്

പോലീസുകാരൻ – അത് ശരിയല്ല
മാവോയിസ്റ്റുകൾ ഇഷ്ടം പോലെ അക്രമങ്ങൾ
നടത്തിയിട്ടുണ്ട്
സ്ത്രീ – കേരളത്തിൽ ഒരു ഹർത്താൽ
ദിവസം പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ
നടത്തുന്ന ആക്രമണത്തിന്റെ നാലിലൊന്ന്
വരുമോ മാവോയിസ്റ്റുകൾ നടത്തി എന്ന്
നിങ്ങൾ പറയുന്ന അക്രമങ്ങൾ ?

Image result for kadu pookkunna neramപോലീസുകാരൻ – ഞാൻ കൂടുതൽ
തർക്കിക്കാനൊന്നുമില്ല മാവോയിസവും
നക്സലിസവുമൊക്കെ ഏറെ
അപകടകരമായ കാര്യങ്ങൾ ആണ് .

സ്ത്രീ – അതിനേക്കാൾ അപകടകരമായാണ്
ഭരണകൂടം പ്രവർത്തിക്കുന്നത്.
എതിർക്കുന്നവരെയും
പ്രതികരിക്കുന്നവരെയും എല്ലാം UAPA
പോലെയുള്ള കരിനിയമങ്ങൾ ചുമത്തി
ഭയപ്പെടുത്തി ഇല്ലാതാക്കുക .ഭരണകൂടം
ജനങ്ങളോട് പ്രതികാരം ചെയ്യുക എന്ന
വിചിത്രമായ രീതി ..

പോലീസുകാരൻ – അപ്പോൾ നിങ്ങൾ
മാവോയിസ്റ്റല്ല എന്നാണോ പറയുന്നത്

സ്ത്രീ – അത് മാവോയിസ്റ്റ് എന്നാൽ എന്താണ്
എന്നുള്ള നിങ്ങളുടെ കാഴ്ച്ചപ്പാട്
അനുസരിച്ചിരിക്കും .

…പോലീസുകാരൻ നിശബ്ദനായി സ്ത്രീയെ നോക്കി ഇരിക്കുന്നു

========

സംഭവം വിവാദമായപ്പോൾ കാടുപൂക്കുന്ന നേരം സംവിധാനം ചെയ്ത ബിജുകുമാർ ദാമോദരൻ എഫ്ബിയിലിട്ട പോസ്റ്റ്

Bijukumar dhamodharan

കാട് പൂക്കുന്ന നേരം സിനിമയിൽ മാവോയിസ്റ്റ്, യു എ പി എ , എന്നീ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്ന ഒരു രംഗം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു എന്നതിന്റെ പേരിൽ ഉമേഷ് വള്ളിക്കുന്ന് (Umesh Vallikkunnu)എന്ന സുഹൃത്തിന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ മെമ്മോ.

പോലീസ് വകുപ്പിൽ ജോലി ചെയ്യുന്ന ഉമേഷിന് ശിക്ഷാ നടപടികൾ സ്വീകരിക്കാതിരിക്കാനുള്ള വിശദീകരണം ചോദിച്ചിരിക്കുകയാണ് . പോലീസിന്റെ മാവോയിസ്റ്റ് നടപടികളെയും UAPA പ്രകാരമുള്ള നടപടികളെയും വിമർശിക്കുന്ന കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ രംഗം ഷെയർ ചെയ്തത് പോലീസിനെ വിമർശിക്കപ്പെടാനും സമൂഹ മാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും ചർച്ച ചെയ്യാനും സാധ്യത ഉള്ളതായി സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ റിപ്പോർട്ട് ചെയ്തതിനാൽ ഈ വിഷയത്തിൽ ഉമേഷിനോട് വിശദീകരണം ചോദിച്ചിരിക്കുക ആണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ.

Umesh Vallikkunnu
Umesh Vallikkunnu

ഇന്ത്യയിൽ അൺ റസ്ട്രിക്റ്റഡ് പൊതു പ്രദർശനത്തിന് സെൻസർ അനുമതി ലഭിച്ചിട്ടുള്ള ,
കേരള സംസ്ഥാന സർക്കാരിന്റെ അഞ്ചു പ്രധാന പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും കിട്ടിയ,
ഇരുപതോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു ചിത്രത്തിലെ രംഗം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതിന് ആണ് കേരളാ പോലീസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലാണിത് സംഭവിച്ചത്.nഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തും അല്ല ,ആവിഷ്കാര സ്വാതന്ത്രത്തെ പറ്റി ഘോര ഘോരം പ്രസംഗിക്കുന്ന നാട്ടിൽ ആണ്.ഒരു സിനിമാ ആസ്വാദകന് ഈ നാട്ടിൽ നിരോധിച്ചിട്ടില്ലാത്ത ഒരു സിനിമയിലെ തനിക്കിഷ്ടപ്പെട്ട രംഗം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാത്ത ഫാസിസ്റ്റ് കാലത്താണോ നമ്മൾ ജീവിക്കുന്നത്..

ഇക്കണക്കിന് കാട് പൂക്കുന്ന നേരം സിനിമ കാണുന്നവർക്കെതിരെയും ആ സിനിമ പ്രദർശിപ്പിക്കുന്ന ഫിലിം സൊസൈറ്റികൾക്കും കോളേജുകൾക്കും എതിരെ പോലും പോലീസ് ഇനി കേസ് എടുക്കാൻ സാധ്യത ഉണ്ടല്ലോ.എന്തൊരു നാടാണ് ഇത്.എങ്ങോട്ടേക്ക് ആണീ പോലീസ് സ്റ്റേറ്റ് സഞ്ചരിക്കുന്നത്.

ഏതായാലും ഇനി ഇപ്പൊ ആവിഷ്കാര സ്വാതന്ത്ര്യം എന്നൊക്കെ വലിയ വായിൽ നിലവിളിക്കുന്ന ആ പുരോഗമന കലാ പരിപാടി വീണ്ടും പുരോഗമന പ്രസ്ഥാനങ്ങൾ കൊണ്ടാടുമോ അതോ നിർത്തി വെക്കുമോ എന്നതാണ് അറിയേണ്ടത്.

ഉമേഷ്‌ മെമ്മോയ്ക്ക് ഉശിരൻ മറുപടി നൽകിയിട്ടുണ്ട് എന്നാണ് അറിഞ്ഞത്.കാട് പൂക്കുന്ന നേരം കൂടുതൽ കാഴ്ച്ച ആവശ്യപ്പെടുന്ന സമയം ആണിത്. ഒരു കലാസൃഷ്ടിയെ പോലീസ് ഭയക്കുന്നു എങ്കിൽ അതിന്റെ അർത്ഥം ആ കലാസൃഷ്ടി സത്യത്തോട് ഏറ്റവും അടുത്തു നിൽക്കുന്നു എന്ന് തന്നെയാണ്. പ്രിയപ്പെട്ട കേരളാ പോലീസേ, ആളുകളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ നിങ്ങൾക്ക് സാധിച്ചേക്കും ..പക്ഷെ ഒരു കലാസൃഷ്ടിയെ എത്ര കാലത്തേക്ക് നിങ്ങൾക്ക് അടിച്ചമർത്താൻ സാധിക്കും? എല്ലാ ഫാസിസ്റ്റ് നിലപാടുകൾക്കും മീതെ കലാ സൃഷ്ടികൾ ലോകത്തോട് സംവദിച്ചു കൊണ്ടേ ഇരിക്കും.ലോകമുള്ള കാലത്തോളം പ്രിയ ഉമേഷ് സ്നേഹം..അഭിമാനം..ഒപ്പമുണ്ട് എപ്പോഴും.

സിനിമ ചെയ്യാനും സമൂഹത്തോട് സംസാരിക്കാനും പ്രേരിപ്പിക്കുന്നത് ഉമേഷിനെ പോലെ ആർജ്ജവവും നിലപാടുകളുമുള്ള കുറെ ഏറെ ആളുകൾ ഈ കെട്ട കാലത്തും ജീവിച്ചിരിക്കുന്നു എന്നറിയുമ്പോഴാണ്. ഫാസിസ്റ്റ് നിലപാടുകൾക്ക് ഒരു മുഖമേ ഉള്ളൂ.അത് ആര് ചെയ്താലും ഫാസിസം തന്നെയാണ്. അവരുടെ ഫാസിസം അക്രമം എതിർക്കപ്പെടേണ്ടത് ,നമ്മുടെ ഫാസിസം ഉദാത്തം അത് അത്ര വലിയ കുഴപ്പം ഇല്ല എന്ന് ചിന്തിക്കുന്ന നിഷ്കളങ്കർക്ക് നല്ല നമസ്കാരം.സമീപ കാലത്ത് തന്നെ ഭരണ കൂടത്തേയും പോലീസിനെയും വിമർശിക്കുന്ന സിനിമകളും സാഹിത്യവും നിരോധിക്കുന്ന സുന്ദര സുരഭില കാലത്തേക്കാണ് നമ്മൾ അതിവേഗം മാർച്ച് ചെയ്തുകൊണ്ടിരിക്കുന്നത്.ഉമേഷിന് കിട്ടിയ മെമ്മോയുടെ പകർപ്പ് ഒപ്പം.

Image may contain: text

ആ സിനിമയില്‍ കാണാന്‍ പാടില്ലാത്ത ഭാഗമുണ്ടെങ്കില്‍ അത് സെന്‍സര്‍ ബോര്‍ഡ് തീരുമാനിക്കേണ്ട വിഷയമാണെന്നും ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു.

“ഞാന്‍ സംഭാഷണഭാഗം പങ്കുവെച്ച കാടു പൂക്കുന്ന നേരം ഇന്ത്യന്‍ സിനിമ അംഗീകരിച്ച സിനിമയാണ്. 5 സംസ്ഥാന അവാര്‍ഡുകളും ഒരു നാഷണല്‍ അവാര്‍ഡും പനോരമ അവാര്‍ഡും കിട്ടിയ സിനിമയാണ് കാടു പൂക്കുന്ന നേരം.
ആ സിനിമ ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഷെയര്‍ ചെയ്തത്. ഇഷ്ടപ്പെട്ടു എന്നു മാത്രമേ എഴുതിയിട്ടുള്ളൂ.
ഇഷ്ടപ്പെടാനുള്ള കാരണം, കേരളത്തിലെ ഏത് പൊലീസുകാരനോടും ആരാണ് മാവോയിസ്റ്റ് എന്നു ചോദിച്ചാല്‍ ഇതേ ഉത്തരമായിരിക്കും പറയുക. മാവോയിസം വേറെ, കേരളത്തിലെ മാവോയിസം എന്നു പറയുന്ന സംഭവം വേറെ.

പുസ്തകം വായിക്കുന്നവരും എഴുതുന്നവരും ചോദ്യം ചോദിക്കുന്നവരും മാവോയിസ്റ്റുകളാണെന്നുള്ള ധാരണയാണിപ്പോഴുള്ളത്. ഇത്തരം സിനിമകള്‍ക്ക് പകരം പുലിമുരുകനും ലൂസിഫറും പോലുള്ള പൊലീസുകാരന്റെ നെഞ്ചത്തു കയറുന്ന സിനിമകള്‍ മാത്രം കണ്ടാല്‍ പോരല്ലോ.”- ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു.