Gossips
ഉണ്ണി മുകുന്ദന് കെട്ടിപ്പിടിക്കാൻ മടിയാണ്
മലയാളത്തിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദനെ ആളുകൾക്കെല്ലാം വലിയ ഇഷ്ടമാണ്. ഏതു കഥാപാത്രവും മികച്ച
206 total views

മലയാളത്തിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദനെ ആളുകൾക്കെല്ലാം വലിയ ഇഷ്ടമാണ്. ഏതു കഥാപാത്രവും മികച്ച രീതിയിൽ ചെയ്യുവാനുള്ള കഴിവ് എന്നാണ് ആളുകൾ ഉണ്ണിയെ കുറിച്ച് പറയുന്നത്. വളരെ മികച്ച രീതിയിൽ തന്നെ ഉണ്ണിമുകുന്ദൻ ലഭിക്കുന്ന കഥാപാത്രം മനോഹരമാക്കാൻ ഒരു പ്രത്യേക കഴിവുണ്ട്. ഇനി വില്ലൻ ആയിട്ടാണെങ്കിലും അതിമനോഹരമായ രീതിയിൽ തന്നെ ഉണ്ണിമുകുന്ദൻ ചെയ്യും. എന്നാൽ ഇപ്പോൾ ഉണ്ണിമുകുന്ദനെ പറ്റി നടി അനന്യ പറഞ്ഞ ചില വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്.
നന്ദനം എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്ത സമയത്ത് ആയിരുന്നു ചിത്രത്തിൽ നായിക അനന്യയും നായകൻ ഉണ്ണിയും ആയിരുന്നു. ആ അനുഭവത്തെക്കുറിച്ച് ആയിരുന്നു അനന്യ വാചാലയായത്. ചിത്രത്തിൻറെ ഷൂട്ടിംഗ് കാണുവാൻ ഉണ്ണിമുകുന്ദന്റെ അച്ഛൻ കൂടി ഒരിക്കൽ വന്നിരുന്നു. ചിത്രത്തിൽ കെട്ടിപ്പിടിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. എന്ത് ചെയ്തിട്ടും അത് ചെയ്യുവാൻ ഉണ്ണിക്ക് വലിയ മടി ആയിരുന്നു എന്നാണ് അനന്യ പറയുന്നത്. ഒരുപാട് വട്ടം ആ സീൻ എടുക്കേണ്ടി വന്നു. പല പ്രാവശ്യവും ഉണ്ണിയുടെ ഹൃദയമിടിക്കുന്നത് നെഞ്ചോട് ചേർന്ന് നിൽക്കുമ്പോൾ തനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു എന്നും അനന്യ പറയുന്നുണ്ട്.
കെട്ടിപ്പിടിക്കുന്ന സീനുകൾ ഒക്കെ ചെയ്യുവാൻ ഉണ്ണിക്ക് വലിയ മടിയാണ് എന്നായിരുന്നു അനന്യ പറഞ്ഞിരുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഷൂട്ടിംഗ് കാണുവാൻ അച്ഛൻ കൂടി ഉള്ളതിനാൽ ആയിരിക്കാം ഉണ്ണിക്ക് ഇങ്ങനെ ഒരു ചമ്മൽ ഉണ്ടായത് എന്നും അനന്യ പറഞ്ഞു. എന്നാൽ ആ രംഗം ഷൂട്ട് ചെയ്യുമ്പോൾ താൻ ഉണ്ണിയുടെ നെഞ്ചിൽ ചേർന്ന് നിൽക്കുകയായിരുന്നു എന്നും, ആ സമയത്ത് ക്രമാതീതമായി മിടിക്കുന്ന ഉണ്ണിയുടെ ഹൃദയമിടിപ്പ് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു എന്നും അനന്യ പറയുന്നുണ്ട്.
207 total views, 1 views today