നാം മറന്ന നടികൾ – ഉർവശി പല ഇന്റർവ്യുകളിലും പറഞ്ഞ ഒരു വാചകമുണ്ട്, ഉണ്ണിമേരിയോളം പോന്ന ഒരു സുന്ദരിയെ കണ്ടിട്ടില്ലെന്ന്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
4654 SHARES
55853 VIEWS

Sunil Waynz

എഴുപതുകളുടെ അവസാനവും എണ്‍പതുകളിലും മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടിയാണ് ഉണ്ണിമേരി.മലയാളത്തിന് പുറമെ കന്നഡ,തെലുങ്ക്,തമിഴ് സിനിമകളിലും ഗ്ലാമര്‍ റോളുകളുടെ അനിവാര്യതയെന്നോണം ഉണ്ണിമേരി ഗണിക്കപ്പെട്ടിരുന്ന കാലം കൂടിയായിരുന്നു അത്.മൂന്നാം വയസ്സില്‍ നൃത്തം പഠിച്ചു തുടങ്ങിയ ഉണ്ണിമേരി ബാല്യത്തിൽ തന്നെ നാട്ടിലും വിദേശത്തും ധാരാളം വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചു.1969ല്‍ പി.ഭാസ്‌കരൻ സംവിധാനം ചെയ്‌ത നവവധുവിലൂടെയാണ് ബാലനടിയായിയായി അവർ സിനിമയിലെത്തിയത്.1972-ൽ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിൽ കൃഷ്ണനായി അഭിനയിച്ചു.ബേബി കുമാരിയെന്ന പേരിലാണ് ആ ചിത്രത്തിൽ അവർ അഭിനയിച്ചത്.പിന്നീട് ശശികുമാർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ പിക്നിക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ വിൻസെന്റിന്റെ നായികയായി അഭിനയിച്ചു.തുടർന്ന് അതേ വർഷം തന്നെ പ്രേംനസീർ നായകനായ അഷ്ടമിരോഹിണി എന്ന ചിത്രത്തിൽ നായികയായി.വെറും 13ആം വയസ്സിൽ ആയിരുന്നു ഉണ്ണിമേരിയുടെ ആദ്യനായികാവേഷം!!

മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക്,കന്നട,ഹിന്ദി ഭാഷകളിലും അവർ അഭിനയിച്ചിട്ടുണ്ട്.അന്തരംഗം എന്ന സിനിമയിലൂടെയായിരുന്നു ഉണ്ണിമേരിയുടെ തമിഴ് അരങ്ങേറ്റം.അന്യഭാഷയിൽ ദീപ എന്ന പേരിലായിരുന്നു അവർ അഭിനയിച്ചത്.മലയാളത്തിൽ ജയൻ,പ്രേം നസീർ,മമ്മൂട്ടി,മോഹൻലാൽ..തമിഴിൽ രജനീകാന്ത്,കമലഹാസൻ..തെലുങ്കിൽ ചിരഞ്ജീവി എന്നിവരുടെയെല്ലാം നായികയായി അവർ അഭിനയിച്ചു.തമിഴിൽ സജീവമായിരുന്ന കാലത്ത് തന്നെ യൂത്ത് കോൺഗ്രസിന്റെ കൾച്ചറൽ വിങ് പ്രസിഡന്റായും അവർ നിയമിതയായി.മധുരയിൽ നിന്നും പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും മലയാളിയായതിനാൽ അവസാനനിമിഷം ഒഴിവാക്കപ്പെട്ടു.അതേത്തുടർന്ന് അവർ സജീവരാഷ്ട്രീയം അവസാനിപ്പിച്ചു.കണ്ണപ്പനുണ്ണി,തച്ചോളി അമ്പു,ഏപ്രിൽ 18,പൂമഠത്തെ പെണ്ണ്,ജോണി(തമിഴ്),മീണ്ടും കോകില,സിപ്പിക്കുൾ മുത്ത് അങ്ങനെ ഓർത്തിരിക്കാൻ തക്ക ഒരുപിടി സിനിമകളിൽ അവർ ഈ കാലയളവിൽ അഭിനയിച്ചു.

സിനിമയിൽ തിളങ്ങിനിൽക്കുന്ന കാലത്തായിരുന്നു എറണാകുളം സെന്റ് ആൽബർട്സ് കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ റിജോയിയുമായി 1982-ൽ ഉണ്ണിമേരിയുടെ വിവാഹം.വിവാഹശേഷവും അഭിനയം തുടർന്ന അവർ പിന്നീട് സ്വഭാവവേഷങ്ങളിലേക്ക് കളംമാറി.ചിത്രം,ഗോഡ്ഫാദർ,കേളി,എന്നോടിഷ്ടം കൂടാമോ,ജോർജ്കുട്ടി C/O ജോർജ്കുട്ടി,അപാരത..എന്നീ സിനിമകളിലെല്ലാം സ്വഭാവനടിയെന്ന ലേബലിൽ മികച്ച അഭിനയമായിരുന്നു ഉണ്ണിമേരി കാഴ്ച വച്ചത്.1992ൽ പുറത്തിറങ്ങിയ ഗൃഹപ്രവേശം ആണ് ഉണ്ണിമേരി അഭിനയിച്ച അവസാനസിനിമ.

താരപ്പൊലിമയുടെ വർണക്കാഴ്ചകളിൽ നിന്ന് അകലം പാലിക്കുന്ന നടി മാധ്യമങ്ങൾക്ക് പിടി കൊടുക്കുന്നത് പോലും അപൂർവം.അടുത്തിടെ അവർ വാർത്തകളിൽ ഇടം പിടിച്ചത്, അവരുടെ കുടുംബം കൈവശം വെച്ചിരുന്ന എട്ടരക്കോടിയോളം രൂപ വിലമതിക്കുന്ന 46 സെന്റ്‌ സ്ഥലം സര്‍ക്കാര്‍ തിരികെപിടിച്ചു എന്നതിന്റെ പേരിലായിരുന്നു!!

ലൗകികമായ ആനന്ദങ്ങളിലും സന്തോഷങ്ങളിലും മുഴുകിപോയ ഒരു കാലത്തില്‍ ജീവിതത്തില്‍ സംഭവിച്ച ചില അനിവാര്യതകള്‍ ഉണ്ണിമേരിയെ ക്രിസ്തുവിലേക്ക് അടുപ്പിക്കാന്‍ കാരണമായ സാഹചര്യമൊരുക്കി.2003 ല്‍ ആയിരുന്നു അത്.അതോടെ സുവിശേഷപ്രഘോഷകയുടെ പുതിയ മുഖം ഉണ്ണിമേരി അണിഞ്ഞുതുടങ്ങി.ഇന്ന് ഭര്‍ത്താവും കുടുംബവുമൊന്നിച്ച് സിനിമയുടെ തിരക്കുകളില്‍ നിന്ന് അകന്ന് സ്വസ്ഥമായി എറണാകുളം കതൃക്കടവിൽ ജീവിച്ചുവരുകയാണ് ഉണ്ണിമേരിയെന്ന ആ പഴയ സ്വപ്നസുന്ദരി.57ആം വയസ്സിന്റെ ചുറുചുറുക്കിലും സിനിമയെ സ്നേഹിക്കുന്ന…നല്ല സിനിമകൾ തീയേറ്ററിൽ തന്നെ പോയി കാണാൻ ആഗ്രഹിക്കുന്ന..മകൻ നിർമലിനെ നല്ലൊരു നടനായി കാണാൻ ആഗ്രഹിക്കുന്ന സാധാരണവീട്ടമ്മയാണ് ഇന്നവർ.ഒരു കാലത്ത് തെന്നിന്ത്യയെ ത്രസിപ്പിച്ച നടിയുടെ യാതൊരു പരിവേഷങ്ങളുമില്ലാത്ത..താരപ്രഭയുടെ തിളക്കമില്ലാത്ത വെറുമൊരു സാധാരണക്കാരിയായ്.!!!

***

Dinoop Akl

ഒരുകാലത്ത്മലയാളസിനിമയിൽ നിറഞ്ഞുനിന്നിരുന്നനായികാസൗന്ദര്യമായിരുന്നു ഉണ്ണിമേരി പി ഭാസ്കരൻ സംവിധാനം ചെയ്ത നവവധു എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക്എത്തിച്ചേർന്ന ഉണ്ണിമേരിപിന്നീട്ഗ്ലാമർനടിയായിമാറുകയായിരുന്നു. 70-80കാലഘട്ടത്തിൽമലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നുഉണ്ണിമേരി,അഷ്ടമിരോഹിണിഎന്നസിനിമയൂടെപ്രേം നസീറിന്റെ നായികയായി 26വർഷമാണ്നടിസിനിമയിൽഉണ്ടായിരുന്നത്. മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിലും തന്റെ കഴിവ് ഉണ്ണി മേരി തെളിയിച്ചു. സിനിമയുടെ നിറ സാന്നിധ്യമായിരുന്ന ഉണ്ണി മേരിയുടെ ശരീരത്തെ സിനിമലോകം ചൂഷണം ചെയ്യുക ആയിരുന്നു, ലോകസിനിമയിൽപേരുകേട്ടമലയാള സിനിമക്കുപോലും ഉണ്ണിമേരിയിലെ നടിയെക്കാൾ ആവശ്യം അവരുടെ ശരീര സൗന്ദര്യത്തെയായിരുന്നു ചൂഷണം ചെയ്തത് അവരിലെ നടിയോട് കാണിച്ച ഏറ്റവും വലിയ ചതികളിൽ ഒന്നായിരുന്നു.
ഉണ്ണിമേരിഎന്നനടിയോടുഅൽപ്പമെങ്കിലും നീതി കാണിച്ച സംവിധായകന്‍ അന്തരിച്ചുപോയ പി.പത്മരാജനാണ്.

ഒരു കാലഘട്ടത്തിൻറെ നിറസൗന്ദര്യമായ ഉണ്ണിമേരി പത്മരാജൻ ചിത്രങ്ങൾക്ക് കരുത്തുള്ള നായികയായിരുന്നു. ഉർവശി എപ്പൊഴും പല ഇന്റർവ്യുകളിലും പറഞ്ഞഒരുവാചകമുണ്ട് .ഉണ്ണിമേരിയോളം പോന്ന ഒരു സുന്ദരിയെ കണ്ടിട്ടില്ലെന്ന്”.. ആൾക്കൂട്ടത്തിൽ തനിയെ, തിങ്കളാഴ്ച്ച നല്ല ദിവസം ,സ്നേഹമുള്ള സിംഹം, കരിയിലക്കാറ്റുപ്പോലെ ,മുക്കുവനെ സ്നേഹിച്ചഭുതം,കൃഷ്ണാഗുരുവായൂരപ്പാ, കാട്ടരുവി എന്നീ ചിത്രങ്ങളോരോന്നും ഇന്നും മനസ്സിൽ മിന്നിമറഞ്ഞുപോകാത്തസിനിമപ്രേമികൾ വളരെ കുറവാണ്അതായിരുന്നു ഉണ്ണി മേരി എന്ന നായികയുടെ വിജയം

നായകനെക്കാൾനായികയെഇഷ്ട്ടപെട്ടിരുന്ന തലമുറയിലെ നായിക വസന്തം ഉണ്ണിമേരി.ജോണി, ഉല്ലാസപ്പറവകൾ, മീണ്ടും കോകില, മുന്താണൈ മുടിച്ച് തുടങ്ങിയ തമിഴ് ചിത്രങ്ങൾ വളരെ ശ്രദ്ധേയം. ഈ ചിത്രങ്ങളിൽ പ്രേക്ഷകർക്കു ഇഷ്ടം ഉല്ലാസപ്പറവകളിലും ജോണിയിലും കമലിനും രജനിക്കുമൊപ്പമുള്ള പാട്ടു സീനിലെ ക്ളോസപ്പ് ഷോട്ടുകളിലാണ് കാരണം അത്രക്കു സുന്ദരിയായിരുന്നു ഉണ്ണി മേരിയെന്ന നടി. തമിഴിലും തെലുങ്കിലും അവർ ഉണ്ണി മേരി ആയിരുന്നില്ല ദീപ ആയിരുന്നു വിളക്കിലെ ദീപം പോലെ ജ്വലിച്ചു നിന്നവൾ അവരുടെ സ്വന്തം ദീപ.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ