3 രാജ്യങ്ങളുടെ അതിർത്തി, ഒരേ സമയം 2 രാജ്യങ്ങളിൽ കാൽ വെച്ച് നിൽക്കാം

42

Rajeev Thekkepatt

ജർമനി, നെതർലാണ്ട്സ്, ബെൽജിയം എന്നീ 3 രാജ്യങ്ങളുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് വാൾസെർബർഗ്. ഒരേ സമയം 2 രാജ്യങ്ങളിൽ കാൽ വെച്ച് നിൽക്കാനും പറ്റും.തെക്കൻ ഡച് പട്ടണമായ മാസ്ട്രിക്ട് ( Maastricht ) നിന്നും 25 km മാറി സ്ഥിതി ചെയ്യുന്ന ഇവിടം നെതർലാണ്ട്സിലെ ഏറ്റവും ഉയർന്ന പ്രദേശമാണ്. Border Triangle on the Vaalserberg • Viewpoint » outdooractive.comതാരതമ്യേന നിരപ്പായ പ്രദേശങ്ങളുള്ള നെതർലാണ്ട്സിൽ ഇങ്ങനെയൊരു സ്ഥലമുണ്ടോ എന്നു തോന്നിപ്പോകും..ഇങ്ങോട്ടുള്ള വഴികളെല്ലാം തന്നെ സ്വിറ്റ്സർലന്റിനെ അനുസ്മരിപ്പിക്കുന്നതാണ്. മാസ്ട്രിക്ട് നിന്നും ബസ് 350 വഴിയും കാർ വഴിയും ഇവിടേക്ക് എത്തിചേരാവുന്നതാണ്.Vaalserberg, Netherlands - LesleyBrayവാഴ്‌സ് ( Vaals ) എന്ന ബോർഡർ ടൗണിൽ നിന്നും 3 km മാത്രമാണ് വ്യൂ പോയിന്റിലേക്കുള്ള ദൂരം. തിരികെ വരുമ്പോൾ യൂറോപ്പിലെ ഏറ്റവും വലിയ ക്രിസ്മസ് മാർക്കറ്റ് സ്ഥിതി ചെയ്യുന്ന മാസ്ട്രിക്ട് കുറച് സമയം സഞ്ചരിക്കുകയുണ്ടായി.. കൊറോണ കാരണം തികച്ചും ശാന്തമായ അന്തരീക്ഷം. ക്രിസ്മസ് മാർക്കറ്റ് ഈ വർഷം ഇല്ലാത്ത്ത് കൊണ്ട് നിരാശ മാറ്റാൻ ടൗണിലെ ചുറ്റുവട്ടം ഒന്ന് കണ്ടശേഷം മടക്കം..

Route : Amsterdam – Maastricht – Vaals – Vaalserberg