ജോളി സ്റ്റീഫന്‍ 55 ഏക്കർ സർക്കാർഭൂമി കയ്യേറി, മുറിച്ചു മറിച്ചു വിറ്റിട്ടും സർക്കാർ അറിഞ്ഞില്ലത്രേ, നല്ല കഥ

0
88

Joli Joli

റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫനും അച്ഛന്‍ കെ ജെ സ്റ്റീഫനും കയ്യേറിയ പൊന്നുംവിലയുള്ള ഇടുക്കി വാഗമണ്ണിലെ വബന്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ തീരുമാനം.എഷ്യാനെറ്റ് ന്യൂസാണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്.ഇരുന്നൂറിലധികം റിസോര്‍ട്ടുകളുള്ള 55 ഏക്കറിലെ വന്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനാണ് റവന്യൂ വകുപ്പ് ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്.രണ്ട് വർഷം മുൻപ് ഒരുപാട് പ്രാവശ്യം ഞാൻ ഇതിനെക്കുറിച്ച് എഴുതിയിരുന്നു.എന്റെ പഴയ സുഹൃത്തുക്കൾ വായിച്ചിട്ടുണ്ടാകും..

എന്താണ് വാഗമണ്ണിലെ ആ ഭൂമിക്ക് സംഭവിച്ചത് ?

1989 ല്‍ വാഗമണ്ണില്‍ എസ്റ്റേറ്റ് വാങ്ങിയ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫന്‍ തന്‍റെ സ്ഥലത്തോട് ചേര്‍ന്ന 55 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൂടി കയ്യേറുകയായിരുന്നു.1994 കാലഘട്ടത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കയ്യേറ്റ ഭൂമിക്ക് പട്ടയമുണ്ടാക്കി.റവന്യു ഡിപ്പാർട്ട്മെന്റിലെ അടക്കം ഇരുപത്തി മൂന്നോളം വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ ഈ ഭൂമി കയ്യേറ്റത്തിന് ഒത്താശ ചെയ്ത് കൂട്ടുനിന്നു.94 ന് ശേക്ഷം അഞ്ചു മന്ത്രിസഭകൾ കേരളം ഭരിച്ചിട്ടും ഇത്രെയും വലിയ ഒരു കയ്യേറ്റം ഈ കാലം വരെ അറിഞ്ഞില്ലത്രേ.

ജോളി സ്റ്റീഫന്‍റെ മുന്‍ ഭാര്യ ഷേര്‍ളി മറ്റൊരു സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയപ്പോഴാണ് കയ്യേറ്റ വിവരം പുറത്തുവരുന്നത്.കയ്യേറിയ ഈ 55 ഏക്കർ ഭൂമി എഴുപത് പ്ലോട്ടുകളാക്കി മുറിച്ചു വിറ്റു.മറിച്ച് വിറ്റപ്പോഴും ആധാരം രജിസ്റ്റർ ചെയ്തപ്പോഴും അവിടെയുള്ള ഒരു ഉദ്യോഗസ്ഥനും ഈ കാലം വരെ യാതൊരു സംശയവും തോന്നിയില്ലത്രേ…!

ഇവിടെയിപ്പോഴുള്ളത് 200-ലധികം റിസോര്‍ട്ടുകളാണ്.ഈ 55 ഏക്കർ ഭൂമിക്കും അതിലുള്ള 200 റിസോർട്ടുകൾക്കും ഇപ്പോൾ ഏകദേശം എഴുന്നൂറ് കോടി രൂപ വില വരും…!കയ്യേറ്റത്തിന് ജോളി സ്റ്റീഫന് എല്ലാ ഒത്താശയും ചെയ്തത് അന്നത്തെ പീരുമേട് താലൂക്കിലെയും വാഗമണ്‍ വില്ലേജിലേയും ഉദ്യോഗസ്ഥരാണ്.12 പട്ടയങ്ങള്‍ റദ്ദാക്കുന്നതിനൊപ്പം ഇതിലെ മുഴുവന്‍ ആധാരങ്ങളും റദ്ദാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിടുകയും ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്.ഒരുപക്ഷെ കേരളം കണ്ട ഏറ്റവും വലിയ കയ്യേറ്റമാണിത്…

തല ചായ്ക്കാൻ ഒരു തുണ്ട് ഭൂമിക്കായി ലക്ഷകണക്കിന് മനുഷ്യർ നിലവിളിക്കുന്ന ഒരു നാട്ടിലാണ് കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി ചിലർ കണ്ണായ സ്ഥലങ്ങൾ കയ്യേറി കോടിക്കണക്കിന് രൂപക്ക് മറിച്ച് വിറ്റത്.മരത്തിന്റെ വീട് പോലും അനുവദിക്കാത്ത വാഗമൺ പോലെ അതീവ പരിസ്ഥിതി ലോല പ്രദേശത്ത് വർഷങ്ങളെടുത്ത് ഇരുന്നൂറോളം വമ്പൻ കോൺഗ്രീറ്റ് കെട്ടിടങ്ങൾ ഉയർന്നത് ഈ കാലം വരെ ആരും അറിഞ്ഞില്ലത്രേ.അതും സർക്കാർ ഭൂമിയിൽ…!എങ്ങനെയാ ഇതൊക്കെ വിശ്വസിക്കുക…?