സ്ത്രീകളിൽ ശാരീരികമായ ലൈംഗികോത്തേജനം ഉണ്ടാകുന്നതിന്റെ പ്രധാന ലക്ഷണമാണ് യോനിയിലെ സ്നേഹദ്രവം അഥവാ മദനജലം. ഇംഗ്ലീഷിൽ വാജിനൽ ലൂബ്രികേഷൻ (Vaginal lubrication). സ്ത്രീകളുടെ ലൈംഗിക ആസ്വാദനത്തിൽ ഇത് സുപ്രധാന പങ്ക് വഹിക്കുന്നു. മഷ്തിഷ്‌ക്കത്തിലെ ഉത്തേജനത്തിന്റെ ഫലമായി യോനീകലകളിൽ രക്തപ്രവാഹം വർദ്ധിച്ചു അതിന്റെ പേശികൾ വികസിക്കുന്നു. അപ്പോൾ യോനിമുഖത്തിനടുത്തുള്ള ‘ബർത്തൊലിൻ ഗ്രന്ഥികൾ, യോനീകലകൾ തുടങ്ങിയവ നനവ്/ വഴുവഴുപ്പുള്ള സ്രവം പുറപ്പെടുവിക്കുന്നു. ലൈംഗികബന്ധം സുഖകരമാകാൻ സ്‌നിഗ്ദത നൽകുക, രതിമൂർച്ഛ അനുഭവപ്പെടാൻ (Orgasm) സഹായിക്കുക എന്നിവയാണ് ഇതിന്റെ ധർമ്മം. സ്നേഹദ്രവം അനായാസമായി ലിംഗം യോനിയിലേക്ക് വഴുതി ഇറങ്ങുവാൻ സഹായിക്കുന്നു. രതിസലിലം യോനിയുടെ ആരോഗ്യവും രക്തയോട്ടവും സൂചിപ്പിക്കുന്നു. സ്ത്രൈണ ഹോർമോണായ ഈസ്ട്രജനുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ആർത്തവചക്രത്തിന്റെ ഏകദേശം മധ്യത്തിലായി വരുന്ന അണ്ഡവിസർജനം അഥവാ ഓവുലേഷന്റെ സമയത്ത് ഇത് കൂടുതലായി ഉത്പാദിപ്പിക്കപ്പെടുവാൻ സാധ്യതയുണ്ട്.

പുരുഷന്മാരിലും സ്നേഹദ്രവം ഉണ്ടാകാറുണ്ട്. ഇംഗ്ലീഷിൽ പ്രീ ഇജാക്കുലേറ്ററി ഫ്ലൂയിഡ് (Pre Ejaculatory Fluid) അഥവാ പ്രീകം (Precum) എന്നറിയപ്പെടുന്നു. ലിംഗത്തിന് ഉദ്ധാരണം സംഭവിച്ചശേഷം സ്‌ഖലനത്തിന് മുന്നോടിയായി ഇത് സ്രവിക്കപ്പെടുന്നു. കൗപ്പേഴ്‌സ് ഗ്രന്ഥികൾ ആണ്‌ ഇവ ഉത്പാദിപ്പിക്കുന്നത്. ഇത് ശുക്ലമല്ല. നിറമില്ലാത്ത ഈ ദ്രാവകം പലരിലും പല അളവിൽ കാണപ്പെടുന്നു. ലിംഗത്തിലേ പിഎച്ച് ക്രമീകരിക്കുക, അതുവഴി ബീജത്തിനെ സംരക്ഷിക്കുക, ലൈംഗികബന്ധം സുഗമമാകാൻ വഴുവഴുപ്പ് നൽകുക; പ്രത്യേകിച്ചും സ്ത്രീ പങ്കാളിക്ക് ലൂബ്രിക്കേഷൻ കുറവുള്ള സമയത്ത്, ഘർഷണം കുറക്കുക തുടങ്ങിയവയാണ് ഇതിന്റെ ധർമങ്ങൾ ഇതിനുമുണ്ട്. പുരുഷന്റെ മൂത്രനാളിയിലെയും അമ്ലത കുറക്കുന്നത് ഈ ദ്രാവകത്തിന്റെ പ്രവർത്തന ഫലമായാണ്. ഇതിൽ കുറഞ്ഞ അളവിൽ ബീജവും കാണപ്പെടുന്നു. അതിനാൽ ഇത് ഗർഭധാരണത്തിനും കാരണമാകാറുണ്ട്. ശുക്ലം ‌സ്ഖലിക്കുന്നതിന് തൊട്ട് മുൻപ് ലിംഗം യോനിയിൽ നിന്നും പിൻവലിച്ചാൽ പോലും മദനജലം കാരണം ചിലപ്പോൾ സ്ത്രീ ഗർഭം ധരിക്കാം. പിൻവലിക്കൽ രീതി (Withdrawal method) എന്നറിയപ്പെടുന്ന ഗർഭനിരോധന മാർഗം പരാജയപ്പെടാനുള്ള കാരണം ഇതാണെന്ന് വിലയിരുത്തപ്പെടുന്നു.

ലൂബ്രിക്കേഷന്റെ അഭാവത്തെ യോനീ വരൾച്ച എന്ന് പറയുന്നു. ഇംഗ്ലീഷിൽ വാജിനൽ ഡ്രൈനെസ് (Vaginal dryness) എന്നറിയപ്പെടുന്നു. ലൂബ്രിക്കേഷന്റെ അഭാവത്തിൽ യോനി വരണ്ടും പേശികൾ മുറുകിയും കാണപ്പെടുന്നു. ഈ അവസ്ഥയിൽ ലൈംഗികബന്ധം നടന്നാൽ ഘർഷണം മൂലം ഇരുവർക്കും ലൈംഗികബന്ധം കടുത്ത വേദനയോ ബുദ്ധിമുട്ടോ ഉള്ളതും, പുരുഷന് ലിംഗപ്രവേശനം ബുദ്ധിമുട്ടേറിയതാകാനും സാധ്യതയുണ്ട്. ഇത്തരക്കാർക്ക് രതിമൂർച്ഛയും ഉണ്ടാകാൻ സാധ്യത കുറവാണ്. ഇത് സ്ത്രീക്ക് ലൈംഗിക താല്പര്യക്കുറവ് ഉണ്ടാകുവാനും ചിലപ്പോൾ യോനീസങ്കോചത്തിനും (vaginismus) പങ്കാളിയോട് വിരോധത്തിനും ഇടയാക്കുന്നു. സംഭോഗം ഒഴിവാക്കുവാനുള്ള ഒരു പ്രധാന കാരണം കൂടിയാണ് ഇത്. ഏതു പ്രായക്കാരായ സ്ത്രീകളിലും യോനിവരൾച്ച ഉണ്ടാകാം. അത് ആർത്തവചക്രവുമായി ബന്ധപെട്ടു കിടക്കുന്നു. ആർത്തവത്തിന് ശേഷം ഓവുലേഷന് മുൻപായി വരുന്ന കുറച്ചു ദിവസങ്ങളിൽ യോനിയിൽ വരൾച്ച ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ആർത്തവവിരാമം എന്ന ഘട്ടത്തിലെത്തിയ (Menopause) സ്ത്രീകളിലാണ് ഈ അവസ്ഥ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ കുറവാണ് കാരണം. പൊതുവേ 45 മുതൽ 55 വയസ് പ്രായമുള്ള സ്ത്രീകളിലാണ് ഇത് ഉണ്ടാകാറുള്ളത്. ഇത് മേനോപോസിന്റെ ഒരു പ്രധാന ലക്ഷണം കൂടിയാണ്. യോനിവരൾച്ച കാരണം പല മധ്യവയസ്ക്കരും തങ്ങളുടെ ലൈംഗിക ജീവിതം അവസാനിപ്പിക്കാറുണ്ട്.

ഇതിന് ശാരീരികവും മാനസികവുമായ പല കാരണങ്ങൾ ഉണ്ട്. യുവതികളിൽ ആമുഖലീല അഥവാ ഫോർപ്ലേയുടെ കുറവ് മൂലമാണ് പ്രധാനമായും യോനി വരൾച്ച ഉണ്ടാകുന്നത്. ഇത്തരം ആളുകൾ ആവശ്യത്തിന് സമയം ആമുഖലീലകൾ ആസ്വദിച്ചെങ്കിൽ മാത്രമേ യോനിയിൽ നനവും ഉത്തേജനവും ഉണ്ടാവുകയുള്ളൂ. ഹോർമോൺ അസന്തുലിതാവസ്ഥ, പ്രസവശേഷം മുലയൂട്ടൽ, യോനിയിലെ അണുബാധ, പ്രമേഹം, ഓവറി നീക്കം ചെയ്യൽ, തൈറോയ്ഡ് പ്രശ്നങ്ങൾ, ഗര്ഭനിരോധന ഗുളികകൾ, കാൻസർ കീമോതെറാപ്പി, ചില മരുന്നുകൾ, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, നിർജലീകരണം, സ്ത്രീരോഗങ്ങൾ എന്നിവയൊക്കെ കാരണം യോനിവരൾച്ച ഉണ്ടാകാം. മാനസിക കാരണങ്ങളിൽ വിഷാദം, വാജിനിസ്മസ് അഥവാ യോനീസങ്കോചം, നിർബന്ധിച്ചുള്ള ലൈംഗികബന്ധം, പങ്കാളിയോടുള്ള താല്പര്യക്കുറവ്, ലൈംഗികതയോടുള്ള വെറുപ്പ്, സ്ട്രെസ്, പങ്കാളിയുടെ ശുചിത്വക്കുറവ്, വായ്നാറ്റം തുടങ്ങിയ പലവിധ കാരണങ്ങൾ ലൂബ്രിക്കേഷനെ മോശമായി ബാധിച്ചേക്കാം.

You May Also Like

ദൈർഘ്യം എത്ര നേരം ? ദൈർഘ്യം കൂട്ടാൻ എന്ത് ചെയ്യണം ?

മികച്ച വേഴ്ചയുടെ ദൈര്‍ഘ്യം ഏഴു മുതല്‍ പതിമൂന്ന് മിനിട്ട് നേരമാണെന്നാണ് പുതിയൊരു പഠന റിപ്പോര്‍ട്ട് പറയുന്നത്.…

ഇണയും തുണയും ആകേണ്ടവർ, മടിയില്ലാതെ നാണമില്ലാതെ അറിയണം ഇതെല്ലാം

ഇണയും തുണയും ആകേണ്ടവർ, മടിയില്ലാതെ നാണമില്ലാതെ അറിയണം ഇതെല്ലാം ❤ DR. ഷിംന അസീസ് എഴുതിയ…

നമുക്ക് അത്യാവശ്യം വേണ്ടത് മാസ്റ്റർബേഷൻ വർക്ക് ഷോപ്സ് ആണ്, ഡോക്ടർ തോമസ് മത്തായിയുടെ ലേഖനം

✒️ Dr Thomas Mathai Kayyanickal നമുക്ക് അത്യാവശ്യം വേണ്ടത് Masturbation Workshops ആണ്. തനിക്കേറ്റവും…

ശരീരത്തിന്റെ പല ഭാഗങ്ങൾ കൊണ്ടും ഓർഗാസം അനുഭവിക്കാൻ സ്ത്രീയ്ക്ക് കഴിയും എന്നത് എത്ര മലയാളി പുരുഷൻമാർക്ക് അറിയാം?

വെള്ളാശേരി ജോസഫ് ‘അടിച്ചുകൊടുക്കൽ’ ആണ് രതി എന്നാണ് നീലചിത്രങ്ങളിൽ നിന്നു മാത്രം സ്ത്രീയെ അറിയുന്ന മലയാളി…