ആദ്യമായി ലോട്ടറി നറുക്കെടുപ്പിന് രൂപം നൽകിയ വൈക്കത്തു പാച്ചുമൂത്തത്

55

ബീന ആന്റണി

ആദ്യമായി ലോട്ടറി നറുക്കെടുപ്പിന് രൂപം നൽകിയ വൈക്കത്തു പാച്ചുമൂത്തത്

ലോട്ടറിച്ചിട്ടി.

ശുചീന്ദ്രം ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ അറ്റകുറ്റപ്പണികൾക്ക് പണം കണ്ടെത്താനായിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ ലോട്ടറി മൂത്തത് നടത്തിയത്. കൊ.വ. 1050 ചിങ്ങം 13-ന് (CE. 1874) ആയിരുന്നു കേരളത്തിലെ ആദ്യത്തെ ലോട്ടറിക്കുള്ള ഉത്തരവിറങ്ങിയത്. ആക്കാലഘട്ടത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിലായിരുന്ന കൽക്കട്ട പോലുള്ള നഗരങ്ങളിൽ ലോട്ടറി ഉണ്ടായിരുന്നു. അറ്റകുറ്റപ്പണികൾക്ക് വേണ്ട നാല്പതിനായിരം രൂപ രാജഭണ്ഡാരത്തിൽ നിന്നും കൊടുക്കാൻ ഇല്ലാതിരുന്നതിനാലാണ് ആ സമയത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ ലോട്ടറി നടത്താനുള്ള അനുമതി മൂത്തതിനു നൽകിയത്. മൂത്തതിന്റെ അഭ്യർത്ഥന പ്രകാരം രൂപ ഒന്നു വീതം വിലയുള്ള ലോട്ടറി അൻപതിനായിരം രൂപാ വിലയിൽ പുറത്തിറക്കുകയായിരുന്നു.
🌹🌹, വൈദ്യൻ, സാഹിത്യകാരൻ, സാമ്പത്തിക വിദഗ്ദ്ധൻ തുടങ്ങി വിവിധമേഖലകളിൽ കഴിവു തെളിയിച്ച ബഹുമുഖപ്രതിഭയായിരുന്നു വൈക്കത്തു പാച്ചുമൂത്തതു്. വ്യാകരണം, ചരിത്രം, പാഠകം, വേദാന്തം, ജ്യോതിഷം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിനു് അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നു. ഉത്രംതിരുനാൾ മഹാരാജാവിന്റെ ഭരണകാലത്തു് തിരുവിതാംകൂറിലെ കൊട്ടാരം വൈദ്യനായിരുന്ന വൈക്കത്തു പാച്ചുമൂത്തതാണു് കേരളത്തിൽ ഇന്നത്തെ രീതിയിലുള്ള ആയുർവേദപഠനത്തിനു് തുടക്കം കുറിച്ചതു്. വൈദ്യം പഠിപ്പിക്കാനായി മൂത്തത് തുടങ്ങിയ പാഠശാലയാണ് പിൽക്കാലത്ത് തിരുവനന്തപുരം ആയുർവേദ കോളേജായത്. കൊല്ലവർഷം 1050 ചിങ്ങം 13ന് അദ്ദേഹമാണു് തിരുവിതാംകൂറിൽ ആദ്യമായി ഭാഗ്യക്കുറിക്കു തുടക്കമിട്ടതു്. ഒരു പക്ഷേ സ്വന്തം രൂപം സ്വയം ചിത്രീകരണം (സെൽഫ് പോർട്രെയ്റ്റ്) നടത്തിയ കേരളത്തിലെ ആദ്യത്തെ കലാകാരനായിരുന്നിരിക്കണം പാച്ചു മൂത്തത്. കണ്ണാടിയിൽ നോക്കി സ്വന്തം രൂപം വരച്ചാണ് അദ്ദേഹം ഇതു നിർവഹിച്ചത്.

മലയാളത്തിലെ പ്രഥമ ബാലസാഹിത്യഗ്രന്ഥമായ ‘ബാലഭൂഷണം'(1868), ഭാഷാശാസ്ത്ര ഗ്രന്ഥമായ ‘കേരള ഭാഷാവ്യാകരണം’ എന്നിവയടക്കം മലയാളത്തിലും സംസ്കൃതത്തിലുമായി പതിമൂന്നു് പുസ്തകങ്ങൾ പാച്ചമൂത്തതു് രചിച്ചു. മലയാളത്തിലെ പ്രഥമ ആത്മകഥയും വൈക്കത്തു പാച്ചുമൂത്തതിന്റേതാണ്. 🌹🌹ഇക്കാലത്തുതന്നെ അദ്ദേഹം വൈദ്യനായി കൊച്ചിയിലും എറണാകുളത്തും സ്വന്തം തൊഴിലായി ആളുകളെ ചികിത്സിച്ചുപോന്നു. 1028-മാൺറ്റിൽ കൊച്ചി രാജാവിനൊപ്പം കാശി സന്ദർശിച്ച് ഗംഗാസ്നാനം നടത്തുവാൻ അവസരം ലഭിച്ചു. അതോടെ ഒരു വൈദ്യൻ എന്ന നിലയിൽ പരക്കെ അംഗീകരിക്കപ്പെട്ടു. അടുത്ത ഒന്നുരണ്ടുവർഷങ്ങളിൽ അദ്ദേഹം തിരുവിതാംകൂർ രാജാക്കന്മാർക്കും പ്രധാന ഉദ്യോഗസ്ഥന്മാർക്കും ചികിത്സ നടത്തുവാനായി ക്ഷണിക്കപ്പെട്ടു. തുടർന്നു് 1031 മുതൽ തിരുവിതാംകൂറിലെ കൊട്ടാരം വൈദ്യനായി നിയമിതനായി. 1045 ഇടവത്തിൽ ശുചീന്ദ്രം വട്ടപ്പള്ളി സ്ഥാനീകനായി അവരോധിക്കപ്പെട്ടു.