വരത്തൻ
കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടില്‍ എത്തുന്ന എബിനും പ്രിയയും. അവരെ കാത്തു നില്കുന്ന ബെന്നി. നടന്ന് ക്ഷീണിച്ച പ്രിയ വരാന്തയില്‍ ഇരിക്കുന്നു. പാല് കൊണ്ട് വരുന്ന പയ്യന്റെ കയ്യില്‍ നിന്ന് കുപ്പി വാങ്ങി ചായയോ? കാപ്പിയോ? എന്ന് അതിഥിയോട് ചോദിച്ച് കൊണ്ട് എബിൻ ചായ ഇടാൻ പോവുന്നു. എബിൻ ചായയുമായി വരുന്ന വരെ ബെന്നിയും പ്രിയയും നാട്ടു വർത്തമാനവും പറഞ്ഞ് ഇരിക്കുന്നു.ചായ രണ്ട് പേര്‍ക്കും കൊടുത്തു തന്റെ കപ്പും ആയി എബിൻ അവരോടൊപ്പം കൂടുന്നു.
ഇത് വരെ മലയാളം സിനിമ യില്‍ കണ്ടു തഴമ്പിച്ച, “എടി ഒരു ചായ ഇട്” എന്ന ഡയലോഗ് ഇല്ല. എബിൻ പാലും ആയി ചായ ഇടാൻ പോവുമ്പോ “അയ്യോ ചേട്ടാ, ഇങ്ങ് താ ഞാൻ ചായ ഇട്ടിട്ട് വരാം” എന്നതും ഇല്ല. മറ്റൊരു സീനിൽ തന്റെ ഭാര്യയുടെ dress ഒരു മടിയും ഇല്ലാതെ വിരിച്ച് ഇടുന്നും ഉണ്ട്. (പ്രിയക്ക് rest വേണ്ടതാണ് എന്ന് മനസ്സിലാക്കി കൊണ്ട്)
സ്ത്രീ ശാക്തീകരണം, ഫ്രീഡം, sexual liberty, Feminism ഒക്കെ അവിയല്‍ പരുവത്തില്‍ ആക്കി ഇതിനെ ഒന്നിനെയും justify ചെയ്യാതിരിക്കുന്നതിനേക്കാൾ, സ്ത്രീ പക്ഷം എന്ന് പേരിട്ട് നായികാ കഥാപാത്രത്തെ glorify ചെയ്ത് ആണുങ്ങള് ഒക്കെ മോശക്കാർ എന്ന് കാണിക്കുന്നതിനേക്കാൾ ഭംഗിയും അന്തസ്സും ഈ സീനുകൾക്ക് തോന്നി. ഇത്തരം ഒരു മാറ്റം അല്ലെ സിനിമയിൽ വരേണ്ടത്?