സിജുവിൽസന്റെ പുതിയ ചിത്രമാണ് വരയൻ. ഈ ചിത്രത്തിൽ വൈദികൻ ആയാണ് സിജു പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ പോസ്റ്റർ പങ്കുവച്ചതുമുതൽ ആസ്വാദകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വൈദികനും കൊന്തയും വയലൻസും എല്ലാമുണ്ട് പോസ്റ്ററിൽ. നവാഗതനായ ജിജോ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. മെയ് ഇരുപതിനാണ് ചിത്രം റിലീസ് ചെയ്യുക . ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ഡാനി കപ്പൂച്ചിന്‍ ആണ്. ചിത്രത്തില്‍ സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവര്‍ക്കൊപ്പം മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി തുടങ്ങി തിരവധി താരങ്ങള്‍ അണിനിരക്കുന്നു. ഉപചാരപൂർവം ഗുണ്ടാ ജയനാണ് സിജുവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
**