വർണ്ണപ്പകിട്ട് സിനിമ സൂപ്പർ ഹിറ്റായി, പക്ഷെ സംവിധായകൻ കുത്തുപാളയെടുത്തു, കാരണമുണ്ട്. അതെ കുറിച്ചുള്ള ചില സത്യങ്ങൾ വെളിപ്പെടുത്തുകയാണ് വർണ്ണപ്പകിട്ടിന്റെ നിർമ്മാതാവ് ജോക്കുട്ടൻ പാലക്കുന്നേലിന്റെ അക്കാലത്തെ സഹായിയായിരുന്ന അനിൽ സക്കറിയ. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം

ജോക്കുട്ടനും അനിൽ സക്കറിയയും
ജോക്കുട്ടനും അനിൽ സക്കറിയയും

“നിർമ്മാതാവ് ജോക്കുട്ടൻ സിനിമയോട് വലിയ ആത്മാർത്ഥതയുണ്ടായിരുന്ന ഒരാൾ ആയിരുന്നു. വർണ്ണപ്പകിട്ട് സൂപ്പപ്പർഹിറ്റ്‌ ആയിട്ടും അദ്ദേഹം തകർന്നതിനു പിന്നിൽ കാരണമുണ്ടായിരുന്നു. 1996 – 97 ൽ രണ്ടേമുക്കാൽ കോടി രൂപ ചിലവിട്ടായിരുന്നു വർണ്ണപ്പകിട്ട് പൂത്തിയാക്കിയത്. അക്കാലത്തു ഒരു മോഹൻലാൽ സിനിമ ചെയ്യുന്നതിന്റെ മൂന്നിരട്ടി. 1997 ഏപ്രിൽ നാലിന് റിലീസ് ചെയ്ത സിനിമ 180 ദിവസം തിയേറ്ററിൽ ഓടി. സൂപ്പർഹിറ്റ് എന്നുതന്നെ പറയാം. എന്നാൽ നികുതിയും വിതരണക്കാരുടെ ഷെയറും കഴിച്ചു നോക്കിയാൽ നിർമ്മാതാവിന് ഒന്നും കിട്ടിയില്ല. ആ സിനിമകാരണം ജോക്കുട്ടൻ സാമ്പത്തികമായി തകർന്നു. ചങ്ങനാശേരിയിലെ വസ്തുവകകൾ പോലും വിൽക്കേണ്ടിവന്നു. അദ്ദേഹം സിനിമാബന്ധങ്ങൾ ഉപേക്ഷിച്ചു. രണ്ടുവർഷം മുമ്പാണ് അദ്ദേഹം മരിക്കുന്നത്. ” . അനിൽ സക്കറിയ

Leave a Reply
You May Also Like

“രണ്ടുമൂന്നുതവണ അറിയാതെ ആ നമ്പറില്‍ വിളിച്ചു, അപ്പുറത്ത് ഇന്നസെന്റ് ഇല്ലല്ലോ എന്ന് ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞ ഉടനെ കട്ട് ചെയ്തു”

സംവിധായകന്‍ സത്യന്‍ അന്തിക്കാട് പങ്കുവയ്ക്കുന്നത് അന്തരിച്ച നടന്‍ ഇന്നസെന്‍റിനെക്കുറിച്ച് വൈകാരികമായൊരു കുറിപ്പാണ്. ഈ കുറിപ്പ് അദ്ദേഹം…

പൈങ്കിളി സാഹിത്യം, പൈങ്കിളി കഥ , പൈങ്കിളി പ്രേമം എന്നൊക്കെ പറയാറുണ്ട്, പൈങ്കിളി എന്ന പ്രയോഗം എങ്ങനെ വന്നു ?

പൈങ്കിളി എന്ന പ്രയോഗം എങ്ങനെ വന്നു ? അറിവ് തേടുന്ന പാവം പ്രവാസി പൈങ്കിളി സാഹിത്യം,…

ഏറ്റവും മികച്ച ഹിന്ദി കോമഡി സിനിമയുടെ 28 വർഷങ്ങൾ

28 Yeaes of Andaz Apna Apna Kannan Abi Mfc  ഏറ്റവും മികച്ച ഹിന്ദി…

തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടി ജയകൃഷ്ണൻ യഥാർത്ഥത്തിൽ ആരെന്നറിയാമോ ?

മണ്ണാറത്തൊടി ജയകൃഷ്ണൻ അഥവാ പുതിയേടത്ത് ഉണ്ണിമേനോൻ Syam Sulekha Suresh തൂവാനത്തുമ്പികൾ എന്ന സിനിമ പത്മരാജന്റെ…