പോസ്റ്റ് 1

ഭർത്താവിന്റെ അനിയന്റെ ഭാര്യയായ ശോഭയെ ഉപദേശിക്കുന്ന.. മാലതി ഏട്ടത്തി..(ഗീത )????????
മാലതി ഏട്ടത്തി :നമ്മള് വന്ന് കേറിയ പെണ്ണുങ്ങളാ.. നമ്മള് വേണം എവിടെയും താഴ്ന്നു കൊടുക്കാൻ.. എന്നാലേ കുടുംബത്തിൽ സമാധാനം ഉണ്ടാകു..

ശോഭ :ഞാൻ ഈ കുടുംബത്തിൽ സമാധാനകേട് ഉണ്ടാകാൻ വന്നതല്ല..

May be an image of 4 people and textമാലതി ഏട്ടത്തി : അങ്ങനെ ഞാൻ പറഞ്ഞില്യാലോ..
എന്റെ വീട്ടില് ഞാൻ ഭയങ്കര ദേഷ്യകാരി ആയിരുന്നു.. ദേഷ്യം വന്നാൽ കണ്ണ് കാണില്യ കയ്യിൽകിട്ടുന്നത് എന്തും എടുത്ത് ഏറിയും.. ഇവിടെവന്ന് ആ സ്വഭാവം എടുത്താൽ ഇടിച്ച് എല്ലോടിക്കും.. അതോണ്ട് മാറി.. പെണ്ണുങ്ങള് അങ്ങനെയാ.. സ്വന്തം വീട്ടിൽ ഒരു സ്വഭാവം കെട്ടി കൊണ്ട് വരുന്ന വീട്ടിൽ ഒരു സ്വഭാവം.. ( അതുശരി അപ്പൊ രാഘവൻ നായരുടെ ഇടി പേടിച്ച് കുലസ്ത്രീ ആയതാണല്ലേ ????????????)

ശോഭ : എനിക്ക് അങ്ങനെയൊന്നും മാറാൻ പറ്റില്ല..
ഇത്തരം ചീത്ത സ്വഭാവങ്ങൾ ഒന്നുമില്ല എനിക്ക്.. ഇത്തിരി വൃത്തിയിലും അന്തസിലും വളർന്നു.. അത് ചീത്തയാണോ❤❤

മാലതി ഏട്ടത്തി :എന്നല്ല ഏടത്തി പറഞ്ഞത് ഞാനെന്റെ അനിയത്തിയോട് പറയണപോലെ പറഞ്ഞതാ പറഞ്ഞു തരേണ്ട കടമയുണ്ടല്ലോ..

ശോഭ :ഇവിടെ വന്ന അന്ന് മുതൽ തുടങ്ങിയ ചട്ടം പഠിപ്പിക്കലാ പണ്ട് സ്കൂളിന് എസ്ക്രഷന് പോയപ്പോൾ കണ്ടിട്ടുണ്ട് കാട്ടാനയെ ചട്ടം പഠിപ്പിക്കുന്നത് ഇവിടെ അതിനേക്കാൾ ഭയങ്കരാ..
(ശോഭ എങ്ങനാ വില്ലത്തി ആയത് ????)

ഭക്ഷണം കഴിക്കുമ്പോൾ വന്ന് കേറി വിയർപ്പു തുടക്കുക.. ഭാര്യയെ ഇടിച്ച് എല്ലൊടിക്കുക.. നന്മ്മ മരം രാഘവൻ നായർ ശരിക്കും സൈകോ ആണോ.


പോസ്റ്റ് 2

പല സ്ഥലങ്ങളിലും കാണുന്നു “ശോഭ എങ്ങനെ തെറ്റ്കാരി ആയി” എന്ന നിലയിൽ ഉള്ള പോസ്റ്റുകൾ.ചില കാര്യങ്ങള് പറഞ്ഞു പോകാം എന്നു കരുതുന്നു.
വിവാഹ ശേഷം എവിടെ താമസിക്കണം എന്നുള്ളത് വിവാഹത്തിന് മുൻപ് തന്നെ തീരുമാനിക്കേണ്ട കാര്യമാണ്. സാഹചര്യം അനുകൂലം അല്ലെങ്കിൽ പിന്നീട് തീരുമാനം മാറ്റുകയും ചെയ്യാം.

വിവാഹം കഴിഞ്ഞ് ഭർത്താവിൻ്റെ വീട്ടിൽ ആണ് നിൽക്കുക എന്ന തീരുമാനം ശോഭയുടെ സമ്മതത്തോടെ എടുത്തതായി ആണ് ചിത്രത്തിൽ നിന്നും മനസ്സിൽ ആവുന്നത് (വിസമ്മതിച്ചത് ആയി പറയുന്നില്ല).
നമ്മൾ ഒരു വീട്ടിൽ അല്ലെങ്കിൽ ഒരു മുറിയിൽ താമസിക്കാൻ പോയാൽ അവിടെ മുൻപ് താമസിച്ചിരുന്ന ,ഒപ്പം താമസിക്കുന്ന ആളുകളുമായി ഒത്തു പോകുക എന്നുള്ളത് പ്രഥാനം ആണ്.

ഒന്നിച്ചു താമസിക്കുമ്പോൾ നമ്മുടെ രീതികൾ തന്നെ എപ്പോഴും പിന്തുടർന്ന് പോകാൻ കഴിയണം എന്നില്ല.
താമസ സ്ഥലത്തെ Hall, Toilet, Kitchen ഇത് ഒക്കെ Common ആകുമ്പോൾ അവ വൃത്തിയായി സൂക്ഷിക്കാൻ പറയുന്നതിൽ തെറ്റില്ല.ഒപ്പം താമസിക്കുന്നവർക്ക് വ്യക്തി ശുചിത്വം ഇല്ലെങ്കിൽ അത് നമ്മൾക്ക് ബുദ്ധിമുട്ട് അല്ലെങ്കിൽ അറപ്പ് ഉളവാക്കുന്നു ഉണ്ടെങ്കിൽ അവരോട് അത് പറയുകയും ആവാം.

പക്ഷേ നമ്മൾ അത് എങ്ങനെ പറയുന്നു എന്നത് പ്രസക്തമാണ്.വീട്ടിലെ മുതിർന്ന ആളുകൾക്ക് പലപ്പോഴും നമ്മൾക്ക് ഇഷ്ടമല്ലാത്ത ചില ശീലങ്ങൾ ഉണ്ടാകും. അത് എല്ലാം മാറ്റാൻ സാധിക്കണം എന്നില്ല.
അതിൽ എന്തൊക്കെ അവരോട് പറയാം, എങ്ങനെ അത് പറയണം ഇതൊക്കെ എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ചിത്രത്തിൽ കൈ പൊള്ളിയപ്പോൾ അമ്മായിയമ്മ first aid ആയി കൈ നക്കിയപ്പോൾ ഉള്ള പ്രതികരണം ആണ് ആദ്യത്തെ വിഷയം. ആ പ്രതികരണത്തിൽ അല്പം മിതത്വം പുലർത്തുന്നതിന് കുലസ്ത്രീ ഒന്നും ആകണം എന്നില്ല.അല്പം മര്യാദയും മുതിർന്നവരോടു ഉള്ള ബഹുമാനവും മതിയാവും.പിന്നെ ഭർത്താവിൻ്റെ ജ്യേഷ്ഠൻ പാടത്ത് പണി കഴിഞ്ഞു നേരെ വന്നു dining table ൽ ഇരുന്നപ്പോൾ ഉള്ള പ്രതികരണം. Public ആയി insult ചെയ്യുന്ന പോലെ ഉള്ള പ്രതികരണം ആയിരുന്നു അത്. അത് നയപരമായി കൈകാര്യം ചെയ്യാമായിരുന്നു.ഭർത്താവിനോട് പറഞ്ഞു ഭർത്താവിന് ജ്യേഷ്ഠനോട് അവതരിപ്പിക്കാം.

നമ്മൾ ഇടപെടുന്ന ആളുകളെ മനസ്സിലാക്കി ആവണം നമ്മൾ പെരുമാറാൻ.
അല്ലാതെ നമ്മളുടെ attitude എല്ലയിടിത്തും കാണിക്കും എന്ന് തീരുമാനിച്ചാൽ നമുക്ക് മറ്റുള്ളവരുമായി ഒത്തു പോകാൻ പ്രയാസമാകും, കൂട്ടുകുടുംബം ആയാലും അണുകുടുംബം ആയാലും.മാലതി പറയുന്ന പോലെ ദേഷ്യം വന്നാൽ കയ്യിൽ കിട്ടുന്ന സാധനം എറിയുന്ന സ്വഭാവം ആയിരുന്നു , സ്വന്തം വീട്ടിൽ ഒരു സ്വഭാവം കെട്ടി ചെല്ലുന്നിടത് വേറെ സ്വഭാവം അങ്ങനെ വേണം പെണ്ണുങ്ങൾ, തല്ലി എല്ലോടിക്കൻ സാധ്യത ഉള്ളത് കൊണ്ട് മാറി, ഇതിനോട് ഒന്നും തീരെ യോജിപ്പില്ല.ശോഭയുടെ പെരുമാറ്റം ശരിയാണ് ഒരു തെറ്റും ഇല്ല എന്ന് ന്യായീകരിക്കുന്നതിനോട് യോജിക്കാൻ കഴിയില്ല.തിരുത്തപെടെണ്ട പെരുമാറ്റം ആയിരുന്നു ശോഭയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

You May Also Like

മിഡ്നൈറ്റ് മസാല & ഹോട്ട് ഹോട്ടർ ഹോട്ടസ്റ്റ്

മിഡ്നൈറ്റ് മസാല & ഹോട്ട് ഹോട്ടർ ഹോട്ടസ്റ്റ് Moidu Pilakkandy മിഡ്നൈറ്റ് മസാല എന്ന വിളിപേരിൽ…

മലയാളികളുടെ ‘പുച്ഛം’ വൈറലാകുന്നു !

എന്തിനേയും ഏതിനെയും പുച്ചിക്കുന്ന കാര്യത്തില്‍ നമ്പര്‍ വണ്‍ ആയ നുമ്മ മലയാളികളെ കണക്കിന് കളിയാക്കുന്ന ഗാനം ഒന്ന് കണ്ടു നോക്കു

പിസ്സയുമായി വന്ന പയ്യന് സവിതാ ഭാഭിയുടെ വക കിട്ടിയത് …. വീഡിയോ

പിസ്സ കൊടുക്കാന്‍ വന്ന പയ്യന് കുറച്ചു പ്രലോഭനങ്ങള്‍ വീട്ടിലെ സുന്ദരിയായ യുവതിയുടെ വക കിട്ടിയാല്‍ എന്താകും അവസ്ഥ …

പാഠം ഒന്ന്, രണ്ട്…… (കുഞ്ഞു കഥകള്‍ )

”നീ എനിക്ക് കുഞ്ഞു പെങ്ങളാണ്.. ഞാന്‍ നിന്റെ ഏട്ടന്‍.” അയാള്‍ ചെറു നര ഉള്ള താടി മെല്ലെ തടവി. ഏട്ടനും പെങ്ങളും എന്ന് കവിത എഴുതി. ”മോളെ, ഇപ്പൊ നീ എന്റെ സുഹൃത്താണ് , അതല്ലേ ഞാന്‍ എല്ലാം തുറന്നു പറയുന്നത് ?” അയാളുടെ ഏതോ ശരീര ഭാഗത്ത് ഒരു ചെറിയ അനക്കം.