ഇഴഞ്ഞെത്തുന്ന വിഷപ്പാമ്പുകൾ ദുഃസ്വപ്നപോലെ ശ്രീക്കുട്ടിയെ പിന്തുടരുകയാണ്. എട്ട് വർഷത്തിനിടെ പാമ്പുകടിയേറ്റത് 12 തവണ. കുറവിലങ്ങാട് പഞ്ചായത്തിലെ കളത്തൂർ കണിയോടി ചിറക്കുഴിയിൽ സിബി – ഷൈനി ദമ്പതികളുടെ മകൾ ശ്രീക്കുട്ടി പലതവണ പാമ്പ് കടിയേറ്റ് മരണത്തിന്റെ പടിവാതിൽ വരെ എത്തി.
ഇതിനു കാരണം എന്താണ്? ആർക്കും അറിയില്ല. കഴിഞ്ഞ ദിവസം കളത്തൂരിലെ വീട്ടിൽ എത്തിയ വാവ സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ച വരികളിൽ ശ്രീക്കുട്ടിയുടെ കഥയുണ്ട്.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ചോദ്യങ്ങൾക്കു വാവ സുരേഷ് നൽകിയ മറുപടി ഇങ്ങനെ. ‘ചിലരുടെ ശരീരത്തിൽ പാമ്പുകൾക്ക് ഭക്ഷണം എന്ന് സെൻസ് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും പ്രത്യേകത കാണും അതാണ് ഇവർക്ക് ഇത്രയും പ്രാവശ്യം കടിക്കുന്നത്’. ഇക്കാര്യം ശരിയാണോ എന്നറിയാൻ ശാസ്ത്രീയ പരിശോധനകൾ വേണം. ഇതിനായി വിദഗ്ധ ഡോക്ടർമാരുടെ സംഘവുമായി എത്താമെന്നും സുരേഷ് ഉറപ്പു നൽകിയിട്ടുണ്ട്. കളത്തൂർ കണിയോടി ഭാഗത്തു തോടിന്റെ കരയിലാണു സിബിയുടെ വീട്. പാമ്പുശല്യം കൂടുതലുള്ള മേഖലയാണിവിടം.

10 തവണയും പാമ്പ് കടിയേറ്റത് വീട്ടിലും വീടിന് പരിസരത്തും വച്ചാണ്. രണ്ടു തവണ പുറത്തു പോയപ്പോഴും. 2013ലാണ് ആദ്യമായി കടിയേറ്റത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഒരാഴ്ചമുമ്പ്, കടിച്ചത് അണലി. വീട്ടിനുള്ളിൽ മുറിയിലേക്ക് ഇഴഞ്ഞു വന്ന പാമ്പ് കടിക്കുകയായിരുന്നു എന്നു ശ്രീക്കുട്ടി പറയുന്നു. അതിന്റെ ചികിത്സയിലാണ് ഇപ്പോൾ.

2013 മുതൽ കഴിഞ്ഞ ദിവസം വരെ 3 തവണ അണലിയും 4 തവണ മൂർഖനും 5 തവണ ശംഖുവരയനും കടിച്ചു. കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ പോകും. ചിലപ്പോൾ ദിവസങ്ങൾ നീളുന്ന ചികിത്സ. പലവട്ടം തീവ്രപരിചരണ വിഭാഗത്തിലായി. അച്ഛൻ സിബി, അമ്മ ഷൈനി, സഹോദരി സ്വപ്ന മോൾ എന്നിവർക്കൊപ്പമാണു താമസം. പക്ഷേ ഇവരിൽ ആരെയും ഇതുവരെ പാമ്പു കടിച്ചിട്ടില്ല.

12 തവണ കടിയേറ്റെങ്കിലും പേടിയില്ല. പഠിച്ചു മുന്നേറും. ദുരിതങ്ങൾ ഏറെയുണ്ടെങ്കിലും ഓടിപ്പോകാൻ തയാറല്ല. സുരക്ഷിതമായി താമസിക്കാൻ നല്ലൊരു വീട് വേണം – ബിരുദവും ബിഎഡും കഴിഞ്ഞു എൽഎൽബിക്കു പഠിക്കുന്ന ശ്രീക്കുട്ടി പറയുന്നു. ചികിത്സയ്ക്കായി വൻതുക ചെലവിടുന്നതായി സിബി പറയുന്നു. കൂലിപ്പണിയിലൂടെ ലഭിക്കുന്ന വരുമാനം മാത്രമാണ് ആശ്രയം

You May Also Like

തടാകത്തിലെ മാരകമായ ജലം പക്ഷികളെ കല്ലാക്കി മാറ്റുന്നു

തടാകത്തിലെ മാരകമായ ജലം പക്ഷികളെ കല്ലാക്കി മാറ്റുന്നു. ടാൻസാനിയയിലെ നാട്രോൺ തടാകം യഥാർത്ഥത്തിൽ രാസവസ്തുക്കളുടെ മിശ്രിതമാണ്,…

പറക്കും തളികകൾ….സത്യങ്ങൾ പുറത്തുവരുമ്പോൾ

അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തെ റോസ്‌വെൽ പട്ടണം. 1947 ജൂലൈ മാസത്തിലെ ആദ്യ ആഴ്ചയിൽ പെയ്തിറങ്ങിയ ഒരു പേമാരിയുടെ സമയത്താണ് അമേരിക്കൻ ജനതയെ

അമേരിക്കയിലുടനീളം അത്ഭുതകരമാം വിധം കണ്ടെത്തിയ വിചിത്രമായ കോൺക്രീറ്റ് അമ്പടയാളങ്ങളുടെ പിന്നിലെ സത്യമെന്ത് ?

അമേരിക്കയിലുടനീളം അത്ഭുതകരമാം വിധം കണ്ടെത്തിയ വിചിത്രമായ കോൺക്രീറ്റ് അമ്പടയാളങ്ങളാണിവ. അതുകൊണ്ടു എന്താണ് അർത്ഥമാക്കുന്നത്, എന്താണ് ചൂണ്ടിക്കാണിക്കുന്നത്…

ഇറാഖിലെ ഈ നിഗൂഢമായ രക്ത തടാകത്തിന്റെ പിന്നിലെ രഹസ്യമെന്ത് ?

ഇറാഖിലെ സദർ സിറ്റിക്ക് പുറത്താണ് ഇറാഖിലെ ബ്ലഡ് ലേക്ക് സ്ഥിതി ചെയ്യുന്നത്. ഈ അത്ഭുതകരമായ ചുവന്ന…