വാവാ സുരേഷിനെ ദ്രോഹിക്കുന്നത് ആരാണ് ?

0
754

പ്രകൃതിയുടെ ആവാസവ്യവസ്ഥയിൽ പ്രധാനകണ്ണികളാണ് പാമ്പുകൾ. വിഷമില്ലാത്ത പാമ്പുവർഗ്ഗങ്ങളാണ് കൂടുതലെങ്കിലും വിഷമുള്ള പാമ്പുകളുടെ കടിയേറ്റു .വർഷാവർഷം മരിക്കുന്നവർ ഏറെയാണ്. പാമ്പിന്റെ പ്രതിരോധ ആയുധമായി പ്രകൃതി നല്കിയിട്ടുള്ളതാണ് പ്രോട്ടീൻ സമ്പുഷ്ടമായ വിഷം. വീടിനുള്ളിലോ പറമ്പിനുള്ളിലോ കയറുന്ന പാമ്പുകളെ അടിച്ചുകൊല്ലുകയാണ് സാധാരണ നമ്മൾ ചെയ്യാറുള്ളത്. Image result for vava sureshഅവയ്ക്കും ജീവിക്കാൻ അവകാശമുണ്ടെന്നിരിക്കെ ഹിംസിക്കപ്പെടുമ്പോൾ വാവസുരേഷിന്റെ പോലുള്ളവർ ഒരു ആശ്വാസമാണ്. വലിയ വിഷപ്പാമ്പുകളെ വരെ മനുഷ്യന്റെ വാസസ്ഥലങ്ങളിൽ നിന്നും പിടിച്ചു വനത്തിൽ കൊണ്ടുവിടുന്ന വാവ എത്രയോ ആയിരം പാമ്പുകളെ ഇതിനോടകം രക്ഷപെടുത്തി.പാമ്പ് പിടുത്തം അവസാനിപ്പിക്കുന്നു. പിടിച്ച പാമ്പുകളെക്കാൾ വിഷമുള്ളവരാണ് ചുറ്റിനും എന്ന് വാവയെ കൊണ്ട് പറയിക്കാൻ കാരണം എന്താണ് ?. വാവയുടെ ശത്രുക്കൾ ആരാണ് . സ്വാമി സന്ദീപാനന്ദഗിരി എഴുതുന്നത് വായിക്കൂ.

Swami Sandeepananda Giri എഴുതുന്നു 

രണ്ട് പ്രാവശ്യമാണ് വാവ സുരേഷിന്റെ സഹായം ആവശ്യപ്പെട്ട് അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുന്നത്.
തിരുവനന്തപുരം സാളഗ്രാമം ആശ്രമത്തിലെ കുട്ടികൾ കളിക്കുന്ന മണൽതിട്ടക്കരുകിൽ ഒരു വലിയ ചേര നൈലോൺ നെറ്റിൽ കുരുങ്ങി രക്ഷപ്പെടാനാകാതെ കഴിയുമ്പോഴായിരുന്നു.
അദ്ദേഹമപ്പോൾ തിരുവനന്തപുരത്തില്ലായിരുന്നു,പത്തുമിനുട്ടിനുള്ളിൽ സുരേഷേട്ടൻ പറഞ്ഞിട്ടെന്നു പറഞ്ഞു രണ്ടു ചെറുപ്പക്കാർ ബൈക്കിൽ വന്നെത്തി അതിനെ രക്ഷപ്പെടുത്തി.
Image may contain: 1 person, beard and close-upപിന്നീടൊരിക്കൽ ആശ്രമത്തിലെ നായയും മൂർഖനും തമ്മിൽ കടികൂടി നായ മൂർഖന്റെ തലകടിച്ച് രണ്ടാക്കി അതിനിടയൽ നായക്ക് മൂർഖന്റെ കടിയേറ്റിരുന്നു.അന്നും സഹായത്തിന് സുരേഷിനെയാണ് വിളിച്ചത്.
അന്നും സുരേഷിന്റെ സഹായം മറക്കാനാകാത്തതാണ്.
ഒരു രൂപ പോലും പ്രതിഫലം ആഗ്രഹിക്കാത്ത അദ്ദേഹം തന്റെ സേവനം അവസാനിപ്പിക്കുന്നു എന്നു പറയുന്നു.
അതിനുകാരണമായി പറയുന്നത് കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും രാത്രി 12 മണിക്കും മറ്റും വിളിച്ച് വരുത്തി കബളിപ്പിക്കുക പതിവായതിലാണെന്ന്.
എന്തൊരു ക്രൂരമായ ഏർപ്പാടാണിത്.
മലയാളി പാമ്പിനെ കണ്ടാലുടനെ തല്ലികൊല്ലുന്നതിൽ നിന്ന് മാറി അതിന് ജീവിക്കാനവസരം സൃഷ്ടിക്കുന്നതിൽ വലിയ സേവനമാണ് സുരേഷ് ചെയ്യുന്നത്.
ഇത്തരം ക്രൂരമായ തമാശകളിലേർപ്പെടുന്നവർ ഒന്നോർക്കുക,
നിങ്ങൾക്ക് നേരെ വരുന്ന പല സഹായങ്ങളും ഇതുപോലെ നേരംപോക്കിനായി ആരെങ്കിലും തടസ്സപ്പെടുത്തിയാലോ?