സൾഫർ, മരക്കരി, പൊട്ടാസ്യം നൈട്രേറ്റ് എന്നിവയുടെ ഒരു മിശ്രിതമാണ് വെടിമരുന്ന്. ഇതിന്റെ കറുത്തനിറം കാരണം കരിമരുന്ന് എന്നും വിളിച്ചുപോരുന്നു. വളരെ പെട്ടെന്ന് കത്തുന്ന ഇവ കരിമരുന്നു പ്രയോഗത്തിനായി ഉപയോഗിച്ചുവരുന്നു. പഴയകാല വെടിക്കോപ്പുകളിലും പീരങ്കികളിലും ഇവ ഉപയോഗിച്ചിരുന്നു. പക്ഷേ പുതിയ ഇനം തോക്കുകളിൽ ഇവയ്ക്ക് പകരം പുകവമിക്കാത്ത വെടിമരുന്നാണ് ഉപയോഗിക്കുന്നത്. വിശ്ലേഷണം സാവധാനമായതിനാൽ ഇവയെ ഉഗ്രസ്പോടനികളിൽ ഉൾപ്പെടുത്തുന്നില്ല. വിശ്ലേഷണ സമയത്ത് ഉഗ്രസ്പോടനികളെപ്പോലെ ഉയർന്ന ആവ്യത്തിയുള്ള ശബ്ദതരംഗങ്ങൾ ഇവ പുറപ്പെടുവിക്കാറില്ല. എന്നിരുന്നാലും ഒരു വെടിയുണ്ടയെ മർദ്ദം കാരണം പ്രചോദിപ്പിക്കുവാനുള്ള കഴിവ് ഇതിനുണ്ട്. പക്ഷേ പാറപൊട്ടിക്കുവാൻ തക്കതായ ശക്തി ഇതിനില്ലാത്തതിനാൽ ഈ ജോലികൾക്ക് ടി.എൻ.ടി പോലുള്ള ഉഗ്രസ്പോടകവസ്തുക്കൾ ഉപയോഗിക്കുന്നു.

You May Also Like

ഈ ഒരു കുല മുന്തിരിപ്പഴത്തിന്റെ വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ഒരു കുല മുന്തിരിപ്പഴത്തിന്റെ വില 7.5 ലക്ഷം ഇന്ത്യൻ രൂപ അറിവ് തേടുന്ന പാവം പ്രവാസി…

ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിലെ നേർപകുതിയിൽ മുറിച്ച ഒരു വൃക്ഷം സഞ്ചാരികളെ ആകർഷിക്കാൻ കാരണം എന്ത് ?

ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിലെ നേർപകുതിയിൽ മുറിച്ച ഒരു വൃക്ഷം സഞ്ചാരികളെ ആകർഷിക്കാൻ കാരണം എന്ത് ?…

പ്രപഞ്ചത്തിൽ സൂര്യൻ ഉൾപ്പടെ എല്ലാം ചലിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറയുന്നത് ശരിയാണോ ?

പ്രപഞ്ചത്തിൽ സൂര്യൻ ഉൾപ്പടെ എല്ലാം ചലിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറയുന്നത് ശരിയാണോ ? അറിവ് തേടുന്ന…

സുവർണ്ണ ക്ഷേത്രത്തിലെ ‘ലംഗാർ’ ഒരു അത്ഭുതം തന്നെയാണ്

ഓരോ ദിവസവും 7,000 കിലോഗ്രാം ഗോതമ്പ് മാവ്, 1,300 കിലോഗ്രാം പരിപ്പ്, 1,200 കിലോഗ്രാം അരി, 500 കിലോ വെണ്ണ എന്നിവ ഉപയോഗി ച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ഭക്ഷണം പാകം ചെയ്യാനാവട്ടെ, പ്രതിദിനം 100 എൽ‌പി‌ജി സിലിണ്ടറുകളും, 500 കിലോ വിറകും