‘കെട്ട്യോൾ’ക്ക് ശേഷമാണ് ‘മരയ്ക്കാറി’ന്റെ ഓഫർ വന്നതെങ്കിൽ അത് ചെയ്യില്ലായിരുന്നു എന്ന് പറഞ്ഞിട്ടില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
420 VIEWS

വീണ നന്ദകുമാർ എന്ന നടി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്, ആസിഫലിയുടെ നായികയായി പുറത്തുവന്ന കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രം പാര്ടിയാർക്കിയെയും വിവാഹാനന്തര റേപ്പ് കൾച്ചറിനെയും പ്രമേയമാക്കുന്നതായിരുന്നു . എന്നാൽ വീണയെയും കുഞ്ഞാലി മരയ്ക്കാർ സിനിമയെയും ചേർത്തുള്ള ട്രോളുകൾ ആണ് ഒരിടയ്ക്കു സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. അത് തെറ്റിദ്ധാരണയിൽ സംഭവിച്ച ട്രോളുകൾ ആണെന്നാണ് താരം പറയുന്നത്.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്കും മുന്നേ വന്ന ഓഫർ ആണ് കുഞ്ഞാലിമരയ്ക്കറിൽ നിന്നും. അതാണ് ഞാൻ പറഞ്ഞത്. അല്ലാതെ കെട്ട്യോളാണ് എന്റെ മാലാഖ ചെയ്തതിനു ശേഷമാണ് കുഞ്ഞാലി മരയ്ക്കാറിൽ നിന്നും ഓഫർ വന്നതെങ്കിൽ അത് ചെയ്യില്ല എന്നല്ല പറഞ്ഞത്. ഓരോ കഥാപാത്രങ്ങളും എനിക്കൊരോ പാഠങ്ങളാണ് . സിനിമയിലഭിനയിക്കാൻ ശ്രമിച്ചുകൊണ്ടിക്കുമ്പോൾ ആയിരുന്നു മരയ്ക്കാറിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചത്. ലാലേട്ടനും പ്രിയൻ സാറിനും ഒപ്പം വർക്ക് ചെയ്യാൻ സാധിച്ചത് വളരെ നല്ല കാര്യമായാണ് ഞാൻ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ