വലിയ പാഴ്‌ച്ചെലവ് വരുത്തുന്ന വസ്തുകകളെയോ, സംരംഭങ്ങളെയോ, സ്ഥാപനങ്ങളെയോ ഒക്കെ ”വെള്ളാന ” എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

വലിയ പ്രായോഗിക ഉപയോഗമോ, ലാഭമോ ഇല്ലാതെ വലിയ പാഴ്‌ച്ചെലവ് വരുത്തുന്ന വസ്തുകകളെയോ,സംരംഭങ്ങളെയോ സ്ഥാപനങ്ങളെയോ ഒക്കെയാണ് ”വെള്ളാന ” എന്ന് നാം സാധാരണ വിളിക്കുന്നത് .മുൻപ് തായ്‌ലൻഡിൽ നടന്നിരുന്ന സംഭവങ്ങളാണ് ഈ പ്രയോഗത്തിന് ആധാരം . തായ് രാജവംശം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് . അനേകം ആചാരങ്ങളും ,കീഴ്വഴക്കങ്ങളും നിറഞ്ഞതാണ് തായ് രാജഭരണവും ,രീതികളും . ഇപ്പോഴും തായ്‌ലാൻഡിന്റെ ഹെഡ് ഓഫ് സ്റ്റേറ്റ് രാജാവ് തന്നെ .

മുൻപ് പരമാധികാരം കൈയാളിയിരുന്നപ്പോൾ രാജാവ് തന്നെയായിരുന്നു ഭരണഘടനയും , നിയമവും, ന്യായാധിപനും ഒക്കെ .ഏഷ്യൻ ആനകളിലെ ഒരു വിഭാഗം തായ് ലാൻഡിലുമുണ്ട് . ചില തായ് ആനകൾ സാധാരണയിലും കവിഞ്ഞ വെളുപ്പ് നിറത്തോടുകൂടിയതായിരിക്കും . ആന ശാസ്ത്രപ്രകാരം ഏത് ആനയാണ് ദൈവീക പരിവേഷമുള്ള വെള്ളാന എന്ന് കണ്ടെത്താൻ നിയമസംഹിതകളും വിദഗ്ധരുമൊക്കെയുണ്ട് . . വെള്ളാനകളുടെ അധികാരി രാജാവാണ് .വെള്ളാനയെകൊണ്ട് ജോലിചെയ്യിക്കാനാവില്ല . അത്തരം ആനകൾക്ക് സർവ വിധ സുഖസൗകര്യങ്ങളും, ഭക്ഷണവും ഒക്കെ ഒരുക്കാൻ ആ ആനയെ പരിപാലിക്കുന്നവർ ബാധ്യസ്ഥരാണ് . അതിൽ വീഴ്ചവന്നാൽ ദൈവകോപം ഉണ്ടാവുമെന്ന വിശ്വാസം.

ഇത്കൊണ്ട് രാജാവു പോലും വെള്ളാനകളുടെ പരിപാലനത്തിൽ ഉപേക്ഷ കാണിക്കാറില്ല . പക്ഷെ ചിലപ്പോൾ രാജാവ് വെള്ളാനകളെ വൈരനിര്യാതന ബുദ്ധിയോടെ ഉപയോഗിച്ചിരുന്നു . ഇഷ്ടക്കേടുള്ള പ്രഭുക്കന്മാർക്ക് രാജാവ് ചിലപ്പോൾ വെള്ളാനകളെ സമാനമായി നൽകും . വെള്ളാനയുടെ പരിപാലനത്തിനുള്ള ഭാരിച്ച ചെലവ് പ്രഭുവിന്റെ ധനം ഒരുപാട് ചോർത്തും . ഒരുപാട് വെള്ളാനകളെ സമ്മാനമായി ലഭിച്ചാൽ പ്രഭു മിക്കവാറും കുത്തുപാളയും എടുക്കും . ഈ ആചാരം പത്തൊൻപതാം നൂറ്റാണ്ടുവരെ തായ്‌ലൻഡിൽ നിലനിന്നിരുന്നു . ഇത് കണ്ട സായിപ്പാണ് വൈറ്റ് എലെഫന്റ്റ് എന്ന പ്രയോഗം ഇംഗ്ലീഷ് ഭാഷയിലേക്ക് കൊണ്ടു വന്നത് . പിന്നീട് വലിയ ധനവ്യയം വരുത്തുന്ന വസ്തുക്കളെയും, സ്ഥാപനങ്ങളെയും വൈറ്റ് എലെഫന്റ്റ് എന്ന് വിളിക്കാൻ തുടങ്ങി . വർത്തമാന കാലത്തു ഏറ്റവും പ്രശസ്തമായ പ്രയോഗങ്ങളിൽ ഒന്നാണ് ”വെള്ളാന ” എന്നത് .

Leave a Reply
You May Also Like

കീരിയും പാമ്പും തമ്മില്‍ എന്തിനു യുദ്ധം ?

അത്തരമൊരു ‘ശത്രുത’ മനുഷ്യഭാവനയാണ്. അവര്‍ക്കിടയില്‍ പോരാട്ടം നടക്കാന്‍ പ്രധാനകാരണം കീരികള്‍ പാമ്പുകളെ ഭക്ഷണമായി (potential meal) കാണുന്നു എന്നതാണ്.

ഭൂട്ടാന്റെ വളരെ വ്യത്യസ്തമായ ചില പ്രത്യേകതകൾ

ഇന്ത്യൻ നാണയം ഭൂട്ടാനിൽ ഇൻഡ്യയിലെന്ന പോലെ തന്നെയാണ് ഉപയോഗിക്കുന്നത്, കാരണം നമ്മുടെ കറൻസി ഭൂട്ടാനിയൻ നാണയത്തിന് തുല്യമാണ്.

വിചിത്രമായ ചില അഭിവാദ്യ രീതികൾ

വിചിത്രമായ ചില അഭിവാദ്യ രീതികൾ ഭാരതീയരുടെ അഭിവാദ്യ രീതിയാണ് നമസ്കാരം എന്നത്. (നമസ്കാരം എന്ന മലയാള…

13 നമ്പർ ദുരൂഹതയോ ?

13 നമ്പർ ദുരൂഹതയോ ? അറിവ് തേടുന്ന പാവം പ്രവാസി ????പതിമൂന്നിന്റെ ദുശ്ശകുനവുമായി ബന്ധപ്പെട്ട ഈ…