വർഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശൻ

62

ടി.കെ.രവീന്ദ്രനാഥ് 

വർഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശൻ

ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ഒരു മുസ്ലീമായ ഡോ: കമാൽ പാഷയെ നിയമിച്ചതിൻ്റെ പേരിൽ SNDP ജനറൽ സിക്രട്ടറി വെള്ളാപ്പള്ളി നടേശൻ കേരള സർക്കാറിനെ നിശിതമായി വിമർശിക്കുന്നതു കണ്ടു. ശ്രീ നാരായണ ഗുരുവിനോട് ചെയ്ത അനീതിയായിട്ടാണ് നടേശൻ ഇതിനെ വ്യാഖ്യാനിക്കുന്നത്. ഒരു എൻ.എസ്.എസ്.നേതാവിൻ്റെയോ
മുസ്ലീം നേതാവിൻ്റെയോ പേരിലുള്ള യൂണിവേഴ്സിറ്റിയായിരുന്നെങ്കിൽ. അവരുടെ വിഭാഗത്തിൽ പെട്ട ആളെത്തന്നെയായിരിക്കും വൈസ് ചാൻസലറാക്കുക. ഈഴവരെ അവഗണിച്ചാൽ ആരും ചോദിക്കാനില്ലല്ലോ.ഇതാണ് വെള്ളാപ്പള്ളിയുടെ ആക്ഷേപം.
ശ്രീ നാരായണ ഗുരു ഏതെങ്കിലും ഒരുസമുദായത്തിൻ്റെ നേതാവല്ല. അദ്ദേഹം സ്ഥാപിച്ച SNDP യെ അദ്ദേഹം തന്നെ തള്ളിപ്പറയുകയുണ്ടായി. നമുക്ക് ജാതിയില്ലെന്നും നാം ഏതെങ്കിലും പ്രത്യേക ജാതിയിലോ മതത്തിലോ പെട്ടയാളല്ലെന്നും പിൽക്കാലത്ത് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. മതേതരനായ ഗുരുവിൻ്റെ പേരിലുള്ള സർവ്വകലാശാലയ്ക്ക് ഹിന്ദു / ഈഴവനായ ആൾ വൈസ് ചാൻസലറാവണമെന്ന ആവശ്യത്തിന് എന്ത് ന്യായമാണുള്ളത്? മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ആഹ്വാനം ചെയ്ത വ്യക്തിയാണ് ഗുരു എന്നുകൂടി ഓർക്കുക.ഒരു സ്ഥാപനത്തിന് ഒരു പ്രമുഖൻ്റെ പേര് നൽകുന്നത് അദ്ദേഹത്തെ ആദരിക്കാനാണ്. അല്ലാതെ അദ്ദേഹത്തിൻ്റെ ആശയങ്ങൾ പഠിപ്പിക്കാനല്ല. വെള്ളാപ്പള്ളിയുടെ വാദം സ്വീകരിച്ചാൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ കോൺഗ്രസ്സുകാരനെ മാത്രമേ വൈസ് ചാൻസലറാക്കാൻ പറ്റു. വെള്ളാപ്പള്ളിയെപ്പോലുള്ള ഒരു ജാതി ഭ്രാന്തനിൽ നിന്ന് ഇത്തരം ജല്പനങ്ങൾ വന്നില്ലെങ്കിലേ അത്ഭുതമുള്ള. ഇയാളെപ്പോലെയുള്ള ജാതിക്കോമരങ്ങളാണ് കേരളത്തിൽ ജാതിബോധം വളർത്തിക്കൊണ്ടു വരുന്നത്…