വെസ്‌ന വുലൊവിച്‌ – ആകാശത്ത് നിന്ന് വീണിട്ടും മരിക്കാത്തവൾ

42

Rajesh C

വെസ്‌ന വുലൊവിച്‌-ആകാശത്ത് നിന്ന് വീണവൾ!

വെസ്‌ന വുലൊവിച്ച് ഒന്ന് വീണു, ഒരു 10 കിലോമീറ്റർ ഉയരത്തിൽ നിന്ന്! എന്നിട്ടോ? അവർ മരിച്ചില്ല! ഏറ്റവും ഉയരത്തിൽ നിന്നുള്ള വീഴ്ച അതിജീവിച്ച ഗിന്നസ് റെക്കോഡും സ്വന്തമാക്കി അവർ ജീവിച്ചു, പിന്നെയും 44 വർഷം. സെർബിയൻ വംശജയായ വെസ്‌ന യുഗോസ്ലാവിയയിലെ Jat എയർവേയ്‌സിലെ ഫ്ലൈറ്റ് അറ്റെൻഡന്റ് ആയിരുന്നു. സ്റ്റോക്ക് ഹോമിൽ നിന്ന് ബെൽഗ്രേഡിലേക്കുള്ള JAT Flight 367-ഇൽ കയറുമ്പോൾ അവർ അറിഞ്ഞിരുന്നില്ല, ആ യാത്രയ്‌ക്കൊടുവിൽ താൻ മാത്രം ബാക്കിയാവുമെന്ന്.

How Vesna Vulović Survived A 33,330 Feet Fall Out Of The Sky1972 ജനുവരി 26 നു വൈകിട്ട് 4 മണി. വിമാനം അപ്പോൾ അന്നത്തെ ചെക്കോസ്ലോവാക്യക്കു മുകളിലൂടെ പറക്കുകയായിരുന്നു. തീവ്രവാദികൾ ഒളിപ്പിച്ച ബ്രീഫ് കേസ് ബോംബ് പൊട്ടിത്തെറിക്കുമ്പോൾ വിമാനം 10,160 മീറ്റർ ഉയരത്തിൽ ആയിരുന്നു. കുറെയധികം യാത്രക്കാർ ബോംബ് സ്ഫോടനം സൃഷ്‌ടിച്ച ദ്വാരത്തിലൂടെ അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെട്ടു. ഒരു ഫുഡ് ട്രോളിക്കടിയിൽ കുടുങ്ങിപ്പോയ വെസ്‌നയും കുറച്ച് വൈകി ആവാം, പുറത്തേക്ക് വീണു. അതേതായാലും രക്ഷയായി, വെസ്‌ന ചെന്ന് വീണത് മഞ്ഞു മൂടി കിടന്നിരുന്ന ഒരു പ്രദേശത്താണ്. വിമാനവും വൈകാതെ തകർന്ന് വീണു. രക്ഷാപ്രവർത്തകർ എത്തുമ്പോൾ കോമയിലായിരുന്ന വെസ്‌ന മാത്രമേ ജീവനോടെ അവശേഷിച്ചിരുന്നുള്ളൂ.

10 കിലോമീറ്റർ ഉയരത്തിൽ നിന്നുള്ള വീഴ്ച, അതും ഒരു വിമാനാപകടത്തിൽ, അതിജീവിച്ച വെസ്‌ന സെർബിയൻ ദേശീയതയുടെ പ്രതീകമായി. അന്ന് സെർബിയൻ വംശജർ യുഗ്ലൊസൊവിയയിൽ നിന്ന് ഒരു സ്വതന്ത്ര രാജ്യം വേണം എന്ന ആശയവുമായി നടക്കുന്ന കാലമായിരുന്നു. തന്റെ അതിജീവിക്കലിനെ ‘സെർബിയൻ stubbornness’ എന്നാണ് വെസ്‌ന വിശേഷിപ്പിച്ചത്. അപകടം ഏൽപ്പിച്ച ശാരീരികവും മാനസികവുമായ (Surviver’s guilt) അസ്വസ്ഥതകൾ പേറി വെസ്‌ന വുലൊവിച്‌ പിന്നെയും 44 കൊല്ലം ജീവിച്ചു. 2016 ഇൽ സെർബിയൻ പൗരയായി അവർ ലോകത്തോട് വിട പറഞ്ഞു.