ഗൗതം വാസുദേവ് ​​മേനോൻ രചനയും സംവിധാനവും നിർവഹിച്ച് 2006-ൽ പുറത്തിറങ്ങിയ തമിഴ് ഭാഷയിലുള്ള നിയോ നോയർ ആക്ഷൻ ക്രൈം ത്രില്ലർ ചിത്രമാണ് വേട്ടയാട് വിളയാട് ( വിവർത്തനം.  ഹണ്ട് ആൻഡ് പ്ലേ ) . കമൽഹാസൻ , ജ്യോതിക , കമാലിനി മുഖർജി എന്നിവർ പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രകാശ് രാജ് , ഡാനിയൽ ബാലാജി , സലിം ബെയ്ഗ് എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചു. രണ്ട് സീരിയൽ കില്ലർമാരെ കണ്ടെത്താൻ ശ്രമിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയാണ് ഇത്.

രവി വർമ്മൻ ഛായാഗ്രഹണവും ആന്റണി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന സംഗീതം ഹാരിസ് ജയരാജ് നിർവഹിച്ചു . [ സൂപ്പർ 35 ഉപയോഗിച്ച് നിർമ്മിച്ച ആദ്യ ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ഈ ചിത്രം . വേട്ടയാട് വിളയാട് 2006 ഓഗസ്റ്റ് 25-ന് പുറത്തിറങ്ങി നല്ല അഭിപ്രായങ്ങൾ നേടി, അന്ന് 50 കോടി കളക്റ്റ് ചെയ്തു ബോക്‌സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ ആയി മാറി.കമൽഹാസൻ മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി . ഫിലിംഫെയർ അവാർഡിൽ മികച്ച നടിക്കുള്ള വിഭാഗത്തിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത് ജ്യോതികയാണ് . വേട്ടയാട് വിളയാട് 17 വർഷത്തിന് ശേഷം തമിഴ്‌നാട്ടിലെ പല നഗരങ്ങളിലും 2023 ജൂൺ 24-ന് വീണ്ടും റിലീസ് ചെയ്‌ത് പ്രേക്ഷകരിൽ നിന്ന് വ്യാപകമായ നല്ല പ്രതികരണം നേടി. ഡിസിപി രാഘവൻ ഐപിഎസിനെ കാണാൻ വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ വീണ്ടും തീയേറ്ററുകളിൽ എത്തിയത് .ഇതുമായി ബന്ധപ്പെട്ടുള്ള അനുഭവക്കുറിപ്പ് വായിക്കാം

17 വർഷം മുൻപിറങ്ങിയ ഒരു സിനിമയുടെ റീ-റിലീസിന് ഇത്ര ആവേശഭരിതനാകേണ്ട കാര്യമുണ്ടോ ?

Sajin Raj

സത്യത്തിൽ റീറിലീസ് വാർത്ത അറിഞ്ഞതുമുതൽ ഇരട്ടി ആവേശത്തിലാണ് . കാരണം ഈ സിനിമ എന്നെ സംബന്ധിച്ച് കേവലം ഒരു ആസ്വാദനം മാത്രമല്ല, ജീവിതവുമായി കുറെയധികം ബന്ധപ്പെട്ട കിടക്കുന്ന ഒരു അനുഭവമാണ്.. വഴിത്തിരിവാണ്…. എത്തിച്ചേരേണ്ട ഒരു മേഖല ഏതെന്ന് മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചത് വെച്ചാണെങ്കിൽ അതിശയോക്തി ഇല്ലാതെ ‘Life ; before and after Vettaiyadu Vilaiyaadu’ എന്ന് പറയേണ്ടി വരും….

ബാല്യകാലം മുതൽ ഇന്നുവരെ എന്തിനെയെങ്കിലും ഒരു മാറ്റവും ഇല്ലാതെ ഇഷ്ട്ടപെട്ടിട്ടുണ്ടെങ്കിൽ അത് സിനിമ മാത്രമാണ്! അഭിനേതാക്കൾ, സ്റ്റണ്ട് & ഫൈറ്റ് സീക്വൻസ്, കോമഡി, സംഗീതം, പാട്ടുകൾ, നൃത്തം എന്നിങ്ങനെ മാത്രമായിരുന്നു ഒരു പ്രായം വരെ ഉണ്ടായിരുന്ന സിനിമ-ഇഷ്ടങ്ങൾ. കുറെ കാലം കഴിഞ്ഞപ്പോൾ പ്രിയദർശൻ സിനിമകളുടെ മേക്കിങ്ങും സ്ക്രിപ്റ്റും ഒക്കെ ആണ് അൽപ്പം ശ്രദ്ധിക്കാൻ തുടങ്ങിയത്! 25 August 2006. വേട്ടയാട് വിളയാട് റിലീസ് . അടൂർ നയനത്തിൽ FDFS. അമ്പരന്ന് പോയ ഒരു ഇൻട്രോ, അന്യായ മേക്കിങ്, സ്ക്രീൻപ്ലേ, സോങ്‌സ്. ഒറ്റകാണലിൽ മൊത്തമായി ഉൾകൊള്ളാൻ കഴിഞ്ഞില്ല! അടുത്ത ദിവസം തന്നെ വീണ്ടും കണ്ടു! പിന്നെ പറ്റാവുന്നിടത്തെല്ലാം പോയി കണ്ടു 5 തവണ! അന്നോളം കണ്ട സിനിമ എന്ന ആസ്വാദനത്തെ അവിടുന്നങ്ങോട്ട് അങ്ങേയറ്റം സീരിയസ് കാണാൻ പ്രേരിപ്പിച്ചത് ഈ ഒരു GVM-Kamal പടമാണ്.

സംവിധാനം, തിരക്കഥ, DOP, എഡിറ്റിംഗ്, VFX ഇതിനെക്കുറിച്ചൊക്കെമാത്രമായി ചിന്ത, അന്വേഷണം. ഇക്കാര്യങ്ങളൊന്നും ചർച്ച ചെയ്യാൻ പറ്റിയ സുഹൃത്തുക്കളാരും ഉണ്ടായിരുന്നില്ല അന്നൊന്നും! ‘ഒരു വടക്കൻ സെൽഫി’ ഒക്കെ ഇറങ്ങും മുൻപേ അതിലെ നിവിൻ പോളിയെപ്പോലെ ഗൗതം മേനോൻ്റെ അസിസ്റ്റന്റ് ആകണമെന്ന് അന്നൊക്കെ ഞാൻ പറഞ്ഞപ്പോൾ ‘നിനക്ക് വട്ടാണോ?’ എന്ന് ചോദിച്ച കൂട്ടുകാരുണ്ട്. ഒരു മീഡിയ കോഴ്‌സിന് അന്ന് എവിടെയെങ്കിലും പോയി ചേർന്നു പഠിക്കാൻ സ്വയം എടുത്ത തീരുമാനത്തിന് ആദ്യ സ്പാര്ക് ഇട്ടതും ഈ ഒരു പടം തന്നെ!

പല എതിർപ്പുകളും പുച്ഛങ്ങളും സഹിച്ച് ആ കോഴ്‌സ് കംപ്ലീറ്റ് ചെയ്തതും ആ തീപ്പൊരി ഉള്ളിൽ കെടാതിരുന്നത് കൊണ്ട് മാത്രമാണ്! എങ്ങനെയെങ്കിലും ചെന്നൈയിൽ ചെന്ന് പറ്റി ഗൗതം മേനോൻ്റെ ടീമിൽ ലൈറ്റ് ബോയി ആയെങ്കിലും കയറണമെന്ന് ആഗ്രഹിച്ച നാളുകൾ.ഇന്നത്തേതും കൂട്ടി തീയേറ്ററിൽ കണ്ടത് ആറാം തവണ! അതല്ലാതെ കണ്ടതിന് കയ്യും കണക്കില്ല! ഓരോ സീനും ഡയലോഗും കാണാപ്പാഠമാണ്! 17 വർഷത്തിനിപ്പുറം ഇന്ന് രാവിലെ കണ്ടപ്പോഴും ഒരു സീൻ പോലും മടുക്കുന്നില്ല!!! ശരിക്കും ടൈം ട്രാവൽ ചെയ്‌ത്‌ 2006 വരെ പോയിവന്ന ഒരു ഫീലിംഗ് . അതെ, എനിക്ക് വേട്ടയാട് വിളയാട് ഒരു വികാരമാണ്..(റിലീസിനും റീ-റിലീസിനും FDFS കാണാൻ ഭാഗ്യം കിട്ടിയ ഒരേയൊരു പടം!!!)

Leave a Reply
You May Also Like

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

ഇന്ദ്രൻസിനെ മന്ത്രി വി.എൻ വാസവൻ ബോഡിഷെയ്മിങ് ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണവുമായി നടൻ ഹരീഷ് പേരടി

പ്രശസ്ത നടൻ ഇന്ദ്രൻസിനെ മന്ത്രി വി.എൻ വാസവൻ ബോഡിഷെയ്മിങ് ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണവുമായി നടൻ ഹരീഷ്…

മാസ്സ് ആൻഡ് ക്ലാസ് “കാപ്പ”, പ്രത്യക്ഷത്തിൽ ഗുണ്ടയാണെന്ന് തോന്നിക്കാത്ത ഒന്നാന്തരം ഗുണ്ടകൾ തന്നെയാണ് ഈ ചിത്രത്തിലെ സസ്പെൻസും ട്വിസ്റ്റും

മാസ്സ് ആൻഡ് ക്ലാസ് “കാപ്പ” Santhosh Iriveri Parootty ചെറിയ ഒരു കാലയളവിൽ കണ്ണൂർ കലക്ട്രേറ്റിൽ…

രജനികാന്തിനൊപ്പം മാർക്കറ്റുള്ള താരമായി വിജയ് മാറിയതിന് തുപ്പാക്കിയുടെ സ്ഥാനം വളരെ വലുതാണ്

തുപ്പാക്കി ഇറങ്ങി പത്ത് കൊല്ലം കഴിയുന്നു.എ.ആർ. മുരുകദോസ് രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ ഒരു…