എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ അയാളുടെ പ്രതിമ ഉണ്ടാക്കി വച്ചിരിക്കുന്നത്?⭐
അറിവ് തേടുന്ന പാവം പ്രവാസി
👉ഫുട്ബോള്‍ എന്നും ജനപ്രീതി പിടിച്ചു പറ്റിയ മത്സരങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് . ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന വലന്‍സിയ എന്ന ഫുട്ബോൾ ക്ലബ്ബിന്റെ ഏറ്റവും കടുത്ത ആരാധകനാണ് വിന്‍സെന്റ് നവാരോ. വലന്‍സിയയുടെ എക്കാലത്തെയും പ്രിയ ആരാധകനായ വിൻസെന്റ് നവാരോ അപാരി – സിയോ സ്വന്തം മൈതാനമായ മെല്ലയിൽ സ്വന്തം ടീമിന്റെ കളി ഉണ്ടെങ്കിൽ 15ാം വരിയിലെ 164ാം നമ്പർ സീറ്റിൽ കാണും
വലന്‍സിയയുടെ എല്ലാ മത്സരങ്ങള്‍ക്കും കാണിയായി എത്തിയിരുന്ന വിന്‍സെന്റ് നൊവാരോ അന്ധനാണ്. കളിയുടെ ആരവവും, ആവേശവും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന നൊവാരോ വലന്‍സിയയുടെ എല്ലാ മത്സരങ്ങളും കാണുന്നതിനായി സീസണല്‍ ടിക്കറ്റും സ്വന്തമാക്കിയിരുന്നു. സ്റ്റേഡിയത്തിലെ ട്രിബിയോണാ സെന്‍ട്രല്‍ സെക്ഷനില്‍ പതിനഞ്ചാം നിരയിലെ നൂറ്റി അറുപത്തിനാലാം നമ്പര്‍ സീറ്റ് എന്നും നൊവാരോയ്ക്ക് അവകാശപ്പെട്ടതായിരുന്നു.അമ്പത്തിനാലാം വയസിലാണ് നൊവാരോയ്ക്ക് കാഴ്ച നഷ്ടപ്പെടുന്നത്. എന്നാല്‍ നൊവാരോയുടെ അന്ധത വലന്‍സിയയോട് ഉള്ള അദ്ദേഹത്തിന്റെ ആരാധനയും, സ്‌നേഹവും കുറച്ചില്ല. കാഴ്ച നഷ്ടപ്പെട്ട ശേഷവും മത്സരങ്ങള്‍ നടക്കുമ്പോള്‍ നൊവാരോ മകനൊപ്പം മെസ്റ്റെല്ല സ്റ്റേഡിയത്തില്‍ എത്താറുണ്ടായിരുന്നു.
കക്ഷി – മൂന്നു വർഷം മുമ്പ് മരിച്ചുപോയെങ്കിലും പ്രിയ ആരാധകന്റെ വേര്‍പ്പാടു വലന്‍സിയയ്ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞ ഒന്നല്ലായിരുന്നു.നാല്‍പ്പത് വർഷം തങ്ങള്‍ക്ക് പിന്തുണ നല്‍കിയ നൊവാരോയ്ക്ക് 2019 ൽ സ്റ്റേഡിയത്തില്‍ സ്ഥിരം ഇരിപ്പിടം ഒരുക്കിയാണ് വലന്‍സിയ പ്രിയ സ്‌നേഹം ലോകത്തെ അറിയിച്ചത്. അതും നൊവാരോ സ്ഥിരമായി ഇരിക്കാറുണ്ടായിരുന്ന സെന്‍ട്രല്‍ സെക്ഷനില്‍ പതിനഞ്ചാം നിരയിലെ നൂറ്റി അറുപത്തിനാലാം നമ്പര്‍ സീറ്റിന്റെ അതെ സ്ഥാനത്ത്.മരണശേഷവും ഒരു മത്സരം പോലും തങ്ങളുടെ പ്രിയ ആരാധകനു നഷ്ടമാകരുത് എന്ന വലന്‍സിയയുടെ ആഗ്രഹം .അത്കൊണ്ടാണ് പ്രിയപ്പെട്ട ആരാധകനോടുള്ള ആദരവായി വെങ്കലപ്രതിമ 2019 ൽ നിർമിച്ച് ഗാലറി യിൽ ഇരുത്തിയത് .
1960 മുതൽ സ്റ്റേഡിയത്തിലെ സ്ഥിരസാന്നിധ്യമായിരുന്നു ഇദ്ദേഹം . 54ാം വയസ്സിൽ കാഴ്ച നഷ്ടമായിട്ടും ക്ലബിനോടുള്ള ആരാധന വിട്ടില്ല . ഇരുൾ കയറിയ കണ്ണിലും മകന്റെ കൈപിടിച്ച് 40വർഷത്തിലേറെ കാലം നവാരോ ഗാലറിയിലെത്തിയിരുന്നു . മകന്റെ വിവരണത്തിലൂടെ അകക്കണ്ണിന്റെ വെളിച്ചത്തിൽ കളിയാസ്വദിച്ച നവാരോ വല് ൻസിയൻ കളിക്കാർക്ക് എപ്പോഴും ഒരു പ്രചോദനം ആയിരുന്നു.