കിരീടമുള്ള പ്രാവ്

അറിവ് തേടുന്ന പാവം പ്രവാസി

ജനിച്ചതിനുശേഷം കിരീടമണിയുന്നവരാണല്ലോ രാജാക്കന്മാരും രാജ്ഞിമാരുമെല്ലാം. എന്നാൽ തലയിൽ കിരീടത്തോടുകൂടി ജനിക്കുന്ന ഒരുതരം പ്രാവുണ്ട്. ഈ പ്രാവാണ് ലോകത്തിലാകെ കണ്ടുവരുന്ന മുന്നൂറോളംതരം പ്രാവുകളിൽ ഏറ്റവും അഴകേറിയതും , വലുപ്പമുള്ളതുമായി കണക്കാക്കപ്പെടുന്നത്. നീല-ചാര നിറത്തോടു കൂടിയ തൂവലുകൾ. മുഖത്തിന് കറുപ്പുനിറം.

ഈ അപൂർവയിനം പ്രാവിന് ബ്രിട്ടീഷ് രാജകുടുംബത്തിൽ പത്തൊമ്പതാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിക്ടോറിയാ രാജ്ഞിയുടെ പേരാണ് (Victoria crowned pigeon) ശാസ്ത്ര ലോകം നല്കിയിരിക്കുന്നത്. ഈ പ്രാവിനെ കണ്ടുവരുന്നത് പാപ്പുവ ന്യൂഗിനി ദീപിലെ ഇടതൂർന്ന വനങ്ങളിലാണ്. ആവാസ വ്യവസ്ഥയുടെ നാശത്താലും, വേട്ടയാടപ്പെടുന്നതിനാലും ഇവയും കടുത്ത വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ കൂട്ടത്തിലാണ്. അതിനാൽ വളരെ അപൂർവമായേ ഇപ്പോൾ ഇവയെ കാണാൻ സാധിക്കുകയുള്ളൂ.

ഒരു ടർക്കിയുടെ വലുപ്പമുണ്ട് ഈ പ്രാവിന്. ലോകത്തെ ഏറ്റവും വലിയ പ്രാവിനം കൂടിയാണ് ഇവ. കൂടുതൽ സമയവും മരങ്ങളുടെ താഴെയാണ് ഇവ ചെലവഴിക്കുന്നത്. രാത്രികാലങ്ങളിലും മറ്റും സുരക്ഷ ആവശ്യമെന്ന് തോന്നുമ്പോൾ മാത്രമാണ് ഇവ മരങ്ങളിലേക്ക് പറക്കുന്നത്. ചെറിയ ഗ്രൂപ്പുകളായി സഞ്ചരിക്കാനാണ് ഇവ എപ്പോഴും ഇഷ്ടപ്പെടുന്നത്.

You May Also Like

ലോകത്തിലെ ഏറ്റവും വലിയ സൗണ്ട് സിസ്റ്റം എവിടെയാണ് ?

ലോകത്തിലെ ഏറ്റവും വലിയ സൗണ്ട് സിസ്റ്റം അറിവ് തേടുന്ന പാവം പ്രവാസി വിശുദ്ധ മക്കയിലെ മസ്ജിദുൽ…

മിത്രിഡേറ്റ്സ് എന്ന പേര്‍ഷ്യന്‍ ഭടനെ വിധേയനാക്കിയ സ്കാഫിസം എന്ന അതിക്രൂരമായ വധശിക്ഷ എന്താണ് ?

എന്താണ് സ്കാഫിസം ? അറിവ് തേടുന്ന പാവം പ്രവാസി ക്രൂരമായ ഒരു വധശിക്ഷാരീതിയായിരുന്നു സ്കാഫിസം. സ്കാഫിസത്തെക്കാള്‍…

ഇന്ത്യൻ റബ്ബർ കൃഷിയുടെ പിതാവ് ആര് ?

ജെ ജെ മർഫി 1872-ൽ ഡബ്ലിനിൽ ഷിപ്പർമാ രുടെയും , ബാങ്കർമാരുടെയും കുടുംബത്തിലാ ണ് ജനിച്ചത്. ആറ് മക്കളിൽ ഇളയവനായ മർഫിയെ ചെറുപ്പത്തിൽ ആസ്ത്മ വല്ലാതെ കഷ്ടപ്പെടുത്തിയിരുന്നു

മോട്ടോർസൈക്കിൾ അപകടങ്ങളുടെ കാരണങ്ങൾ എന്തൊക്കെയാണ് ? ഈ പോസ്റ്റ് നിങ്ങളുടെ ജീവൻതന്നെ രക്ഷിച്ചേയ്ക്കാം

മോട്ടോർ സൈക്കിളിൽ ഹൈവേയിൽ ഇറങ്ങുന്നത് പോലെ ആഹ്ലാദകരമായ അനുഭവങ്ങൾ കുറവാണ്. അനായാസതയോടെ നിങ്ങളുടെ മുന്നിലെ വായുവിൽ…