ശബ്‍ദഗാംഭീര്യത കൊണ്ടും കഥാപാത്ര ശക്തി കൊണ്ടും പകരക്കാരനില്ലാത്ത ഡബ്ബിങ് ആർട്ടിസ്റ്റ്

188

Bipin Joseph Odattil

വിജയ് മേനോൻ

ശബ്‍ദഗാംഭീര്യത കൊണ്ടും കഥാപാത്രങ്ങളുടെ ശക്തി കൊണ്ടും പകരക്കാരൻ ഇല്ലാത്ത ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് വിജയ് മേനോൻ. തൊഴിൽ കള്ളക്കടത്ത് ആണെങ്കിലും പട്ടാളം ആണെങ്കിലും ബിഗ് ബോസ്സ് ആകാൻ വേറൊരു ശബ്ദം ഇല്ല. കഥാപാത്രം കേരളത്തിന് പുറത്ത് നിന്ന് ആണ് വരുന്നതെങ്കിൽ മറുത്ത് ചിന്തിക്കാൻ ഇല്ല. ആ ശബ്ദം ഒന്ന് മാത്രം മതി, നായകന് പറ്റിയ എതിരാളി ആയി പ്രേക്ഷകരുടെ മനസ്സിൽ കഥാപാത്രത്തിന് സ്ഥാനം ഉറപ്പിക്കാൻ.

ശബ്ദം കൊടുത്ത കഥാപാത്രങ്ങളിൽ സാമ്യത കൊണ്ടും ശൈലി കൊണ്ടും ഏറ്റവും മികച്ചു നിക്കുന്നത് ‘പൊന്തൻ മാട’യിലെ നസീറുദിൻ ഷാ ചെയ്ത ശീമ തമ്പുരാൻ എന്ന കഥാപാത്രം ആയിരിക്കും. നസീറുദിൻ ഷാ തന്നെയാണ് ശബ്ദം കൊടുത്തത് എന്നാണ് കുറെ നാൾ കരുതിയിരുന്നത്. ഇംഗ്ലണ്ടിൽ നിന്ന് തിരിച്ചു വന്ന ശീമ തമ്പുരാന് ചേരുന്ന വേറൊരു ശബ്ദം ഉണ്ടെന്നു തോന്നുന്നില്ല.
ചെയ്തതിൽ മികച്ചത് എന്ന് തോന്നിയ മറ്റു ചിലത്‌ കൂടി.

  • കിറ്റി എന്ന രാജ കൃഷ്ണമൂർത്തിക്ക് വിവിധ സിനിമകളിൽ. ഇദ്ദേഹത്തിന് വേറൊരു ശബ്ദം സങ്കൽപ്പിക്കാൻ മലയാളിക്ക് കഴിയും എന്ന് തോന്നുന്നില്ല.
  • വിശ്വനാഥ് (ഗിരീഷ് കർണാട്): പ്രിൻസ്
  • നരേന്ദ്ര ഷെട്ടി(രാജീവ്): F.I.R. വിജയ് മേനോന്റെ ഏറ്റവും പ്രശസ്തമായ കഥാപാത്രം ഇതായിരിക്കാം
  • പ്രകാശ് മാത്യു(ബോബൻ ആലുമ്മൂടൻ): നിറം. പരുക്കൻ വില്ലൻ കഥാപാത്രങ്ങൾ മാത്രം ചെയ്ത ഈ ശബ്ദം ഒരു കാമുകനും ഇണങ്ങും എന്ന് വിശ്വസിച്ച സംവിധായകന് കിടക്കട്ടെ ആ ക്രെഡിറ്റ്.
  • തലൈവാസൽ വിജയ്: മേൽവിലാസം സിനിമയിലൂടെ സംസ്ഥാന അവാർഡ് ഉൾപ്പടെ നിരവധി കഥാപാത്രങ്ങൾ
  • വാസുദേവൻ (സമുത്തിരക്കനി): ഒപ്പം. ഡബ്ബിങ്ങിന് രണ്ടാമത്തെ സംസ്ഥാന അവാർഡ്.
    ഡബ്ബിങ്ങിന് 2 സംസ്ഥാന അവാർഡ് കൂടാതെ ഹേയ് ജൂഡ് സിനിമയിലൂടെ അഭിനയത്തിനും സംസ്ഥാന അവാർഡ് (സ്പെഷ്യൽ ജ്യൂറി)