2015-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ഫാൻ്റസി ആക്ഷൻ അഡ്വഞ്ചർ ചിത്രമാണ് പുലി . ചിമ്പു ദേവൻ രചനയും സംവിധാനവും നിർവഹിച്ചു.അസുര രാജകുമാരനായും മകൻ അർദ്ധ രാക്ഷസനായും വിജയ് ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു. നായിക ശ്രുതി ഹാസനൊപ്പം ഹൻസിക മോട്വാനി ഒരു സഹകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രഭു , നന്ദിത ശ്വേത എന്നിവരോടൊപ്പം പ്രധാന പ്രതിനായകനായി സുദീപ് അഭിനയിക്കുന്നു . കോളിവുഡ് ഇൻഡസ്‌ട്രിയിലേക്കുള്ള ശ്രീദേവിയുടെ തിരിച്ചുവരവ് സിനിമയായും 2018-ലെ അവരുടെ അകാല വിയോഗത്തിന് മുൻപുള്ള അവസാന തമിഴ് ചിത്രമായും ഈ ചിത്രം രേഖപ്പെടുത്തുന്നു. , ദുഷ്ട രാജ്ഞി യവനറാണിയായി ആണ് ശ്രീദേവി വേഷമിട്ടത്.

ചിത്രത്തിൻ്റെ യഥാർത്ഥ തമിഴ് പതിപ്പ് 2015 ഒക്ടോബർ 1 ന് ലോകമെമ്പാടും റിലീസ് ചെയ്തു. ചിത്രം തെലുങ്കിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്തു, അത് ഒരു ദിവസത്തിന് ശേഷം 2 ഒക്ടോബർ 2015 ന് പുറത്തിറങ്ങി. വിഷ്വൽ ഇഫക്റ്റുകളെ പ്രശംസിച്ച് നിരൂപകരിൽ നിന്ന് ഈ ചിത്രത്തിന് സമ്മിശ്ര അവലോകനങ്ങൾ ലഭിച്ചു. ഛായാഗ്രഹണവും അഭിനേതാക്കളുടെ പ്രകടനങ്ങളും; എന്നാൽ തിരക്കഥയെയും നിർവഹണത്തെയും വിമർശിച്ചു. സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങളിലെ ലാഭത്തിലൂടെ പുലി അതിൻ്റെ 100 കോടി രൂപയുടെ നിക്ഷേപം തിരിച്ചുപിടിച്ചു

‘പുലി’ കാലം തെറ്റി ഇറങ്ങിയ മറ്റൊരു മുത്തശ്ശിക്കഥയോ..? Vimal S Nair ന്റെ കുറിപ്പ്

വിജയ് നായകനായി ചിമ്പു ദേവൻ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് പുലി. വിജയുടെ കരിയറിലെ ഓൾ ടൈം ഡിസാസ്റ്ററുകളിലൊന്ന്.പക്ഷേ ഇങ്ങനെയൊരു പരാജയം പുലി അർഹിച്ചിരുന്നോ..? ഫാന്റസി എലമെന്റുകൾ കൂട്ടിയിണക്കി തമിഴ് ഓടിയൻസിന് രുചിക്കുന്ന തരത്തിൽ തമാശകളും മറ്റും മിക്സ് ചെയ്ത് അത്യാവശ്യം കണ്ടിരിക്കാവുന്നോരു പ്രോഡക്ട് ആയാണ് ചിമ്പു ദേവൻ പുലിയെ തീയറ്ററുകളിലേക്കെത്തിച്ചത്.

“ഇത്‌ അസറാന പുലി.. ഇത്‌ അസാൾട്ടാന പുലി.. ഇത്‌ അടങ്കാ പുലി..”
മോശം പ്രമോഷൻ എന്നതിന്റെ ഉത്തമ ഉദ്ദാഹരണമായി പുലിയുടെ ഓഡിയോ ലോഞ്ചിൽ T. രാജേന്ദർ(TR) കാച്ചി വിട്ട ഈ ഡയലോഗ്കളെ ഉദ്ദാഹരിക്കാവുന്നതാണ്.!

ഒരു മുത്തശ്ശി കഥ പോലെ എഴുതപ്പെട്ട.. ചിത്രീകരിക്കപ്പെട്ട സിനിമയെ വലിയൊരു ഫാൻ ഫോളോയിങ് ഉള്ള നായകന്റെ ആരാധകർക്കിടയിലേക്ക് പ്രതീക്ഷയുടെ അമിതഭാരവുമായി കെട്ടിയിറക്കി വിട്ടു പ്രൊഡക്ഷൻ ടീം.പ്രമോഷൻ തള്ളുകൾ വിശ്വസിച്ച് തങ്ങളുടെ ഇഷ്ട നടന്റെ മാസ് അപ്പിയറൻസ് പ്രതീക്ഷിച്ച് ടിക്കറ്റ് എടുത്തവരിലേക്ക് ഇതാ വരുന്നു നിറയെ ഫാന്റസി എലമെന്റുകളുള്ള ഒരു സിനിമ..ഫലമോ, ആദ്യ ദിനം മുതൽക്കേ എന്തിനേറെ ആദ്യ ഫാൻസ്‌ ഷോ മുതൽക്കേ ചിത്രത്തിന്റെ തലവര കുറിക്കപ്പെട്ടു.അന്ന് ഈ സിനിമ കാണേണ്ട വിധം എങ്ങനെയാണെന്നോ ഒരു മുത്തശ്ശിക്കഥയെന്നോണം ആസ്വദിക്കണമെന്നോ ഇവരെ പറഞ്ഞ് തിരുത്താൻ ആരും മുതിർന്നില്ല. ടാർഗറ്റ് ഓടിയൻസായ കുട്ടികളിലേക്ക് സിനിമ എത്തിയതാവട്ടെ വിമർശ്ശന കൊടുമുടികൾ കയറിയിറങ്ങിയതിന് ശേഷം കൊച്ചു ടിവി റിലീസിലും..!

TR ന്റെ തള്ളുകളും.. മോശം പ്രമോഷൻ ടാക്ടിക്സുകളും.. അത്യാവശ്യം കണ്ടിരിക്കാവുന്നൊരു കുട്ടികൾക്കിഷ്ടമാവുന്നൊരു സിനിമയുടെ പരാജയത്തിലേക്ക് നയിക്കപ്പെട്ടു.ഫാൻസുകാർ അല്ലാത്ത നോർമൽ ഓഡിയൻസ് കണ്ട് മികച്ച അഭിപ്രായം പറഞ്ഞ് വന്നപ്പോഴേക്കും സിനിമ വാഷ്ഔട്ട് ആയിട്ടുണ്ടായിരുന്നു.. വിജയിയെ മാപ്പ്..കാലമേ മാപ്പ്.

You May Also Like

പൊന്നിയിൻ സെൽവൻ-1 ഗോകുലത്തിന്

പൊന്നിയിൻ സെൽവൻ-1 ഗോകുലത്തിന് അയ്മനം സാജൻ ഇന്ത്യൻ സിനിമയിലെ എറ്റവും വലിയ ചലച്ചിത്ര സംരംഭം എന്ന്…

ഹക്കീമിന്റെ വിനോദിന് അനശ്വരയുടെ അനുശ്രീയുടെ പ്രണയക്കുറിപ്പ് വൈറൽ

സൂപ്പർ ഹിറ്റായ ” സൂപ്പർ ശരണ്യ ” എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ, അനശ്വര…

‘ഹേ ​ഗയ്സ് നിങ്ങൾ പിരിഞ്ഞൂട്ടോ..’

മലയാള സിനിമയിലെ കഴിവുറ്റ താരങ്ങളാണ് ബിന്ദു പണിക്കരും സായികുമാറും. ഇരുവരും ഉജ്ജ്വലമാക്കിയ വേഷങ്ങൾ അനവധിയാണ്. നായകനായും…

അനിൽ തോമസ് സംവിധാനം ചെയുന്ന കലാഭവൻ ഷാജോൺ ചിത്രം ‘ഇതുവരെ’

അനിൽ തോമസിൻ്റെ ‘ഇതുവരെ’ മറയൂരിൽ – ആരംഭിച്ചു നിരവധി പുരസ്ക്കാരങ്ങൾക്കർഹമായ മിന്നാമിനുങ്ങ് – എന്ന ചിത്രത്തിനു…