ആദ്യം അമ്പലങ്ങൾ പണിയാനല്ല, ആശുപത്രികൾ പണിയാനാണ് പണം ചെലവാക്കേണ്ടത്”, ഇതിനപ്പുറം എന്തെങ്കിലും വേണോ വിജയ് പലരുടെയും കണ്ണിലെ കരടാകാൻ?

0
899

തമിഴ്നാടിന് പുറമേ കേരളത്തിലും വലിയൊരു ആരാധകവൃന്ദം തന്നെ സൃഷ്ടിച്ചിട്ടുള്ള വിജയ് കോളിവുഡിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിൽ ഒരാളാണ് . അത്തരമൊരു സൂപ്പർതാരത്തെ നോട്ടിസ് നല്‍കി വിളിപ്പിക്കുന്നതിനു പകരം കടലൂര്‍ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ പരിസരത്തെ സെറ്റില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിളിച്ചുകൊണ്ടുപോയത്തിനു പിന്നിൽ വ്യക്തിപരമായ പക തന്നെയാണ്. ഈ ആരോപണം സിനിമാലോകവും ഉയര്‍ത്തുന്നു . നാലുവർഷത്തിനുള്ളിൽ പുറത്തിറങ്ങിയ വിജയ് സിനിമകളിലെ ശക്തമായ രാഷ്ട്രീയം തന്നെയാണെന്ന്, പതിനാറു മണിക്കൂർ നീളുന്ന ചോദ്യംചെയ്യലിനും അസാധാരണ നടപടികള്‍ക്കും പിന്നില്‍ എന്ന് മനസിലാക്കാൻ ആർക്കും പ്രയാസമൊന്നും ഉണ്ടാകില്ല.

Image result for MERSALവിജയ് സിനിമകൾ രാഷ്ട്രീയത്തിന്റെ പേരിൽ വിമർശനവിധേയമാകുന്നത് മെർസൽ, സർക്കാർ, ബിഗിൽ എന്നീ ചിത്രങ്ങൾ ഇറങ്ങിയ ശേഷമാണ് . എന്നാൽ വിജയ് ചിത്രങ്ങള്‍ എക്കാലവും കൃത്യമായ രാഷ്ട്രീയം തന്നെയാണ് സംസാരിച്ചിട്ടുള്ളത്.. 2014ൽ പുറത്തിറങ്ങിയ വിജയ് ചിത്രം കത്തി തമിഴ്നാട്ടിലെ കുടിവെള്ള പ്രശ്നമാന് ചർച്ച ചെയ്തതെങ്കിൽ അതിലൂടെ കോർപറേറ്റ് കമ്പനികളുടെ കുത്തകവാഴ്ചയ്ക്കുമെതിരെയാണ് സംസാരിച്ചത്. ഇന്ത്യയിൽ നിലനിൽക്കുന്ന ദക്ഷിണേന്ത്യ- ഉത്തരേന്ത്യ വിവേചനം തുറന്നുകാട്ടിയ ചിത്രമാണ് 2013ൽ പുറത്തിറങ്ങിയ തലൈവ, ഇതും രാഷ്ട്രീയം പറഞ്ഞ ചിത്രമാണ്. . 2017ൽ പുറത്തിറങ്ങിയ ഭൈരവ എന്ന ചിത്രം തീയറ്ററുകളിൽ പരാജയമായിരുന്നെങ്കിൽപ്പോലും ചിത്രം മുന്നോട്ടുവെച്ച ആശയം പിന്നീട് ചർച്ചയായിരുന്നു. നീറ്റ് പരീക്ഷയിലെ തട്ടിപ്പിനെതിരെയും സ്വാശ്രയ കോളേജുകൾക്കെതിരെയും അതിശക്തമായി പ്രതികരിച്ച ചിത്രമായിരുന്നു ഭൈരവ.

Image result for sarkar vijayസിനിമയെ പോലെ തന്നെ ജീവിതത്തിലും ഭരണകൂട രാഷ്ട്രീയത്തിനെ നിലകൊള്ളുന്ന വ്യക്തിയാണ് വിജയ് എന്നാണു ആരാധകരുടെ അഭിപായവും. അത് ലോകത്തിനാകെയും അറിയാവുന്നതുമാണ്. മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെത്തുടർന്ന് അനിത എന്ന നിർദ്ധനയായ പെൺകുട്ടി ആത്മഹത്യ ചെയ്തതോടെ ഭൈരവ വീണ്ടും ചർച്ച ചെയ്യപ്പെട്ടു. അനിതയുടെ മരണശേഷം മാധ്യമങ്ങളോ രാഷ്ട്രീയ കക്ഷികളോ അറിയാതെ വിജയ് തൂത്തുക്കുടിയിലെ അനിതയുടെ വീട് സന്ദർശിച്ച് കുടുംബത്തിന് എല്ലാ പിന്തുണയും നൽകിയിരുന്നു.. പൊതുവേദികളിൽ ഒരു മൗനിയോ അന്തർമുഖനോ ആയ വിജയ് യഥാർഥത്തിൽ ഒരു ‘റിബൽ’ ആണെന്ന് ഭരണകൂടം തിരിച്ചറിയാൻ തുടങ്ങുകയായിരുന്നുവെന്ന് തമിഴ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനുശേഷവും വിജയ് അനവധി സാമൂഹികപ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ട്. തൂത്തുക്കുടിയിൽ വെടിവെപ്പില്‍ കൊല്ലപ്പെട്ട 13 പേരുടെയും വീടുകൾ സന്ദർശിച്ചുകൊണ്ടായിരുന്നു ആ നിലപാട് വ്യക്തമാക്കൽ.

Image result for bhairava vijayഭൈരവയ്ക്ക് ശേഷമാണ് മെർസൽ ഇറങ്ങുന്നത്. വിജയ് എന്ന താരത്തിന്റെ കൃത്യമായ രാഷ്ട്രീയകാഴ്ചപ്പാടും രാഷ്ട്രീയ സൂചനയും നൽകുന്നതായിരുന്നു മെർസൽ. ഇതിനുമുമ്പുള്ള സിനിമകളിൽ രാഷ്ട്രീയം പറഞ്ഞിരുന്നെങ്കിലും കിറുകൃത്യമായി രാഷ്ട്രീയം പറഞ്ഞത് മെർസലിലൂടെയായിരുന്നു. മെർസലിലെ രണ്ടരമിനിറ്റും അഞ്ചുമിനിറ്റും ദൈർഘ്യമുള്ള ഡയലോഗുകളാണ് കേന്ദ്രഭരണകൂടത്തെ ചൊടിപ്പിച്ചതെന്ന് അന്നു തന്നെ വാര്‍ത്തകള്‍ പുറത്തുവന്നു. ജയലളിതയുടെ മരണശേഷമുണ്ടായ രാഷ്ട്രീയശൂന്യത മുതലെടുത്ത് തമിഴ്നാട്ടിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ശക്തമായി ചെറുക്കാൻ മെർസലിന് സാധിച്ചുവെന്നാണ് ഉയര്‍ന്ന വിലയിരുത്തല്‍.

Image result for THALAIVAജിഎസ്ടിയെക്കുറിച്ചും നോട്ട് നിരോധനത്തെക്കുറിച്ചുമായിരുന്നു രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഡയലോഗ്. മെർസലിലെ വിജയിയുടെ തന്നെ വെട്രിമാരൻ എന്ന കഥാപാത്രം പറഞ്ഞ അഞ്ചുമിനിറ്റ് ഡയലോഗ് ഇങ്ങനെ; ”നിങ്ങളുടെ കുട്ടികൾക്ക് ചികിത്സ കിട്ടുന്നില്ലെങ്കിൽ, വൃദ്ധർക്ക് വൈദ്യസഹായം കിട്ടുന്നില്ലെങ്കിൽ അതിന് വേണ്ടതെന്തെന്നാണ് ആദ്യം ആലോചിക്കേണ്ടത്. ആദ്യം അമ്പലങ്ങൾ പണിയാനല്ല, ആശുപത്രികൾ പണിയാനാണ് പണം ചെലവാക്കേണ്ടത്”, ഇതിനപ്പുറം എന്തെങ്കിലും വേണോ വിജയ് പലരുടെയും കണ്ണിലെ കരടാകാൻ?

ജിഎസ്ടി ഡയലോഗ് വിവാദങ്ങളെത്തുടർന്ന് സിനിമയിൽ നിന്നും നീക്കം ചെയ്തു. എന്നിട്ടും ഭരണകൂട രോഷം അടങ്ങിയില്ല. ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ എച്ച്.രാജ പുതിയ വിവാദത്തിന് തിരികൊളുത്തി. സർക്കാരിനെതിരെ വിജയ് പ്രതികരിക്കുന്നത് ക്രിസ്ത്യാനിയായതുകൊണ്ടാണെന്നായിരുന്നു കണ്ടെത്തൽ. വിജയിയുടെ പേര് ചന്ദ്രശേഖർ ജോസഫ് വിജയ് എന്നാണെന്ന് എച്ച്.രാജ ആഞ്ഞടിച്ചു. വിജയിയുടെ പേര് ചന്ദ്രശേഖർ ജോസഫ് വിജയ് എന്നാണെന്നുള്ളത് രഹസ്യമേ ആയിരുന്നില്ല. എന്നാൽ അത്ര നാളും ഇളയ ദളപതിയെന്നും അണ്ണനെന്നും വിജയിയെ സ്നേഹപൂർവ്വം വിളിച്ചിരുന്ന ചിലരിൽ എങ്കിലും മതചിന്തയുടെ വിത്ത് പാകാൻ ഈ പ്രസ്താവനയ്ക്ക് സാധിച്ചു. എന്നാൽ അതിനെതിരെ വിജയ് പ്രതികരിച്ചത് ജോസഫ് വിജയ് എന്ന് ചുവന്ന ‘ബോൾഡ്’ അക്ഷരത്തിൽ എഴുതിയ ലെറ്റർ പാഡിലൂടെയായിരുന്നു. ആ മറുപടിയും വര്‍ഗീയ രാഷ്ട്രീയത്തിന്റെ നെഞ്ചിൽ ആഞ്ഞുതറച്ച നിലപാട് പ്രഖ്യാപനമായി.

Image result for BIGILഅടുത്ത സിനിമ സർക്കാർ സംസാരിച്ചത് അടിമുടി രാഷ്ട്രീയമായിരുന്നു. കള്ളവോട്ട് മുതൽ സാധാരണക്കാരന്റെ പ്രശ്നങ്ങൾ വരെ സർക്കാർ ചർച്ച ചെയ്തു. കളക്ട്രേറ്റിന് മുന്നിൽ കത്തയമർന്ന ദരിദ്രകുടുംബത്തിന്റെ ദൈന്യത വീണ്ടും കനലായി തമിഴ്ജനതയുടെ മനസിൽ എരിഞ്ഞു. മെർസലിൽ തുടങ്ങിവെച്ച പേര് വിവാദത്തിനുള്ള മറുപടി വിജയ് നൽകിയത് അവസാനമായി പുറത്തിറങ്ങിയ ചിത്രം ബിഗിലിലൂടെയായിരുന്നു. വിജയിയുടെ റായപ്പൻ എന്ന കഥാപാത്രം മെർസലിന് ശേഷം ബിജെപി അടക്കം ഉണ്ടാക്കിയ വിവാദത്തിനുള്ള ചുട്ടമറുപടിയായിരുന്നു. ബിഗിലിലെ റായിയപ്പന്റെ ഗെറ്റപ്പും കോസ്റ്റ്യൂമുമെല്ലാം പേരിന്റെ പേരിലുയർത്തിയ വിവാദത്തിന്റെ മുനയൊടിച്ചു.

കൊന്തയും കാവിയും ഒരു പോലെ അണിയുന്ന കഥാപാത്രമായിരുന്നു റായപ്പൻ. കുറി തൊട്ട് ബൈബിൾ വായിക്കുന്ന റായപ്പൻ മനുഷ്യമതമാണെന്ന് പറഞ്ഞു കൊണ്ട് സംവിധായകൻ അറ്റ്ലിയും വിജയിയും കുറിക്ക്കൊള്ളുന്ന മറുപടിയാണ് നൽകിയത്. സിനിമകളിൽ ‘രക്ഷകൻ’ റോളിൽ മാസ്ഡയലോഗുകൾ പറയുന്ന വിജയ് ജീവിതത്തിൽ ഡയലോഗുകൾ കൊണ്ടല്ല കയ്യടി നേടിയത്. നിലപാടുകൾ കൊണ്ടാണ്. ഇത്രമേൽ ശക്തമായ നിലപാട് ഭരണകൂടത്തെ ചൊടിപ്പിച്ച് രാഷ്ട്രീയ പകപോക്കലിന് കാരണമായില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നാണ് വലിയൊരു വിഭാഗം ജനതയും കരുതുന്നത്

ബിജെപിയേക്കാൾ വലിയൊരു കള്ളപ്പണ പാർട്ടി ഈ ലോകത്തുതന്നെ ഇല്ല എന്ന് നിസ്സംശയം പറയാം. ഇന്ത്യൻ ജനാധിപത്യത്തിന് മേൽ വീണ ധൂമകേതുവാണ്‌ ഈ പാർട്ടി. അത്രമാത്രം കുതിരക്കച്ചവടവും മറ്റും നടത്തിയാണ് ബിജെപി പല സംസ്ഥാനത്തും അധികവും പിടിച്ചെടുത്തത്. അതിലെ അണികൾ ചാണക്യൻ എന്ന് വിശേഷിപ്പിക്കുന്ന അമിത് ഷാ എന്ന ഗോസായിയുടെ ചാണക്ര്യതന്ത്രം എന്തെന്നാൽ, അവരുടെ കയ്യിൽ നോട്ടുനിരോധനത്തിലൂടെയും കോർപറേറ്റ് പിരിവിലൂടെയും കൈവന്ന പരിധികളില്ലാത്ത കള്ളപ്പണം മാത്രമായിരുന്നു. ബുദ്ധിയല്ല പണം ആണ് ‘അളിഞ്ഞ’ തന്ത്രം.

ബിജെപിയെ താങ്ങുന്ന വ്യവസായകളെയും നടന്മാരെയും ഒരു ഉളുപ്പും ഇല്ലാതെ അവർ നികുതി കേസുകളിൽ ഒഴുവാക്കി കൊടുത്തിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹണം ആണ് രജനികാന്ത്. ബിജെപിയുടെ കൂടെ നിന്നാൽ രാജ്യത്തു ഭീകരവാദം പോലും സുഗമമായി പ്രവർത്തിക്കാം എന്ന് പ്രഗ്യാസിങ് കാണിച്ചുതരുന്നു. ഭൂരിപക്ഷ മതത്തിൽ പെട്ട മറ്റു ചിലരെ ‘മനോരോഗ’ പരിഗണനകളിലൂടെ കുറ്റവിമുക്തരാക്കാനും അവർക്കു സാധിക്കും. അധർമ്മം കൈമുതലാക്കിയ വർഗ്ഗീയപാർട്ടിയുടെ പകപോക്കലുകൾ ഇനിയും ഉണ്ടാകും . വർഗ്ഗീയതയെയും ഫാസിസത്തെയും പ്രതിരോധിക്കുന്നവർ കരുതിയിരിക്കുക

(കടപ്പാട് )