സിദ്ദിഖ്-ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1992-ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് വിയറ്റ്നാം കോളനി . മോഹൻലാൽ, ഇന്നസെന്റ്, കനക, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. തിയേറ്ററുകളിൽ റിലീസ് ചെയ്തതിന് ശേഷം ചിത്രം ഗണ്യമായ വിജയം നേടുകയും ആ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുകയും ചെയ്തു. ചിത്രത്തിന്റെ തമിഴ് റീമേക്ക് 1994 ൽ അതേ പേരിൽ പുറത്തിറങ്ങി. 1983-ൽ പുറത്തിറങ്ങിയ സ്കോട്ടിഷ് ചിത്രമായ ലോക്കൽ ഹീറോയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ‘വിയറ്റ്നാം കോളനി’യിലെ ഗുണ്ടാസംഘത്തിന്റെ നേതാക്കൾ ആയി അഭിനയിച്ചത് വിജയ രംഗരാജുവും ഭീമൻ രഘുവും ആയിരുന്നു . വിജയ രംഗരാജു ‘റാവുത്തർ’ ആയപ്പോൾ ഭീമൻരഘു ഇരുമ്പ് ജോണായി. എന്നാൽ ഇവർ രണ്ടുപേരും ഒന്നിച്ചതിൽ വിയറ്റനാംകോളനി ആണ് പ്രേക്ഷകർ ശ്രദ്ധിച്ചത് എങ്കിലും അതിനു മുൻപും ശേഷവും ഇവർ ഒന്നിച്ചിട്ടുണ്ട് എന്നത് കൗതുകകരമാണ് . Sebastian Xavier ന്റെ കുറിപ്പ്
‘ഇരുമ്പ് ജോണും’ ‘റാവുത്തറും’ നാല് കാലഘട്ടങ്ങളിൽ
ചിത്രം 1: 1983 ൽ റിലീസായ ‘സംരംഭം’ എന്ന ചിത്രത്തിലെ രംഗം..
ചിത്രം 2: 1992 ലെ ക്രിസ്മസ് റിലീസായെത്തിയ വിയറ്റ്നാം കോളനിയിലെ മേൽപ്പറഞ്ഞ കഥാപാത്രങ്ങൾ..
ചിത്രം 3: 2011 ൽ ബാബുരാജിന്റെ സംവിധാനത്തിലിറങ്ങിയ ‘മനുഷ്യമൃഗം’ എന്ന ചിത്രത്തിലെ ‘അശ്വാരൂഡനായ വിശ്വനാഥനേ’ എന്ന ഗാനരംഗം..
ചിത്രം 4: 2017 ൽ അമൃത ടിവിയിലെ ലാൽസലാം എന്ന പ്രോഗ്രാമിൽ വിയറ്റ്നാം കോളനി എപ്പിസോഡിൽ ഇരുമ്പ് ജോണിനെയും റാവുത്തറെയും അവതരിപ്പിച്ച ഭീമൻ രഘുവും വിജയ രംഗരാജുവും അതിഥികളായെത്തിയപ്പോൾ.