വിജിത റൊഹാന വിജെമുനി ഡിസിൽവ, പേര് പരിചയമില്ല അല്ലെ ? എന്നാൽ ഇയാൾ നടത്തിയ ഒരു കൊലപാതകശ്രമം ആരും മറക്കില്ല

0
401

റോജിൻ പൈനുംമൂട്

വിജിത റൊഹാന വിജെമുനി ഡിസിൽവ ഈ പേര് അധികം പേർക്ക് അറിയാൻ വഴിയില്ല. എന്നാൽ ഇയാൾ നടത്തിയ ഒരു കൊലപാതകശ്രമം ആരും അങ്ങനെ പെട്ടെന്ന് മറക്കില്ല.1987 ൽ ഇന്ത്യ – ശ്രീലങ്ക സമാധാനക്കരാർ ഒപ്പിടാൻ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ എത്തിയ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് നേരെ ഗാർഡ് ഓഫ് ഓണറിനിടെ വധശ്രമം നടത്തി കുപ്രസിദ്ധി നേടിയ നാവികൻറെ പേരാണ് വിജിത.

Man who wanted to kill Rajiv Gandhi predicts Rahul will become PM | The  News Minuteആ കൊലപാതക ശ്രമത്തിന്റെ മുപ്പത്തിനാലാം വാർഷികമാണിന്ന് (ജൂലൈ 30 ).
വിജിതയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത് പ്രിയ സുഹൃത്ത് അനൂപ് കുമ്പനാടിൽ Anoop Varghese നിന്നുമാണ്, അവർ തമ്മിൽ പലതവണ ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. വിജിതയുടെ കഥ ഒരു ഫീച്ചറായി ഞങ്ങൾ എഴുതാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല.

1987 ജൂലൈ 29 നായിരുന്നു കരാർ ഒപ്പിടൽ നടന്നത്, പിറ്റേന്ന് പ്രസിഡണ്ട് ജയവർധനെയുടെ കൊട്ടാരത്തിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയായിരുന്ന രാജീവ് ഗാന്ധിയെ അപ്രതീക്ഷിതമായി വിജിത തോക്കിന്റെ പാത്തികൊണ്ട് അടിക്കാൻ ശ്രമിച്ചു പെട്ടെന്ന് ഒഴിഞ്ഞു മാറിയതുകൊണ്ട് മരണത്തിൽ നിന്നും രാജീവ് രക്ഷപെട്ടു. രാജീവിനെ വധിക്കാൻ ശ്രമിച്ചതിൽ തെല്ലും ഖേദമില്ലെന്ന് പിന്നീട് വിജിത പറയുകയുണ്ടായി.ശ്രീലങ്കയുടെ ദക്ഷിണ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ ജനിച്ച വിജിത പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷമാണ് ശ്രീലങ്കൻ നാവികസേനയിൽ ഉദ്യോഗസ്ഥനാകുന്നത് .

Gossip Lanka News | Hot Image: Vijitha rohana wijemuni Speaksരാജീവ് വധശ്രമത്തിന് ശേഷം വിജിത സൈനിക വിചാരണ നേരിട്ടു .ദേശീയ നേതാവിനെതിരേയുള്ള വധശ്രമം, നാവികസേനയുടെ അച്ചടക്കലംഘനം എന്നിവയായിരുന്നു വിജിതക്കെതിരേ ചുമത്തപ്പെട്ട കുറ്റങ്ങൾ. സൈനിക കോടതി, വിജിതക്കു ആറു വർഷം തടവുശിക്ഷ വിധിച്ചു. പിന്നീട് പ്രസിഡന്റ് പ്രേമദാസ ശിക്ഷ കാലയളവ് രണ്ടു വർഷമാക്കി വെട്ടുച്ചുരുക്കി. ജയിൽ മോചിതനായി.

ജയിൽ മോചിതനായ ശേഷം 1990 ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച വിജിത ശ്രീലങ്കൻ പൊതു തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്നു. ഇന്ന് ശ്രീലങ്കയിലെ പ്രശസ്ത ജ്യോതിഷിയാണ് വിജിത. ഫേസ്ബുക്കിൽ നിരവധി പ്രൊഫൈലുകൾ വിജിതയുടെ പേരിലുണ്ട് , ഇതിൽ ഏതാണ് ഒറിജിനൽ ഏതെന്നും വ്യാജൻ ഏതെന്നുമറിയില്ല

അന്നത്തെ കൊലപാതക ശ്രമത്തെ അതിജീവിച്ച രാജീവ് പിന്നീട് മരണപെട്ടതും ശ്രീലങ്കൻ തമിഴ് പുലികൾ നടത്തിയ ചാവേർ ബോംബ് സ്‌ഫോടനത്തിലാണ്.രാജീവ്‌ ഗാന്ധിയുടെ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ.