തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച വിജയകുമാർ എന്ന എസ് എസ് ബി ജവാന്റെ ഹെൽമറ്റ്

60

സഹപ്രവർത്തകന്റെ പോസ്റ്റ്‌

“കഴിഞ്ഞ ദിവസം തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച vijyakumar എന്ന SSB ജവാന്റെ ഹെൽമറ്റ് ആണ് ഇത്.കോടിക്കണക്കിന് രൂപ സർക്കാർ പ്രതിരോധ മേഖലക്കയി ചിലവഴിക്കുന്നണ്ട് പക്ഷെ.. ചില താപ്പാനകൾ അതൊക്കെ വിഴുങ്ങുകയാണ്. ഗുണ നിലവാരം തീരെ കുറഞ്ഞ സേഫ്റ്റി ഉപകരണങ്ങൾ വാങ്ങി കോടികൾ അഴിമതി നടത്തുകയാണ്. നമ്മുടെ രാജ്യം കാക്കൻ വേണ്ടി അതിർത്തിയിൽ കാവൽ നിൽക്കുന്ന പാവപ്പെട്ട ജവാൻമാരെ കൊലയ്ക്ക് അറിഞ്ഞു കൊണ്ട് എറിഞ്ഞു കൊടുക്കുകയാണ് അധികാരികൾ.. വെടിയേറ്റാൽ തുളഞ്ഞു പോകുന്ന ഗുണ നിലവാരം കുറഞ്ഞ ഹെൽമെറ്റ് ആണ് ആ പാവം ജവാൻ നൽകിയത് , ഒരു ബുള്ളറ്റ് കൊണ്ടപ്പോൾ തകർന്ന് പോയ ഹെൽമറ്റും ആ ധീര ജവാന്റെ തലയും മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു. നിങ്ങൾ അഴിമതി കൊണ്ട് കെട്ടി പോകുന്ന കൊട്ടാരങ്ങൾക്ക് പാവങ്ങളായ ഞങ്ങളുടെ ചോരയുടെ ഗന്ധമായിരിക്കും… നിങ്ങൾ കൈയിൽ വെച്ചു തരുന്ന ആയുധങ്ങളുമായി ഞങ്ങൾ ഇനിയും യുദ്ധഭൂമിയിൽ ഉണ്ടാകും.പക്ഷെ അത് ഈ ആയുധത്തിന്റെ ബലത്തിൽ അല്ല ഇന്ത്യ എന്ന മഹാരാജ്യം ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന്റെ പുറത്താണ്….അതിനിയും തുടരും പോരാട്ട ഭൂമിയിൽ പിടഞ്ഞു മരിച്ചലും പിറന്ന നാടിനെ ഒറ്റികൊടുക്കില്ല… നിങ്ങളെ പോലെ. പോരാട്ടഭൂമിയിൽ വീരമൃത്യു വരിച്ച ധീര ജവാന് ഒരു ജവാൻ എന്ന പേരിൽ എന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ”