വിക്രം ഒരു ലാൻഡ്മാർക് സിനിമയായിത്തീരും, ടീസറിൽ കണ്ടത് പോലെ മനോഹരമായി എക്സിക്യൂട്ട് ചെയ്തിട്ടുണ്ടെങ്കിൽ
താരങ്ങളെ വെച്ച് തുടരെത്തുടരെ സിനിമകൾ ചെയ്യാൻ ഭാഗ്യം സിദ്ധിച്ചൊരു ആളാണ് അമൽ നീരദ്. മമ്മൂട്ടിയും മോഹൻലാലും ദുൽഖർ സൽമാനും പിന്നെ ഈരണ്ട് തവണയായി
286 total views

താരങ്ങളെ വെച്ച് തുടരെത്തുടരെ സിനിമകൾ ചെയ്യാൻ ഭാഗ്യം സിദ്ധിച്ചൊരു ആളാണ് അമൽ നീരദ്. മമ്മൂട്ടിയും മോഹൻലാലും ദുൽഖർ സൽമാനും പിന്നെ ഈരണ്ട് തവണയായി ഫഹദ് ഫാസിലും പ്രിത്വിരാജും അദ്ദേഹത്തിന്റെ സിനിമകളുടെ ഭാഗമായി.
എന്നാൽ ഇവരുടെയാരുടെയും ആരാധകനാണ് താനെന്ന് അമൽ പറഞ്ഞിട്ടില്ല.അയാൾ സ്റ്റൈലിങ്ങിന്റെ മാത്രം ആരാധകൻ ആണ്.അതുകൊണ്ട് തന്നെ ഫാൻബേസിനെ തൃപ്ത്തിപ്പെടുത്തേണ്ട ബാധ്യത അദ്ദേഹത്തിനില്ല. തിരക്കഥയുടെ ഗുണമേന്മയും ദൃശ്യഭാഷയിലെ പുതുമയും മാത്രമേ നിരന്തരമായി താരചിത്രങ്ങൾ എടുത്തിട്ടും അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങൾ ആവുന്നുള്ളൂ.
എന്നാൽ ഒരു താരാരാധകൻ സംവിധായകനോ എഴുത്തുകാരനോ ആയാൽ അയാളുടെ മേൽ സദാ ആരാധക വൃന്ദത്തിന്റെ സൂക്ഷ്മ നിരീക്ഷണമുണ്ടാകും. അയാൾ തന്റെ ഇഷ്ടതാരത്തിനെ വെച്ച് ഒരു സിനിമ പ്രഖ്യാപിച്ചാൽ ആരാധകർ അതിലെ ഫാൻബോയ് ഡയമെൻഷനെ കുറിച്ച് ഉറപ്പായും ചർച്ച ചെയ്യും.
ലോകേഷ് കനകരാജ് ഇതേ പോലൊരു ഫാൻബോയ് ടേൺഡ് ഫിലിംമേക്കർ ആണ്. വിജയ്, അജിത്, കമൽഹാസൻ എന്നിവരുടെ കടുത്ത ആരാധകൻ ആണ് താനെന്ന് കരിയറിന്റെ തുടക്കകാലത്തേ സൂചിപ്പിച്ച ആൾ. രണ്ടായിരത്തിപ്പതിനേഴിൽ ഭരദ്വാജ് രംഗന് നൽകിയ ഒരു അഭിമുഖത്തിൽ താരങ്ങൾ പുതിയ സംവിധായകരുടെ കൂടെ ജോലി ചെയ്യണമെന്നും അത് വഴി ഇണ്ടസ്ട്രിക്ക് ഉണ്ടായേക്കാവുന്ന വാണിജ്യപരവും കലാപരവുമായുള്ള നേട്ടങ്ങളെപ്പറ്റിയുമെല്ലാം അദ്ദേഹം സംസാരിച്ചു. ആ പറച്ചിലിൽ കാര്യമുണ്ടെന്ന് കൈതി കണ്ടപ്പോൾ വ്യക്തമായി.
കാർത്തിയുടെ അതുവരെയുള്ള സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തത പുലർത്തിയ, എല്ലാ ശീലങ്ങളിൽ നിന്നും പരിപൂർണ്ണമായി മാറി നടന്നൊരു സിനിമ. ലോകേഷിന്റെ കൈയ്യിൽ മരുന്നുണ്ട് എന്ന് അതോടെ വ്യക്തമായി. ഇതല്ലാതെ മറ്റൊരു സ്വപ്നം കൂടെ ലോകേഷ് അന്ന് രംഗനുമായി പങ്കു വെച്ചിരുന്നു – മൾട്ടിസ്റ്റാററുകൾ.സിനിമകൾ താരനിബിഡമായാൽ മാത്രം പറയാൻ സാധിക്കുന്ന കഥകൾ. ആ വാക്കും ലോകേഷ് പാലിച്ചു – മാസ്റ്ററിലൂടെ.എന്നാൽ മാസ്റ്റർ ഒരു പരിപൂർണ്ണ നിരാശയായിരുന്നു. ഡി.ഐ, സ്റ്റൈലിങ്, കോസ്റ്റ്യൂം പിന്നെ ഭവാനിയുടെ കാരക്ടറൈസേഷൻ..
ഇത്രയും ഒഴിച്ച് നിർത്തിയാൽ ശീലക്കേടുകളുടെ പ്രശ്നം അടിമുടി അണിഞ്ഞു നിൽക്കുന്നൊരു സിനിമ.. എങ്കിലും കൈതിയോടും മാനഗരത്തോടുമുള്ള അതിരില്ലാത്ത ഇഷ്ടം കൊണ്ട് ലോകേഷിന്റെ നാലാമത്തെ സിനിമയ്ക്കും അദ്ദേഹം രണ്ടാമതും തന്റെ വാക്ക് പാലിക്കുന്നതും കാണാൻ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഇപ്പോഴിതാ അതും അവസാനിച്ചിരിക്കുന്നു.
കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ ഒരുമിപ്പിച്ചു കൊണ്ട് വിക്രം എന്ന സിനിമ. ഈ താരത്രയത്തെ ബൂസ്റ്റ് ചെയ്യണം എന്ന ചിന്തയുപേക്ഷിച്ചു മൂന്ന് നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി സെൻസിബിളായി എഴുതിയിട്ടുണ്ടെങ്കിൽ, ടീസറിൽ കണ്ടത് പോലെ മനോഹരമായി എക്സിക്യൂട്ട് ചെയ്തിട്ടുണ്ടെങ്കിൽ വിക്രം ഒരു ലാൻഡ്മാർക് സിനിമയായിത്തീരും. വിക്രമിന്റെ തിരക്കഥയും അവതരണവും ഒരുപോലെ മികച്ചു നിന്നാൽ ലോകേഷിന് ഇനിയും ഒട്ടനേകം അവസരങ്ങൾ കൈവരും. എന്നാൽ മാത്രമേ ലോകേഷ് കനകരാജ് ഭരദ്വാജ് രംഗന് കൊടുത്ത, താരങ്ങൾ വന്നാൽ മറ്റൊരു “ദളപതി” ചെയ്ത് കാണിക്കാം എന്ന വാക്ക്, പൂർണ്ണമാവുകയുള്ളൂ.
എൻസെമ്പിളെന്നും മൾട്ടിസ്റ്റാററെന്നുമൊക്കെയുള്ള വാക്കുകൾ കേൾക്കുമ്പോൾ ഒരു കുറിയ മനുഷ്യന്റെ മുഖം ഉള്ളിലേക്ക് ഇങ്ങ് കേറി വരും. കൂടെ നരച്ച് പോയ അയാളുടെ മുടിയും താടിയും ശബ്ദവും.
പിന്നീട് ഫോക്ലോറിലൂടെ, കവിതയിലൂടെ ദ്വീപസമൂഹങ്ങളും മദ്യപാനികളും പവിഴപ്പുറ്റുകളും ചന്ദനക്കടത്തും തന്നെ ആവേശിച്ച കഥ അയാൾ പറയുന്നതും..അവരവിടെ “വിക്ര”ത്തെ പ്രഖ്യാപിക്കുമ്പോൾ നമ്മൾക്കിവിടെ ശിരസ്സിലേറ്റാൻ “വിലായത്ത് ബുദ്ധ”യേയും “ബ്രിഗാന്റി”നേയും തരും..
അടികൊണ്ട് നീലിച്ച കരുവാളിച്ച ദേഹവും ചോരയിറ്റുന്ന പുരികങ്ങളുമായി നിന്ന് കിതയ്ക്കുന്ന രണ്ട് പേരെയും അവരുടെ കലഹത്തിന് പിന്നിലെ കാരണവും കാട്ടിത്തരും.. എരിയുന്നയാ വൈകാരിതകകൊളോരോന്നും ഒരു തൂലികയിലേക്ക് കുടിയിരുത്തിയിരുന്ന ആ ഇത്തിരിമനുഷ്യന്റെയുള്ളിലെ തീരാപ്രകമ്പനങ്ങൾ..കരയുന്ന മഴ.. വാടാത്ത വെയിൽ.. സർവലോകങ്ങളെയും എഴുതി രസിപ്പിച്ചിരുന്നയാ നിത്യസാനിധ്യം. സച്ചിസാനിധ്യം.
287 total views, 1 views today
