ചന്ദനകൊള്ളക്കാരൻ ഡബിൾ മോഹനനായി പ്യഥിരാജ് സുകുമാരൻ

Faizal Jithuu Jithuu

മറയൂരിലെ ചന്ദന കാടുകളുടെ പശ്ചാത്തലത്തിൽ പകയുടെയും ,പ്രണയത്തിന്റെയും , സ്നേഹത്തിന്റെയും കഥ പറയുന്ന ജി.ആർ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കരണത്തിന്റെ അവസാന ഷെഡ്യൂൾ മറയൂരിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. സ്കൂൾ മാഷായ ഭാസ്കരൻ മാഷിന്റെയും , ശിക്ഷയനായ ഡബിൾ മോഹനനന്റെയും ഇടയിൽ നടക്കുന്ന ചന്ദന മരത്തിന്റെ ത്രില്ലർ കഥയാണ് വിലായത്ത് ബുദ്ധയിൽ പറയുന്നത്.

പൃഥിരാജിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ് ചന്ദന കള്ള കടത്തുകാരനായ ഡബിൾ മോഹനൻ . നവാഗതനായ ജയനൻ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ സച്ചിയുടെയും , ലൂസിഫർ എന്ന ചിത്രത്തിൽ പൃഥിരാജിന്റെയും അസിസ്റ്റന്റായി പ്രവർത്തിച്ചയാളാണ് ജയനൻ നമ്പ്യാർ. ജീ . ആർ ഇന്ദുഗോപൻ , രാജേഷ് പിന്നാടൻ എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് ഇത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരിന്ന ചിത്രമായിരിന്നു വിലായത്ത് ബുദ്ധ . സമീപകാലങ്ങളിൽ ഇറങ്ങിയ പൃഥിരാജ് സിനിമകൾക്ക് സംഗീതം ഒരുക്കിയ ജേക്സ്ബിജോയ് ആണ് സംഗീത നിർവ്വഹണം .

ഉർവ്വശ്ശി തീയറ്ററിന്റെ ബാനറിൽ സന്തീപ് സേനൻ, അനീഷ് എം.തോമസ് എന്നിവർ ചേർന്നാണ് നിർമ്മാണം . മറയൂർകാടുകളുടെയും മലകളുടെയും ദൃശ്യഭംഗി ക്യാമറയിൽ ഒപ്പിയെടുക്കുന്നത് ജോമോൻ ടി ജോൺ ആണ് . പ്രൊഡക്ക്ഷൻ ഡിസൈനറായി ചിത്രത്തിൽ പ്രവർത്തിക്കുന്നത് ബാദുഷാ N. M. ആണ് . ഷമ്മി തിലകൻ ,കോട്ടയം രമേശ്, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങ് അവസാനിപ്പിച്ച് ഉടൻ തന്നെ എംബുരാന്റെ ചിത്രീകരണത്തിലേക്ക് പൃഥിരാജ് കടക്കും. ഈ വർഷം അവസാനമോ, പുതിയ വർഷാരംഭത്തിലോ ആയിരിക്കും ചിത്രത്തിന്റെ റിലീസ്.

Leave a Reply
You May Also Like

‘ഒരു സിനിമയും നടക്കുന്നില്ല’, നിരാശയോടെ മിഥുൻ ചക്രവർത്തി സെറ്റിൽ ഇരുന്നു, അത്ഭുതം സംഭവിച്ചു, ആദ്യത്തെ 100 കോടി നേടി

ബോളിവുഡിലെ സാധാരണക്കാരനായ നടനായിരുന്നു മിഥുൻ ചക്രവർത്തി. അദ്ദേഹത്തിന്റെ സിനിമകൾക്ക് പ്രത്യേക ആരാധകർ ഉണ്ടായിരുന്നു, പ്രേക്ഷകർ അവ…

ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദരേഖയിലേത് ദിലീപിന്റെ ശബ്ദം തന്നെ

നടിയെ ആക്രമിച്ച കേസ് പുതിയൊരു വഴിത്തിരിവിൽ. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടത്തിയെന്ന…

തന്റെ ജന്മദിനം ജൂൺ 3 ന് ആയിട്ടും ഇളയരാജ ജൂൺ 2 ന് ആഘോഷിക്കുന്നതിന്റെ രസകരമായ കാരണം

Nikhil Venugopal ജൂൺ 2 തമിഴ് സിനിമയുടേയും സംഗീതത്തിന്റെയും തലവരമാറ്റി എഴുതിയ രണ്ടു മഹാരഥന്മാർ –…

ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന പരിപാടി ഷൂട്ട് ചെയ്തത് എങ്ങനെയാണ് ?

ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന പരിപാടി ഷൂട്ട് ചെയ്തത് എങ്ങനെയാണ് ? അറിവ് തേടുന്ന പാവം…