ശരീരത്തിലെ ഒരു അവയവം നീക്കം ചെയ്യണം , സ്ത്രീകൾ ഗർഭം ധരിക്കരുത് തുടങ്ങിയ വിചിത്ര നിയമങ്ങൾ ഏർപ്പെടുത്തിയ ഗ്രാമം എവിടെയാണുള്ളത് ?

അറിവ് തേടുന്ന പാവം പ്രവാസി

ശരീരത്തിൽ സാരമായ രോഗങ്ങൾ ബാധിക്കുമ്പോൾ ചില അവയവങ്ങൾ മുറിച്ചു നീക്കുന്നത് സാധാരണമാണ്. എന്നാൽ അന്റാർട്ടിക്കൻ ഭൂഖണ്ഡത്തിലെ ഒരു ഗ്രാമമായ വില്ല ലാസ് എസ്ട്രല്ലാസിൽ ജീവിക്കണമെങ്കിൽ നിർബന്ധമായും ഒരു അവയവം മുറിച്ച് നീക്കണം. ശസ്ത്രക്രിയ നടത്തി അപ്പൻഡിക്സ് നീക്കം ചെയ്തു എന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ ഇവിടെ ജീവിക്കാനാകു.ലോകത്തിന്റെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി സൗകര്യ ങ്ങൾ തീരെ കുറവാണ് ഈ ഗ്രാമത്തിൽ.

ചെറിയ കടകളും , പോസ്റ്റോഫീസും , പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും ഒഴികെ മറ്റൊന്നും ഇവിടെയില്ല. എല്ലാ സൗകര്യങ്ങളുമു ള്ള ഒരു ആശുപത്രിയിൽ എത്തണമെങ്കിൽ ആയിരം കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ അപ്പൻഡിസൈ റ്റിസ് രോഗം വന്നാൽ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക എന്നത് പ്രായോഗികമല്ല. അപ്പൻഡിസൈറ്റിസ് മൂർച്ഛിച്ചാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുള്ളതിനാലാണ് ഗ്രാമവാസികൾക്കായി ഇത്തരമൊരു നിബന്ധന നിലവിലുള്ളത്.അപ്പൻഡിക്സ് എന്ന അവയവത്തിന് പ്രത്യേക ധർമ്മം ഒന്നും ഇന്നോളം കണ്ടെത്തിയിട്ടില്ലാത്തതിനാൽ അവയവം നീക്കം ചെയ്യുന്നത് വ്യക്തികളുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ലയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അന്റാർട്ടിക്കയിൽ ഗവേഷണം നടത്തുന്നതിനു വേണ്ടി എത്തുന്ന ശാസ്ത്രജ്ഞരും , നാവിക – കരസേന ഉദ്യോഗസ്ഥരുമാണ് ഈ ഗ്രാമത്തി ലുള്ളത്. ഇവരിൽ ഏറെപ്പേരും കാലങ്ങളായി കുടുംബവുമൊത്ത് ഇവിടെ താമസമാക്കിയവ രുമാണ്. അടിയന്തര സാഹചര്യങ്ങൾ ഒഴിവാക്കാനാണ് ഇത്തരമൊരു നിർദ്ദേശം അധികൃതർ മുന്നോട്ടുവയ്ക്കുന്നത്.അവയവ നീക്കം കൊണ്ട് തീർന്നില്ല ഇവിടെ ജീവിക്കുന്ന തിനുള്ള നിബന്ധനകൾ. ഗ്രാമത്തിലെ സ്ത്രീകൾ, പ്രത്യേകിച്ച് സൈനിക താവളങ്ങ ളിൽ ഉള്ളവർ, ഗർഭം ധരിക്കരുത് എന്നും നിർദേശമുണ്ട്.

വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഗർഭിണിക ളുടെയും , ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങ ളുടെയും ജീവനുതന്നെ ആപത്തു സംഭവിച്ചേ ക്കാം എന്നതിനാലാണ് ഈ നിബന്ധന. ഇതൊക്കെയാണെങ്കിലും ആളുകൾ തിങ്ങിപ്പാ ർക്കുന്ന ഒരു ഗ്രാമം തന്നെയാണ് വിലസ് ലാസ് എസ്ട്രല്ലാസ്. ട്രക്കുകളിലും , റാഫ്റ്റിങ്ങ് ബോട്ടുകളിലും ഒക്കെ കയറി മാത്രമേ ഇവിടെ എത്തിച്ചേരാനാകു. പൊതുഗതാഗത സൗകര്യ ങ്ങളും ഗ്രാമത്തിൽ ലഭ്യമല്ല.

You May Also Like

ഭയപ്പെടുത്തുന്ന വീഡിയോ, കൂറ്റൻ രാജവെമ്പാലകളെ ഇങ്ങനെ കൈകാര്യം ചെയുന്ന വീഡിയോ കണ്ടിട്ടില്ല

സുമാത്രയിലെ റിയാവു പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ ജനക്കൂട്ടത്തിനു മുന്നിൽ വച്ച് ഒരാൾ മാരകമായ പടുകൂറ്റൻ ഇൻഡോനേഷ്യൻ…

ഓജോ ബോർഡ് എന്നാണ് നിലവിൽ വന്നത് ? എന്താണ് ഇതിന് പിന്നിലെ നിഗൂഢത ?

അറിവ് തേടുന്ന പാവം പ്രവാസി ഓജോ ബോർഡ് (Ouija board) എന്നാണ് നിലവിൽ വന്നത് ?…

മോഹൻലാലിന്റെ പുതിയ സിനിമയുടെ പേരായ ‘റമ്പാന്‍’ എന്നതിന്റെ അർത്ഥം എന്താണ് ?

മോഹൻലാലിന്റെ പുതിയ സിനിമയുടെ പേരായ ‘റമ്പാന്‍’ എന്നതിന്റെ അർത്ഥം എന്താണ്? അറിവ് തേടുന്ന പാവം പ്രവാസി…

കടലിൽ ചതുര തിരമാലകൾ അപൂർവ പ്രതിഭാസത്തിനു പിന്നിൽ ഉള്ള ശാസ്ത്രീയത

കടലിൽ ചതുര തിരമാലകൾ അപൂർവ പ്രതിഭാസത്തിനു പിന്നിൽ ഉള്ള ശാസ്ത്രീയത⭐ അറിവ് തേടുന്ന പാവം പ്രവാസി…