ശവം പൊക്കുന്നവന്റെയോ പിച്ചക്കാരന്റെയോ കഥാപാത്രമാണ് ലഭിച്ചിരുന്നത്, ആള്‍ക്കാര്‍ എന്തുകൊണ്ടാണ് എന്നെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത്

0
364

ഇന്നുവരെയും സിനിമയില്‍ നല്ല ഷര്‍ട്ട് പോലും ധരിച്ച് തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എപ്പോഴും ഒരു ശവം പൊക്കുന്നതോ പിച്ചക്കാരുടെയോ കഥാപാത്രമാണ് ലഭിക്കുന്നതെന്നും ആള്‍ക്കാര്‍ എന്തുകൊണ്ടാണ് എന്നെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നതെന്നും ന്യൂസ് 18 നിലെ കളര്‍പടം പരിപാടിയിൽ വിനായകൻ പ്രതികരിക്കുമ്പോൾ സമൂഹത്തിന്റെ ചില കാഴ്ചപ്പാടുകളെയും ധാരണകളെയും തന്നെയാണ് പൊളിച്ചടുക്കുന്നത്. വെളുത്തു തുടുത്തിരിക്കുന്ന ഒരു നടനെ കൊണ്ടും ഇത്തരം വേഷങ്ങൾ ചെയ്യിക്കില്ല എന്നതാണ് സത്യം.

Image result for vinayakanഞാന്‍ സങ്കടത്തിന്‍ നിന്ന് ജനിച്ചവനാണ്. ഇനി എനിക്ക് സന്തോഷം മാത്രം മതി, അതുകൊണ്ട് തന്നെ ഇനി മെയിന്‍സ്ട്രീം പടങ്ങള്‍ ഡാര്‍ക്കായിട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരെയും പോലെ എനിക്ക് സങ്കടം ഇഷ്ടമല്ലെന്നും വിനായകന്‍ കൂട്ടിച്ചേർക്കുന്നു.