പത്തൊൻപതാം നൂറ്റാണ്ടിൻെറ അറ്റ്മോസ് മിക്സിംഗ് പൂർത്തിയായി, വലിയ പ്രതീക്ഷയെന്ന് വിനയൻ
അയ്മനം സാജൻ
പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അറ്റ് മോസ് മിക്സിംഗ് പൂർത്തിയായതായി സംവിധായകൻ വിനയൻ അറിയിച്ചു.അടുത്ത ദിവസങ്ങളിൽ തന്നെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്യുന്നതാണ്.പുതിയ ട്രെയിലറും റിലീസിനു മുൻപായി നിങ്ങളുടെ മുന്നിലെത്തും. വിനയൻ പറഞ്ഞു.
ഈ ചിത്രത്തിൽ സിജു വിത്സൺ എന്ന യുവനായകൻെറ ആക്ഷൻ രംഗങ്ങളും അഭിനയവും പ്രേക്ഷകർ ഇഷ്ടപ്പെടും ,ചർച്ച ചെയ്യപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നു. വിനയൻ പറഞ്ഞു.സിജുവിനോടൊപ്പം അനുപ് മേനോനും ചെമ്പൻ വിനോദും, സുരേഷ് കൃഷ്ണയും, ഇന്ദ്രൻസും, സുദേവ് നായരും അടങ്ങിയ അൻപതോളം പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.. ഷാജികുമാറും, വിവേക് ഹർഷനും, സന്തോഷ് നാരായണനും,എം ജയചന്ദ്രനും, അജയൻ ചാലിശ്ശേരിയും, പട്ടണം റഷീദും,ധന്യാ ബാലകൃഷ്ണനും സുപ്രീം സുന്ദറും അടങ്ങിയ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരുടെ ഒരു വലിയ നിര എന്നോടൊപ്പം ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു. അതിൽ അഭിമാനിക്കുന്നെന്നും വിനയൻ അറിയിച്ചു.
ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന, നവോത്ഥാന നായകനായ ധീര സാഹസികൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ഈ ചരിത്ര സിനിമ എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. എല്ലാ സുഹൃത്തുക്കളുടെയും സപ്പോർട്ട് ചിത്രത്തിന് ഉണ്ടാകണമെന്ന് വിനയൻ അഭ്യർത്ഥിച്ചു.’