ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്‌ഥാന അവാർഡ് മേടിച്ച നടൻ, താനഭിനയിച്ച മിക്ക സിനിമകളിലും സ്വന്തം ശബ്ദം നൽകിയിട്ടില്ല

60
നടൻ വിനീതിന് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്‌ഥാന അവാർഡ് ലഭിച്ച വർഷമായിരുന്നല്ലോ 2020. എന്നാൽ ഇദ്ദേഹം ഇതുവരെയും അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലെയും കഥാപാത്രങ്ങൾക്ക് സ്വന്തം ശബ്ദം ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ് കൗതുകകരം. ടിയാൻ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ച പല സിനിമകൾക്കും നടൻ കൃഷ്ണചന്ദ്രൻ, ശരത് തുടങ്ങിയവരാണ് ശബ്ദം നൽകിയിരിക്കുന്നത്. ഗംഭീരമായ ശബ്ദത്തിനുടമയും, മലയാളം മണിമണി പോലെ ഉച്ചരിക്കുന്നയാളുമായ വിനീതിന്റെ സ്വന്തം ശബ്ദത്തിന്റെ പ്രത്യേകത തിരിച്ചറിയപ്പെടാൻ പൃഥ്വിരാജിനെപ്പോലെയുള്ള സംവിധായകന്റെ ഉദയം വരെ നമുക്ക് കാത്തിരിക്കേണ്ടി വന്നു. എന്തുകൊണ്ട് ഈ ശബ്ദം നാളിതുവരെയും ശ്രദ്ധിക്കപ്പെടാതെ പോയി എന്നുള്ളതിന്റെ കാരണം ചർച്ച ചെയ്യപ്പെടേണ്ടതല്ലേ…? ഒപ്പം, നിങ്ങൾക്ക് ‘മികച്ചതാണല്ലോ’ എന്ന്‌ എപ്പോഴെങ്കിലും തോന്നിയ, സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്‌ത വിനീതിന്റെ ചിത്രങ്ങളും പരാമർശിക്കുമല്ലോ…?