മഹാരാഷ്ട്രയിലെ 288 എം എൽ എ മാരിൽ റിസോർട്ടിൽ അല്ലാതെ, സ്വന്തം വീട്ടിൽ കിടന്നുറങ്ങുന്ന ഒരാൾ ഉണ്ട്. അയാൾ ഇന്നലെയും തന്റെ പാർട്ടി ഓഫീസിൽ എത്തി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടു. സഖാക്കളെയും കൂട്ടി ദഹാനു മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചു. സ്വതന്ത്രന്മാരായൊക്കെ ജയിച്ചവർക്ക് ദശകോടികൾ വിലയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുമ്പോഴും, പഴയ ഹെർക്കുലീസ് സൈക്കിളിന്റെ ആഡംബരത്തിൽ യാത്ര ചെയ്യുന്ന അയാളുടെ പിന്നാലെ ഒരു പവർ ബ്രോക്കറുമില്ല.

Image result for vinod nikoleമഹാരാഷ്ട്രയിലെ എം എൽ എ മാരിൽ ഏറ്റവും ദരിദ്രനായ അയാളുടെ പേര് വിനോദ് നിക്കോളെ എന്നാണ്. അൻപത്തിരണ്ടായിരം രൂപയുടെ സ്വത്തുക്കൾ മാത്രം സ്വന്തമായുള്ള വിനോദ് പൂർണ്ണ സമയ പാർട്ടി പ്രവർത്തകൻ ആകുന്നതിനു മുൻപ് വടപാവ് കച്ചവടക്കാരൻ ആയിരുന്നു. ഇപ്പോൾ പാർട്ടി നൽകുന്ന 5000 രൂപയും താത്കാലിക ജീവനക്കാരിയായ ഭാര്യക്ക് കിട്ടുന്ന 2000 രൂപയും കൊണ്ട് ജീവിക്കുന്നു. നാസിക് മുതൽ മുംബൈ വരെയുള്ള ദൂരം അൻപതിനായിരം കർഷകർ നടന്നു തീർത്ത 2018 ലെ ഐതിഹാസികമായ കർഷക സമര നായകൻ കൂടിയാണ് സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി അംഗമായ വിനോദ് നിക്കോളെ എം എൽ എ.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.