പ്രേമം എന്ന ചിത്രത്തിലൂടെ വന്നു മലയാളികൾ ഉൾപ്പെടെയുള്ള തെന്നിന്ത്യൻ പ്രേക്ഷകരുടെ മുഴുവൻ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ സായിക്ക് സാധിച്ചിട്ടുണ്ട്. മലയാളഭാഷ അതിർത്തികടന്ന് തെന്നിന്ത്യയിലും മുൻനിര നടിമാരിൽ ഒരാൾ ആയിരിക്കുകയാണ് താരമിന്ന്. ഇതിനിടെ തമിഴിലും തെലുങ്കിലും കന്നടയിലും ഒക്കെ താരം അഭിനയിക്കുകയുണ്ടായി.കൃത്യമായ ഇടവേളകളിൽ മലയാള ചിത്രങ്ങളിലും നായികയായി താരം എത്തുന്നുണ്ട്. പ്രേമത്തിന് ശേഷം കലി എന്ന ചിത്രത്തിൽ ദുൽഖറിന് നായികയായി സായി എത്തിയിരുന്നു. അതിരൻ എന്ന ചിത്രത്തിൽ ഫഹദ് നായികയായും മികച്ച പ്രകടനം കാഴ്ചവെച്ചു സായി.

എന്നാൽ ഇപ്പോൾ താരത്തിനെതിരെ വ്യാപക പരാതികളാണ് ഉയരുന്നത് എന്നാണ് റിപ്പോർട്ടുകൾ.മിക്കവയും തെലുഗു, തമിഴ് സിനിമാ മേഖലയിൽ നിന്നുമാണ്. സെറ്റിൽ താരം വളരെ കടുത്ത നിബന്ധനകൾ വെക്കുന്നു എന്നാണ് അത്. സഹ താരങ്ങളും സംവിധായകരും നടിയുടെ ഈ പെരുമാറ്റം കൊണ്ട് വളരെ ബുദ്ധിമുട്ടുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു തെളിവ് ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ താരത്തിന് പെരുമാറ്റം കാരണം നാനി സെറ്റിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. നാഗ ശൗര്യ എന്ന താരവും സായിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

വളരെ മോശമായിട്ടാണ് സെറ്റിൽ നടിയുടെ പെരുമാറ്റം. തെലുഗു സെറ്റിലെ എല്ലാവരെകാൾ വലുത് എന്ന ഭാവം ഉണ്ട് എന്ന് നാഗശൗര്യ പറഞ്ഞിരുന്നു. ഇപ്പോൾ മറ്റൊരു താരത്തിൻ്റെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. ആ വേഷം ചെയ്യാൻ സായിയേക്കാൾ എന്തുകൊണ്ടും യോഗ്യ തന്നെയായിരുന്നു തമന്ന എന്ന് പറഞ്ഞിരിക്കുന്നത് സാക്ഷാൽ ചിയ്യാൻ വിക്രമാണ്. ഒരു അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. വിക്രംമിൻ്റെ പുതിയ ചിത്രമായ സ്കെച്ചിൽ ആദ്യം സായിപല്ലവിയെയാണ് പരിഗണിച്ചത്. കരാർ ഒപ്പിട്ട ശേഷം അവസാന നിമിഷങ്ങളിൽ നടി പിൻമാറുകയായിരുന്നു .ഇതിൻറെ കാരണം വ്യക്തമല്ല.

 

You May Also Like

“റിസബാവയെ വഴി തെറ്റിച്ചത് ആ മിമിക്രികാരനായിരുന്നു”

ഇക്കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ പ്രശസ്ത നടൻ റിസബാവ വിടവാങ്ങിയത്. ജോൺ ഹോനായി എന്ന ഒറ്റ കഥാപാത്രം കൊണ്ട്

ഒടുവിൽ കോടതി ആദിത്യനൊപ്പം, അമ്പിളിദേവിക്ക്‌ തുണ സോഷ്യൽ മീഡിയ മാത്രം

കുറച്ചു നാളുകൾക്കു മുൻപ് വലിയ കോളിളക്കം സൃഷ്ടിച്ച വാർത്ത ആയിരുന്നു നടി അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള പ്രശ്നങ്ങൾ.

മോഹൻലാലിന്റെ ഭാര്യ ഞാനാണെന്ന് വരെ ഗോസിപ്പുകൾ ഇറങ്ങിയിരുന്നു

സുചിത്രയെ അറിയാത്ത മലയാളികൾ വളരെ ചുരുക്കമാണ്. ഒരു കാലത്ത് മോളിവുഡിൽ മുൻപന്തിയിൽ നിന്ന് നായികയായിരുന്നു സുചിത്ര മുരളി

മാലിക്കും കോപ്പിയടിയും

അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിൽ അദ്ദേഹം സത്യജിത് റേയുടെ സിനിമയിൽ നിന്ന് കോപ്പിയടിച്ചു എന്നൊരു ആരോപണം അക്കാലത്തു ശക്തമായിരുന്നു