Space
$250,000 കയ്യിലുണ്ടെങ്കിൽ ഒരുപക്ഷെ നിങ്ങൾക്കും സന്തോഷ് ജോർജ് കുളങ്ങരയെ പോലെ നാളെ ഈ യാത്ര ചെയ്യാനായേക്കും
വിർജിൻ ഗാലക്ടിക്കിന്റെ ബഹിരാകാശ വിമാനം വിജയകരമായി പരീക്ഷണപ്പറക്കൽ നടത്തി ! ഇന്നലെ വൈകിട്ട് സ്പേസ്പോർട്ട് അമേരിക്കയിൽനിന്നും
1,104 total views, 5 views today

Baijuraj – Sasthralokam
വിർജിൻ ഗാലക്ടിക്കിന്റെ ബഹിരാകാശ വിമാനം വിജയകരമായി പരീക്ഷണപ്പറക്കൽ നടത്തി ! ഇന്നലെ വൈകിട്ട് സ്പേസ്പോർട്ട് അമേരിക്കയിൽനിന്നും 6 സഞ്ചാരികളുമായി പോയ വിർജിൻ ഗാലക്ടിക്കിന്റെ ബഹിരാകാശ വിമാന പരീക്ഷണ പറക്കലിൽ, 15 കിലോമീറ്റർ ഉയരത്തിൽവച്ചു അമ്മാവിമാനമായ വൈറ്റ് നൈറ്റ്-2 വിൽ നിന്ന് വേർപെട്ട് സ്പേസ് ഷിപ്പ്-2, ഏതാണ്ട് 14 മിനിട്ടുകൾ പറന്ന ശേഷം സുരക്ഷിതമായി Spaceport ഇൽ വിജയകരമായി തിരിച്ചെത്തി..
യൂണിറ്റി 22 എന്ന് വിളിക്കുന്ന ഈ ദൗത്യം വിർജിൻ ഗാലക്റ്റിക് കമ്പനിയുടെ മനുഷ്യരെ ബഹിരാകാശത്തിലോ, അതിനടുത്തോ കൊണ്ടുപോയുള്ള ബഹിരാകാശടൂറിസത്തിന്റെ ഭാഗമായാണ് തുടങ്ങിയിരിക്കുന്നത്. മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ ഭാരമില്ലായ്മാ അനുഭവിക്കാം, ഭൂമി എന്ന ഗോളത്തിന്റെ വക്രതയും അൽപ്പം അവിടെനിന്നു കാണുവാൻ സാധിക്കും !.
ഒന്നാം ഘട്ടം എന്നത് വിമാനം തന്നെ. റൺവേയിലൂടെ ഓടി പൊങ്ങുന്ന വലിയ ചിറകുള്ള വിമാനം. വൈറ്റ് നൈറ്റ്-2.
ഈ വിമാനത്തിനുകൂടെ ഘടിപ്പിച്ചുവച്ചിരിക്കുന്ന കുഞ്ഞൻ വിമാനമാണ് സ്പേസ് ഷിപ്പ്-2. അതിൽ ആണ് ബഹിരാകാശത്തു പോകേണ്ട ആളുകൾ ഇരിക്കുക. വലിപ്പം കുറവായതിനാൽ ഇപ്പോൾ ഇതിനു 8 ആളുകളെ മാത്രമാണ് ഉൾക്കൊള്ളാൻ കഴിയൂ.
ആദ്യഘട്ടത്തിലെ വൈറ്റ് നൈറ്റ്-2 എന്ന വിമാനത്തിന് പോകാൻ കഴിയുന്ന ഉയരപരിധി 21 കിലോമീറ്റർ ആണ്. ആ ഉയരത്തിനു അടുത്ത് എത്തുമ്പോൾ സ്പേസ് ഷിപ്പ്-2 വലിയ വിമാനത്തിന്റെ അടിവയറ്റിൽ നിന്ന് വേർപെട്ട് താഴുകയും, അതിന്റെ ഹൈബ്രിഡ് റോക്കറ്റ് എഞ്ചിൻ കത്തിക്കുകയും, കുത്തനെ ബഹിരാകാശത്തിന്റെ അരികിലേക്ക് പൊങ്ങുകയും ചെയ്യും. ഈ പോക്കിൽ ശബ്ദത്തിന്റെ വേഗതയുടെ മൂന്നര ഇരട്ടി വേഗതയി വരെ എത്തും !
കരയിൽനിന്നു കുത്തനെ വിക്ഷേപിക്കുന്ന പരമ്പരാഗത റോക്കറ്റുകളെ അപേക്ഷിച്ചു ഈ രീതിയിൽ വിക്ഷേപിക്കുന്നത് വളരെ കാര്യക്ഷമമാണ്, കാരണം വായുവിൽ വിമാനമായും, വായു കുറഞ്ഞ ഇടത്തു റോക്കറ്റ് ആയുമാണ് ഇത് പോവുക. റോക്കറ്റ് പ്രവർത്തിപ്പിക്കുവാൻ തുടങ്ങുമ്പോഴേക്കും ഇതിനു ആദ്യപ്രവേഗവും ഉണ്ടായിരിക്കും. കൂടാതെ വിമാനത്തിന്റെ ആകൃതി ആയതിനാൽ എളുപ്പത്തിൽ റൺവേയിൽ തിരിച്ചിറങ്ങുകയും ചെയ്യാം. ലോഞ്ചിങ്പാഡിന്റെയും ആവശ്യം ഇല്ല.വിർജിൻ ഗാലക്റ്റിക് കൂടാതെ ഇതേപോലുള്ള മറ്റൊരു കമ്പനിയാണ് ബ്ലൂ ഒറിജിൻ.
* അന്തർദ്ദേശീയമായി അംഗീകരിക്കപ്പെട്ട ബഹിരാകാശ അതിർത്തി 100 കിലോമീറ്റർ ഉയരത്തിൽ ആണ്, ഇത് കർമൻ ലൈൻ എന്നറിയപ്പെടുന്നു, ഇന്നലത്തെ വിർജിൻ ഗാലക്സിക് ഫ്ലൈറ്റ് 86 കിലോമീറ്റർ ഉയരത്തിൽവരെ എത്തി. ജൂലൈ 20 നു ബ്ലൂ ഒറിജിൻ വിമാനം 105 കിലോമീറ്റർ ഉയരത്തിൽ വരെ പോകുമെന്ന് പ്രതീക്ഷിക്കുന്നു. $250,000 കയ്യിലുണ്ടെങ്കിൽ ഒരുപക്ഷെ നിങ്ങൾക്കും നാളെ ഈ യാത്ര ചെയ്യാനായേക്കും എന്നതാണ് വസ്തുത. ഏതാണ്ട് 700 ഓളം പേര് ഇപ്പോഴേ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു,
* നമ്മുടെ സ്വന്തം സഞ്ചാരി ശ്രീ സന്തോഷ് ജോർജ് കുളങ്ങരയും അതിൽ ഉണ്ട് (y)
വിർജിൻ ഗാലക്റ്റിക് പോവുന്നത് 86 കിലോമീറ്റർ ഉയരത്തിൽ ആന്നെകിൽ ബ്ലൂ ഒറിജിൻ പോവുന്നത് 100 കിലോമീറ്ററിന് മുകളിലാണ് ! ബ്ലൂ ഒറിജിൻ ന്യൂ ഷെപ്പേർഡിൽ സീറ്റുകൾ വിൽക്കാൻ തുടങ്ങിയിട്ടില്ല, ടിക്കറ്റ് നിരക്കും പുറത്തുവിട്ടിട്ടില്ല,
1,105 total views, 6 views today