ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും നടന്റെ കൈകള്‍ക്കേറ്റ പൊള്ളല്‍ ഗുരുതരമെന്നുമൊക്കെയാണ് ഓരോരുത്തർ പടച്ചുവിട്ട വാർത്തകൾ. പ്ലാസ്റ്റിക് സര്‍ജറി ആവശ്യമാണെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു എന്നുവരെ വാർത്തകൾ വന്നിരുന്നു.

 

വെടിക്കെട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് വിഷ്ണു ഉണ്ണികൃഷണന് പൊള്ളലേറ്റത്. രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്. വള്ളത്തില്‍ നിന്ന് കത്തുന്ന വിളക്കുമായി കരയിലേക്ക് കയറുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വിളക്കിലെ ചൂടുള്ള എണ്ണ വിഷ്ണുവിന്റെ കൈകളിലേക്ക് വീണു. തുടര്‍ന്ന് തീ പടരുകയായിരുന്നു. രംഗം ചിത്രീകരിക്കുന്നതിനായി ഇന്നലെ വൈകിട്ട് അഞ്ച് മണി മുതല്‍ വിളക്ക് വിളക്ക് കത്തിച്ച് വച്ചിരുന്നു. പരിക്കേറ്റ ഉടനെ തന്നെ അദ്ദേഹത്തെ വൈപ്പിനിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നു സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്.

എന്നാൽ വിഷ്ണുവിന്റെ പരിക്കിനെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുമ്പോൾ വിഷ്ണുവിന് പറയാനുള്ളത് ഇത്രമാത്രം , വിഷ്ണുവിന്റെ വാക്കുകളിലൂടെ

“SAY NO TO PLASTIC”
പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ…!!പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. “വെടിക്കെട്ട് ” സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എൻ്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി..????????എല്ലാവരോടും സ്നേഹം”

Leave a Reply
You May Also Like

വിപിൻ‌ദാസ് – ഫഹദ് ഫാസിൽ ചിത്രത്തിൽ എസ്.ജെ.സൂര്യയും, എസ്.ജെ.സൂര്യ മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രം

എസ്.ജെ.സൂര്യ മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്.

ലാസ് വേഗാസിലെ ഇറോട്ടിക് റിസോര്‍ട്ട് നിങ്ങൾക്കായി വാഗ്ദാനം ചെയ്യുന്നു രണ്ടു പെണ്കുട്ടികളുമായുള്ള സെക്‌സും കഞ്ചാവും മദ്യവും

ലാസ് വേഗാസിലെ ഇറോട്ടിക് റിസോര്‍ട്ട് സെക്‌സും കഞ്ചാവും മദ്യവും വാഗ്ദാനം ചെയ്യുകയാണ് സഞ്ചാരികളെ ആകർഷിക്കാൻ. രണ്ട്…

1993 ഇൽ ഇറങ്ങിയ കലൈഞ്ജൻ എന്ന സിനിമ അധികം ചർച്ചചെയ്യപ്പെടാതെ പോയ ഒരു നല്ല സൈക്കോ ത്രില്ലർ മൂവിയാണ്

Shaju Surendran 1993 ഇൽ ഇറങ്ങിയ കലൈഞ്ജൻ എന്ന സിനിമ അധികം ചർച്ചചെയ്യപ്പെടാതെ പോയ ഒരു…

സിനിമയിൽ ആക്ഷൻ രംഗങ്ങളിൽ റൗഡികളെ തല്ലിച്ചതച്ചാണ് ഐശ്വര്യ നായകനേക്കാൾ കൂടുതൽ ചെയ്തിരിക്കുന്നത്

മലയാള സിനിമ ഇൻഡസ്‌ട്രിയിൽ നിന്ന് തമിഴ്‌നാട്ടിൽ എത്തുന്ന നടിമാർക്ക് എപ്പോഴും ഒരു പ്രത്യേകതയുണ്ട്. വിശാലിന്റെ ആക്ഷൻ…