അമ്പാടിയായി വന്നു പ്രാക്കും തെറിയും കേട്ടു, ആളുകൾക്ക് ആദ്യത്തെ അമ്പാടിയെ മതി

0
397

ജനപ്രീയ പരമ്പരയാണ് അമ്മയറിയാതെ. പതിവ് കണ്ണീര്‍നായികമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ് അമ്മയറിയാതെയിലെ നായിക അലീന ടീച്ചര്‍. പ്രശ്‌നങ്ങളെ ധീരതയോടെ നായികയെ വളരെ പെട്ടെന്നു തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കുയും ചെയ്തു. അലീന ടീച്ചറുടെ പദ്ധതികള്‍ക്ക് കൂട്ടായി കൂടെ നടക്കുന്നവനാണ് നായകന്‍ അമ്പാടി. ഇവര്‍ തമ്മിലുള്ള കെമിസ്ട്രിയും പരമ്പരയെ ജനപ്രീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

Vishnu Unnikrishnan - Celebrity Style in Kandukondain Kandukondain, Episode  136, 2019 from Episode 136. | Charmboardഅതുകൊണ്ടാണ് ഇടയ്ക്ക് വച്ച് അമ്പാടിയായി എത്തിയ താരം മാറിയത് പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളനാകാതെ വന്നത്. നിഖില്‍ നായര്‍ ആയിരുന്നു ആദ്യം അമ്പാടിയെ അവതരിപ്പിച്ചതും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്. എന്നാല്‍ ഇടയ്ക്ക് വച്ച് അമ്പാടിയായി നിഖിലിനൊരു പകരക്കാരന്‍ എത്തുകയായിരുന്നു. മലയാളിയെങ്കിലും തമിഴ് പരമ്പരകളിലൂടെ താരമായി മാറിയ വിഷ്ണു ഉണ്ണികൃഷ്ണന്‍. തങ്ങളുടെ മനസില്‍ പതിഞ്ഞ അമ്പാടിയ്ക്ക് മറ്റൊരു മുഖം വന്നത് പക്ഷെ പ്രേക്ഷകരില്‍ ചിലര്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അമ്പാടിയെ തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ രംഗത്ത് എത്തുകയും ചെയ്തു. ഇതിനിടെ അമ്പാടിയായി എത്തിയ വിഷ്ണു ഉണ്ണികൃഷ്ണനെതിരേയും സോഷ്യല്‍ മീഡിയ തിരിഞ്ഞു. താരത്തിനെതിരെ അധിക്ഷേപങ്ങളും ബോഡി ഷെയ്മിങ്ങുമെല്ലാം ശക്തമായിരുന്നു. ഇപ്പോഴിതാ എല്ലാത്തിനും വിഷ്ണു മറുപടി നല്‍കുകയാണ്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

ടിക് ടോക് വീഡിയോകളിലൂടെയാണ് വിഷ്ണു ശ്രദ്ധിക്കപ്പെടുന്നത്. ഇതോടൊപ്പം ചില ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചു. സീരിയലില്‍ തുടക്കം തമിഴിലൂടെയായിരുന്നു. മലയാളത്തിലേക്ക് വരുന്നതിനായി നല്ലൊരു വേഷത്തിനായി കാത്തരിക്കുകയായിരുന്നുവെന്നാണ് വിഷ്ണു പറയുന്നത്. അതേസമയം തമിഴ്മക്കള്‍ തന്നെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും വിഷ്ണു പറയുന്നു. ഇപ്പോള്‍ എവിടെ പോയാലും തന്നെ തിരിച്ചറിയുമെന്നും വിഷ്ണു പറയുന്നു. അമ്മയറിയാതെയില്‍ വന്നതോടെ കേരളത്തിലും ആളുകള്‍ തിരിച്ചറിയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നുണ്ടെന്നും വിഷ്ണു പറയുന്നു.

പരമ്പരയില്‍ നിന്നുമുള്ള ഇപ്പോഴത്തെ പിന്മാറ്റം പെട്ടെന്നുള്ളതായിരുന്നില്ലെന്ന് വിഷ്ണു പറയുന്നു. എന്ത് വന്നാലും ഈ പരമ്പര ചെയ്‌തോളാം എന്ന് താന്‍ ഏറ്റിരുന്നില്ല. ഒരു മാസത്തെ ഷെഡ്യൂളിന് മുമ്പ് തന്നെ താന്‍ പിന്മാറുള്ള കാര്യം തീരുമാനിച്ചിരുന്നുവെന്നും താരം പറയുന്നു. അത്രയും മോശം അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിട്ടതെന്ന് താരം പറയുന്നു. സ്‌ക്രീനില്‍ എത്തും മുമ്പ് തന്നെ വിലയിരുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും വിഷ്ണു ചോദിക്കുന്നുണ്ട്. ഒരു പരമ്പരയ്ക്കായി മെലിഞ്ഞിരുന്നു. ഇതിനിടെ കൊവിഡ് ബാധിച്ചുവെന്നും അങ്ങനെ ഫിസിക്കലി ക്ഷീണിതനായിരിക്കുമ്പോഴാണ് അമ്മയറിയാതെയിലേക്ക് വരുന്നതെന്നും താരം പറയുന്നു

സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് ബോഡി ഷെയ്മിങ് നേരിട്ടു. പ്രാക്കും തെറിവിളിയും കേട്ടതിന് കണക്കില്ലെന്നും താരം പറയുന്നു. അതേസമയം മലയാളത്തില്‍ ഉടനെ തന്നെ തിരികെ വരുമെന്നും അതും തന്റെ പിന്മാറ്റത്തിനൊരു കാരണമാണെന്നും താരം പറയുന്നു.