fbpx
Connect with us

Health

എന്താണ് വെള്ളപ്പാണ്ട് / വിറ്റിലിഗോ (vitiligo) ?

ഷാന്റല്ല ബ്രൗൺ യങ്.. ഒരു കനേഡിയൻ സുന്ദരിക്കുട്ടി … ഏതൊരു പെൺകുട്ടിയെയും പോലെ സഹോദരിമാർക്കൊപ്പം പൂമ്പാറ്റയെ പോലെ പറന്നു നടന്ന കുട്ടിക്കാലം… നാലാം വയസ്സിൽ യാദൃശ്ചികമായാണ് മുഖത്തു ഒരു നിറവ്യത്യാസം

 223 total views

Published

on

എഴുതിയത് : ഡോ. അശ്വിനി. ആർ

ഷാന്റല്ല ബ്രൗൺ യങ്.. ഒരു കനേഡിയൻ സുന്ദരിക്കുട്ടി … ഏതൊരു പെൺകുട്ടിയെയും പോലെ സഹോദരിമാർക്കൊപ്പം പൂമ്പാറ്റയെ പോലെ പറന്നു നടന്ന കുട്ടിക്കാലം… നാലാം വയസ്സിൽ യാദൃശ്ചികമായാണ് മുഖത്തു ഒരു നിറവ്യത്യാസം അമ്മ ശ്രദ്ധിക്കുന്നത് ; പരിശോധനകൾക്കു ശേഷം വെള്ളപ്പാണ്ട് (വിറ്റിലിഗോ) എന്ന രോഗമാണ് എന്ന് ഡോക്ടർ . തുടക്കത്തിൽ കുഞ്ഞു ഷാന്റല്ലക്കു കാര്യം ഒന്നും പിടികിട്ടിയിലെങ്കിലും ക്രമേണ കാര്യങ്ങൾ മാറി മറിഞ്ഞു. ശരീരത്തിൽ കൂടുതൽ പാടുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ രോഗം പകരുമെന്ന് കരുതി കൂട്ടുകാർ കൂടെ കൂട്ടാതെയായി. പരിഹാസവും ഒറ്റപ്പെടുത്തലും ആ കുഞ്ഞുമനസ്സിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. സഹപാഠികളോട് കൂട്ടുകൂടാനോ അവരോടൊപ്പം കളിക്കാനോ സാധിക്കാത്തത് അവളെ ഏറെ വേദനിപ്പിച്ചു. സീബ്ര എന്ന പരിഹാസം നിറഞ്ഞ വിളി താങ്ങാനാവാതെ പല സ്കൂളുകൾ മാറി. കളിയാക്കലിലും ഒറ്റപ്പെടുത്തലിലും മനം നൊന്ത് ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ച നാളുകൾ….അന്നു നിറകണ്ണുകളോടെ സ്കൂളിന്റെ പടിയിറങ്ങിയ ഷാന്റല്ലയെ പിന്നീടു ലോകം കാണുന്നത് വർഷങ്ങൾക്കു ശേഷം പാരീസ് ഫാഷൻ വീക്കിൽ വെള്ളപ്പാണ്ട് ചിത്രമെഴുതിയ കൈകളുയർത്തി ആത്മാഭിമാനത്തോടെ സദസ്സിനെ അഭിവാദ്യം ചെയ്ത ഇരുപത്തിനാലുകാരി വിന്നി ഹാർലോ ആയാണ് … തൊലിയുടെ നിറമല്ല, ആത്മവിശ്വാസമാണ് വിജയത്തിന്റെ അടിത്തറ എന്നവൾ തെളിയിച്ചു. ഇന്ന് അവൾ ലോകപ്രശസ്ത മോഡലും വെള്ളപ്പാണ്ട് രോഗത്തിന്റെ വക്താവുമാണ്.

ജൂൺ 25, ലോക വെള്ളപ്പാണ്ട് ദിനമാണ്. ലോക പ്രശസ്ത പോപ്പ് ഗായകൻ മൈക്കൽ ജാക്സൺന്റെ ചരമദിനം ഇതിനായി തിരഞ്ഞെടുത്തതിനു കാരണം അദ്ദേഹത്തിന് ഈ രോഗം ഉണ്ടായിരുന്നു എന്നത് തന്നെയാണ്.ലോകജനതയുടെ ഏകദേശം ഒരു ശതമാനത്തെ വർഗ്ഗ-വംശഭേദമന്യേ വെള്ളപ്പാണ്ട് ബാധിക്കുന്നു. ഏതു പ്രായക്കാരെയും ബാധിക്കാമെങ്കിലും,ചെറുപ്പക്കാരിലാണ് സാധാരണയായി രോഗം കണ്ടു വരുന്നത്.

🔴എന്താണ് വെള്ളപ്പാണ്ട് / വിറ്റിലിഗോ (vitiligo) ?
🔹ചർമ്മത്തിനു നിറം നൽകുന്നത് മെലാനിൻ (melanin) എന്ന പദാർത്ഥമാണ്. ത്വക്കിലെ മെലാനോസൈറ്റ് (melanocyte) കോശങ്ങളാണ് മെലാനിൻ ഉല്പാദിപ്പിക്കുന്നത്. വെള്ളപ്പാണ്ടിൽ ഈ കോശങ്ങൾ നമ്മുടെ തന്നെ പ്രതിരോധശ്രേണിയാൽ നശിപ്പിക്കപ്പെടുന്നു. തന്മൂലം മെലാനോസൈറ്റ് കോശങ്ങൾ ഇല്ലാതെ വരുന്ന ഭാഗങ്ങളിൽ മെലാനിൻ ഉല്പാദിപ്പിക്കാൻ കഴിയാതെ, ചർമ്മത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെട്ടു വെള്ളപ്പാടുകൾ രൂപപ്പെടുന്നു.
🔹ശരീരത്തിന്റെ പ്രതിരോധശ്രേണിയെ ബാധിക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ രോഗമായതിനാൽ വെള്ളപ്പാണ്ട് ഉള്ള രോഗികളിൽ തൈറോയ്ഡ്, പാരാതൈറോയ്‌ഡ്, ഡയബെറ്റിസ് തുടങ്ങിയ മറ്റു ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ കണ്ടു വരാറുണ്ട്.
🔴വെള്ളപ്പാണ്ട് പകരുമോ?
🔹വെള്ളപ്പാണ്ട് പകരില്ല.
എന്നാൽ ഏകദേശം 30 ശതമാനത്തോളം രോഗികളിൽ അടുത്ത ബന്ധുക്കളിലും ഈ രോഗം കണ്ടു വരുന്നതിനാൽ ജനിതകമായ ഘടകങ്ങളും വെള്ളപാണ്ടിനു പിന്നിൽ പ്രവർത്തിക്കുന്നതായി കരുതി വരുന്നു.
🔴ലക്ഷണങ്ങൾ
🔹ശരീരത്തിന്റെ ഏതു ഭാഗത്തു വെള്ളപ്പാടുകൾ പ്രത്യക്ഷപ്പെടാമെങ്കിലും കൈകാലുകളിലും , മുഖത്തും ആണ് സാധാരണ കണ്ടു വരാറ്.
🔹പേപ്പർ പോലെ വെളുത്ത, ചൊറിച്ചിലോ മറ്റോ ഇല്ലാത്ത പാടുകളാണ് രോഗലക്ഷണം. ഇത്തരം വെള്ളപ്പാടിനുള്ളിലെ രോമങ്ങളും നരച്ചു കാണപ്പെടുന്നു.
🔹പരിക്കുകൾ ഏൽക്കുന്ന മാതൃകയിൽ പുതിയ പാടുകൾ പ്രത്യക്ഷപ്പെടുന്നത് രോഗം ആക്റ്റീവ് ആണ് എന്നതിന്റെ ലക്ഷണമാണ്.
🔴പാടുകൾ കാണപ്പെടുന്ന ശരീരഭാഗങ്ങൾക്ക് അനുസൃതമായി പലതരം വെള്ളപ്പാണ്ട് ഉണ്ട്.
👉സെഗ്മെന്റൽ വിറ്റിലിഗോ (Segmental Vitiligo)
കുട്ടികളിൽ കൂടുതലായി ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമായി കണ്ടു വരുന്ന ഇനമാണിത്.
👉മുക്കോസൽ വിറ്റിലിഗോ (Mucosal vitiligo)
വായ, ചുണ്ട് തുടങ്ങിയ ശ്ലേഷ്മസ്തരത്തെ ബാധിക്കുന്നു.
👉ലിപ്-ടിപ്പ് അല്ലെങ്കിൽ ഏക്രോ-ഫേഷ്യൽ വിറ്റിലിഗോ (Lip tip or Acrofacial vitiligo)
വിരലുകളുടെ അഗ്രങ്ങളിലും ചുണ്ടിലും ലിംഗാഗ്രത്തിലും കണ്ടു വരുന്നു. താരതമ്യേന മറ്റു തരങ്ങളെ അപേക്ഷിച്ചു നിറം തിരികെ വരാൻ കൂടുതൽ സമയം എടുക്കാനും, ദീർഘകാലം ചികിത്സ വേണ്ടി വരാനും സാധ്യത കൂടുതലാണ്, സർജ്ജറിയും വേണ്ടി വന്നേക്കാം.
👉കുറച്ചു ശരീരഭാഗത്തു മാത്രം ഒതുങ്ങി നിൽക്കുന്ന ഫോക്കൽ വിറ്റിലിഗോ (Focal vitiligo), കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്ന ജനറലൈസ്ഡ് വിറ്റിലിഗോ (Generalized vitiligo), ശരീരഭാഗങ്ങളെ ഏകദേശം പൂർണമായും ബാധിക്കുന്ന യൂണിവേഴ്സൽ വിറ്റിലിഗോ (Universal vitiligo) എന്നിവയാണ് മാറ്റിനങ്ങൾ.
🔴പരിശോധന
🔹ലക്ഷണങ്ങളാണ് രോഗനിർണയത്തിന്റെ ആധാരശില. അതിനാൽ തന്നെ രോഗനിർണയത്തിനായി ടെസ്റ്റുകളുടെ ആവശ്യമില്ല. ഒരു ത്വക് രോഗവിദഗ്ദ്ധനു പ്രഥമദൃഷ്ട്യാ തന്നെ രോഗനിർണ്ണയം സാധ്യമാണ്.
🔹പ്രാരംഭഘട്ടത്തിലെ പാടുകൾക്ക് ചിലപ്പോൾ കുഷ്ഠം, ചുണങ്ങ്, തുടങ്ങിയ മറ്റു രോഗങ്ങളുമായി സാദൃശ്യം തോന്നിയേക്കാം. അത്തരം സാഹചര്യങ്ങളിൽ ബയോപ്സി പരിശോധന വേണ്ടി വന്നേക്കാം.
🔹മറ്റു ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ ഉണ്ടോ എന്നറിയാനായി തൈറോയ്‌ഡ് ഫങ്ക്ഷൻ ടെസ്റ്റ്‌, രക്തത്തിലെ പഞ്ചസാരയുടെ അളവ് മുതലായ ടെസ്റ്റുകൾ ചെയ്യാറുണ്ട്.
🔴ചികിത്സ
പാടുകൾ ചികിൽസിച്ചു പൂർണമായും പൂർവസ്ഥിതിയിൽ ആക്കാവുന്നതാണ്‌.
രോഗത്തിന്റെ തീവ്രത, ബാധിച്ച ശരീര ഭാഗങ്ങൾ എന്നിങ്ങനെ പല ഘടകങ്ങൾ അനുസരിച്ചു വിവിധ തരം ചികിത്സാ രീതികൾ നിലവിലുണ്ട്.
👉ലേപനങ്ങൾ
സ്റ്റിറോയ്ഡ്, ടാക്രോലിമസ് തുടങ്ങി നിരവധി ലേപനങ്ങൾ ഫലപ്രദമാണ്. തീവ്രത കുറഞ്ഞ പരിമിതമായ ഭാഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയിൽ ലേപനങ്ങൾ മാത്രം മതിയാകും.
👉ഫോട്ടോതെറാപ്പി
അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയാണിത്. സൂര്യപ്രകാശം ഉപയോഗിച്ചോ പ്രത്യേക തരം ഉപകരണങ്ങൾ ഉപയോഗിച്ചോ ഈ ചികിത്സ ചെയ്യാം. ചില സന്ദർഭങ്ങളിൽ അൾട്രാ വയലറ്റ് രശ്മികളോടുള്ള ചർമ്മത്തിന്റെ പ്രതികരണശേഷി കൂട്ടാനുതകുന്ന ലേപനങ്ങളോ ഗുളികകളോ ഇതോടൊപ്പം ഉപയോഗിക്കാറുണ്ട്.
👉ഗുളികകൾ
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകളാണിവ.
👉സർജറി
വെള്ളപ്പാടുകൾ ഇല്ലാത്ത തുടയിലെയോ മറ്റോ ചർമ്മം രോഗം ബാധിച്ച ഭാഗത്തേക്ക്‌ പൂർണമായോ മെലാനോസൈറ്റ് കോശങ്ങൾ വേർതിരിച്ചെടുത്തോ ഗ്രാഫ്റ്റ് ചെയ്യാം.
🔴ഓർക്കുക
👍വെള്ളപ്പാണ്ട് പകരില്ല
👍ശരിയായ ചികിൽസയിലൂടെ ചർമ്മം പൂർണമായും പൂർവസ്ഥിതിയിലാക്കാൻ സാധിക്കും
👍വിവേചനമല്ല, വിവേകമാണ് വേണ്ടത്
സൗന്ദര്യമല്ല ആത്മവിശ്വാസമാണ് അഴകെന്നു ലോകത്തെ പഠിപ്പിച്ച മൈക്കേൽ ജാക്‌സണെയും വിന്നി ഹാർലോയേയും സ്മരിച്ചു കൊണ്ടു, വിറ്റിലിഗോ രോഗികളെ ചേർത്തു പിടിച്ചു കൊണ്ട് ഈ ലോക വിറ്റിലിഗോ ദിനം നമുക്ക് ആചരിക്കാം..

ഇൻഫോ ക്ലിനിക്

Advertisement

 224 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

തീർച്ചയായും കണ്ടിരിക്കേണ്ട ബയോഗ്രാഫിക്കൽ പ്രിസൺ ലൈഫ് ചിത്രം, സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്

Entertainment11 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment11 hours ago

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

Entertainment11 hours ago

സുരേഷ് ഗോപിയുടെ പിറന്നാൾ, മോഹൻലാലും മമ്മൂട്ടിയും കേക്ക് മുറിച്ചു

SEX12 hours ago

കിടപ്പറയിൽ പുരുഷൻ അൽപ്പം മേധാവിത്വം കാണിക്കണമെന്ന് സ്ത്രീകൾ രഹസ്യമായി ആഗ്രഹിക്കുന്നതായി സർവേ

controversy12 hours ago

“മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..?” തന്റെ പരാമർശത്തിനും സമ്മാനമായി കിട്ടുന്ന തെറികൾക്കും വിശദീകരണവുമായി ധ്യാൻ

Entertainment13 hours ago

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Health13 hours ago

ചവറ്റുകുട്ടയിലെ തലയോട്ടി ശരിക്കും സംഭവിച്ചതെന്ത് ?

controversy13 hours ago

എന്റെ കൂടി പൈസ കൂടി ഉപയോഗിച്ചാണ് അമ്മ ലെറ്റർപാഡടിച്ചത്, സംഘടനയുടെ മൂന്നാമത് അംഗമാണ് ഞാൻ, ആ ലെറ്റർപാഡിൽ എന്നെ പുറത്താക്കുന്നെങ്കിൽ അപ്പോ നോക്കാം

Cricket14 hours ago

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Entertainment14 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Entertainment16 hours ago

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX2 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment7 days ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Health3 weeks ago

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Entertainment11 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 day ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy2 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment2 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment2 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment3 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Entertainment4 days ago

മലയാള സിനിമയിലെ 10 അഡാർ വീഴ്ചകൾ

Entertainment4 days ago

മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

Entertainment4 days ago

കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

മിന്നൽ മുരളി സൂപ്പർ, ബേസിലിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുണ്ട്

Entertainment4 days ago

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

Advertisement
Translate »