വാട്ട്സാപ്പ്‌ സ്റ്റാറ്റസുകൾക്ക്‌ 24 മണിക്കൂർ കാലാവധിയേയുള്ളൂ, മരങ്ങൾക്ക്‌ അങ്ങനെയല്ലല്ലോ

101

Murali S Kumar യുടെ പോസ്റ്റ്

ഒരിക്കൽ കലാം വിവേകിനെ കാണണമെന്ന് ആവശ്യപ്പെട്ടു. (2010) മുൻപുതന്നെ ഇരുവരും നല്ല പരിചയമുണ്ട്‌. കലാമിനെ കാണാൻ ചെന്ന വിവേകിനോട്‌ അദ്ദേഹം സംസാരിച്ചത്‌ ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ആയിരുന്നു. വൃക്ഷജാലങ്ങളെ സംരക്ഷിച്ചില്ലെങ്കിൽ അതിഭയാനകമായ പ്രത്യാഘാതങ്ങളാണ് കാത്തിരിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. May be an image of 7 people and people standingവൃക്ഷങ്ങളെ സംരക്ഷിക്കണമെന്ന സന്ദേശം സിനിമയിലൂടെ ജനങ്ങളിലെത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.വിവേക്‌ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ‘ഗ്രീൻ കലാം’ 🌳 എന്ന പേരിൽ ഒരു പ്രസ്ഥാനത്തിന്ന് അദ്ദേഹം തുടക്കം കുറിക്കുകയും തമിഴ്‌നാട്ടിലെങ്ങും മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു തുടങ്ങി. May be an image of 4 people, people standing and text that says "www.kollywoodzone.com"പത്തുലക്ഷം തികയുന്ന തൈ നട്ടത്‌ കലാം ആയിരുന്നു. “ഇവിടംകൊണ്ട്‌ ഇതു നിർത്തരുത്‌. ഒരു കോടി തൈകൾ നടണം” എന്നായിരുന്നു കലാം പറഞ്ഞത്‌. പിന്നീട്‌ കലാം നിർദ്ദേശിച്ച പ്രകാരം സംഘടനയുടെ പേര് ‘ഗ്രീൻ ഗ്ലോബ്‌’ 🌏 എന്നാക്കി മാറ്റി. കലാമിനൊപ്പം വിവേകും ഓർമ്മയാവുന്നു.. May be an image of 4 people, people standing and outdoorsഅവർ മുന്നോട്ട്‌ വെച്ച ആശയങ്ങൾ, പ്രവർത്തനങ്ങൾ ഓരോരുത്തരും ഏറ്റെടുത്ത്‌ മുന്നോട്ട്‌ കൊണ്ടുപോകലാവട്ടെ അവർക്കുള്ള ഏറ്റവും വലിയ ആദരാഞ്ജലി. വാട്ട്സാപ്പ്‌ സ്റ്റാറ്റസുകൾക്ക്‌ 24 മണിക്കൂർ കാലാവധിയേയുള്ളൂ.. മരങ്ങൾക്ക്‌ അങ്ങനെയല്ലല്ലോ..🌳🌳

May be an image of 4 people, people standing and text that says "F newsglitz JNS GB NK M"

**