Sreekala Prasad

വ്‌ളാഡിമിർ കൊമറോവ്: മരണത്തിലേക്ക് പറന്നുയർന്ന ബഹിരാകാശയാത്രികൻ

1967- സോവിയറ്റ് യൂണിയന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്ന ഒരു വർഷമായിരുന്നു റഷ്യൻ വിപ്ലവത്തിന്റെ 50-ാം വാർഷികവും ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക്കിന്റെ വിക്ഷേപണത്തിന്റെ പത്താം വാർഷികവും ആയിരുന്നു. സോവിയറ്റ് യൂണിയന്റെ നേതാവായ ലിയോനിഡ് ബ്രെഷ്നെവ്, മറ്റൊരു ചരിത്ര നേട്ടം നടത്തി ഈ ചരിത്രവിജയം ആഘോഷിക്കാൻ ആഗ്രഹിച്ചു – ബഹിരാകാശത്ത് രണ്ട് സോവിയറ്റ് ബഹിരാകാശ കപ്പലുകൾ തമ്മിൽ അതിശയകരമായ ഒരു കൂടിക്കാഴ്ച.

സോയൂസ് 1 എന്ന് പേരിട്ടിരുന്ന ദൗത്യത്തിന്റെ ലക്ഷ്യം, ഒരു ബഹിരാകാശ സഞ്ചാരിയുമായി ഒരു ക്യാപ്‌സ്യൂൾ വിക്ഷേപിക്കുക . അടുത്ത ദിവസം, സോയൂസ് 2 എന്ന രണ്ടാമത്തെ വാഹനം പുറപ്പെടും, അതിൽ മൂന്ന് ജോലിക്കാർ കൂടി. രണ്ട് സോയൂസ് വാഹനങ്ങൾ കണ്ടുമുട്ടുകയും ഡോക്ക് ചെയ്യുകയും ചെയ്യും, തുടർന്ന് ആദ്യത്തെ ബഹിരാകാശ സഞ്ചാരി ഡോക്ക് ചെയ്ത വാഹനത്തിൽ കയറുകയും ഒരു സഹപ്രവർത്തകനുമായി തന്റെ സ്ഥലം കൈമാറുകയും തുടർന്ന് രണ്ടാമത്തെ ബഹിരാകാശ വാഹനത്തിൽ ഭൂമിയിലേക്ക് വരികയും ചെയ്യും. സോയൂസിൽ ഇതുവരെ ഒരു എയർടൈറ്റ് ഡോക്കിംഗ് ടണൽ ഉൾപ്പെടുത്തിയിട്ടില്ല, അതിനാൽ ക്യാപ്‌സ്യൂളുകൾക്കിടയിൽ ക്രൂമാൻമാരുടെ കൈമാറ്റം ഒരു ബഹിരാകാശ നടത്തം വഴി ബാഹ്യമായി ചെയ്യേണ്ടതുണ്ട്.

സോയൂസ് 1 ദൗത്യം പറത്താൻ വ്ളാഡിമിർ കൊമറോവ് തിരഞ്ഞെടുക്കപ്പെട്ടു. 1964 ഒക്ടോബറിലെ തന്റെ ആദ്യ ബഹിരാകാശ യാത്രയ്ക്ക് ശേഷം അദ്ദേഹത്തിന് ലഭിച്ച “സോവിയറ്റ് യൂണിയന്റെ ഹീറോ” എന്ന ബഹുമതി നേടിയ വ്‌ളാഡിമിർ കൊമറോവ് ഒരുപക്ഷേ യൂറി ഗഗാറിന് ശേഷം ഏറ്റവും ആദരണീയനായ ബഹിരാകാശയാത്രികനായിരുന്നു. ഗഗാറിൻ അടുത്ത സുഹൃത്തുക്കളായിരുന്നു. ബ്രെഷ്നെവ് ഭരണകൂടം ഡോക്കിംഗ് മേയ് ദിനത്തിലോ അതിനടുത്തോ നടക്കണമെന്ന് ആഗ്രഹിച്ചു. പ്രതീക്ഷിക്കുന്ന വിക്ഷേപണത്തിനായി രണ്ട് സോയൂസുകളും കൃത്യസമയത്ത് തയ്യാറാക്കാൻ അവർ സോയൂസ് ഡെവലപ്‌മെന്റ് ടീമിന്മേൽ വലിയ സമ്മർദ്ദം ചെലുത്തി. എന്നാൽ പ്രതീക്ഷിച്ചത് പോലെ സോയൂസ് വാഹനം പ്രക്ഷേപണത്തിന് തയ്യാറാക്കുക എന്നത് വാസ്തവത്തിൽ അപ്രാപ്യമായ ഒരു കാര്യമായിരുന്നു. കൃത്യമായി പറഞ്ഞാൽ 203 ഘടനാപരമായ പ്രശ്നങ്ങൾ ഈ യന്ത്രത്തെ ബഹിരാകാശ യാത്രയ്ക്ക് യോഗ്യമല്ലാതാക്കി. എന്നാൽ ലിയോണിഡ് ബ്രെഷ്നെവിനോട് ആരാണ് ഇക്കാര്യം പറയുക?

സോയൂസ് വാഹനം പൂർണ്ണമായും ഡീബഗ് ചെയ്തിട്ടില്ലെന്നും അത് പ്രവർത്തനക്ഷമമാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും OKB-1 ഡിസൈൻ ബ്യൂറോയുടെ മാനേജ്‌മെന്റിന് അറിയാമായിരുന്നു. എന്നാൽ നാല് പ്രാഥമിക ആളില്ലാ പരിശോധനകളിൽ പിഴവുകൾ കണ്ടെത്തിയിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടി വിക്ഷേപണത്തിന് ഉത്തരവിട്ടു. സാങ്കേതിക വിദഗ്ധരുമായി അടുത്തിടപഴകിയിരുന്ന യൂറി ഗഗാറിൻ, ക്രാഫ്റ്റ് വിലയിരുത്തുകയും എല്ലാ പ്രശ്നങ്ങളും വിശദമായി പ്രതിപാദിക്കുന്ന പത്ത് പേജുള്ള ഒരു ഔപചാരിക രേഖ തയ്യാറാക്കുകയും ചെയ്തു. അദ്ദേഹം ഈ പ്രമാണം തന്റെ കെജിബി സുഹൃത്ത് വെന്യാമിൻ റുസയേവിനെ ഏൽപ്പിച്ചു, അദ്ദേഹം ഉന്നത ശൃംഖലയിലേക്ക് മെമ്മോ കൈമാറാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം സമീപിച്ചവരെല്ലാം ഒഴിഞ്ഞുമാറി. ലിയോണിഡ് ബ്രെഷ്നെവിന്റെ കോപം നേരിടാൻ ആരും ആഗ്രഹിച്ചില്ല.

ലിയോനിഡ് ബ്രെഷ്നെവിന്റെ അടുത്ത സുഹൃത്തായ ജോർജി സിനേവിന്റെ അടുത്തേക്ക് റുസയേവ് എത്തി. ഫസ്റ്റ് സെക്രട്ടറിയുടെ കൈകളിൽ ആർക്കെങ്കിലും ഒരു പ്രധാന സന്ദേശം നേരിട്ട് എത്തിക്കാൻ കഴിയുമെങ്കിൽ, അത് സിനേവ് ആയിരുന്നു. നിർഭാഗ്യവശാൽ, അത്തരമൊരു സ്ഫോടനാത്മക രേഖ ബ്രെഷ്നെവുമായുള്ള തന്റെ ബന്ധത്തെ തടസ്സപ്പെടുത്തുമെന്നും കെജിബിയിലെ തന്റെ ഉയർച്ചയെ അപകടത്തിലാക്കുമെന്നും സിനേവ് മനസ്സിലാക്കി. സിനേവ് മെമ്മോ നശിപ്പിച്ചു, അത് കണ്ടവരോ കൈകാര്യം ചെയ്തവരോ ആയ എല്ലാവരെയും പുറത്താക്കുകയോ തരംതാഴ്ത്തുകയോ ചെയ്തു. ബഹിരാകാശ കാര്യങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് റുസയേവിനെ ഒഴിവാക്കി, മോസ്കോയ്ക്ക് പുറത്തുള്ള ഒരു അപ്രധാന സ്റ്റാഫ് പരിശീലന വിഭാഗത്തിലേക്ക് അദ്ദേഹത്തെ മാറ്റി.

പിന്നീട്, കൊമറോവ് റുസയേവിനെ കണ്ടു, “ഞാൻ ഈ വിമാനത്തിൽ നിന്ന് മടങ്ങാൻ പോകുന്നില്ല” എന്ന് പറഞ്ഞു. എന്തുകൊണ്ടാണ് കൊമറോവ് ഈ ദൗത്യം നിരസിക്കാത്തതെന്ന് റുസയേവ് ചോദിച്ചപ്പോൾ, കൊമറോവ് മറുപടി പറഞ്ഞു: “ഞാൻ ഈ ഫ്ലൈറ്റ് നടത്തിയില്ലെങ്കിൽ, പകരം അവർ ബാക്ക്-അപ്പ് പൈലറ്റായ യുറയെ അയക്കും. എനിക്ക് പകരം അവൻ മരിക്കും. നമുക്ക് അവനെ പരിപാലിക്കണം. ” അപ്പോൾ കൊമറോവ് പൊട്ടിക്കരഞ്ഞു.വിക്ഷേപണ ദിവസം രാവിലെ, ഏപ്രിൽ 23, 1967, ജേണലിസ്റ്റ് യാരോസ്ലാവ് ഗൊലോവനോവ് ഇങ്ങനെ റിപ്പോർട്ട് ചെയ്തു, ഗഗാറിൻ വിക്ഷേപണ സ്ഥലത്ത് പ്രത്യക്ഷപ്പെടുകയും ഒരു ബഹിരാകാശ സ്യൂട്ടിൽ അദ്ദേഹത്തെ ഇടാൻ ആവശ്യപ്പെടുകയും ചെയ്തു. “കൊമറോവ് പറക്കാൻ തികച്ചും യോഗ്യനാണെന്ന് ഇതിനകം വ്യക്തമായിരുന്നു, ലിഫ്റ്റ്-ഓഫ് സമയത്തിന് മൂന്നോ നാലോ മണിക്കൂർ മാത്രമേ ശേഷിക്കുന്നുള്ളൂ, പക്ഷേ ഗഗാറിൻ പെട്ടെന്ന് പൊട്ടിത്തെറിച്ച് അതും ഇതും ആവശ്യപ്പെടാൻ തുടങ്ങി. പെട്ടെന്നുള്ള അദ്ദേഹത്തിൻ്റെ ഇത്തരത്തിലുള്ള പെരുമാറ്റം ഒന്നുകിൽ ഗഗാറിൻ തന്റെ സുഹൃത്തിനെ രക്ഷിക്കാൻ വിമാനത്തിൽ കയറാൻ ശ്രമിക്കുകയോ അല്ലെങ്കിൽ എങ്ങനെയെങ്കിലും ഒരുക്കങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുകയായിരുന്നെന്ന് ചിലർ വിശ്വസിക്കുന്നു.

കൊമറോവിനെ കയറ്റി സോയൂസ് ഉയർന്നു. ഭ്രമണപഥത്തിലെത്തിയ ഉടൻ പരാജയങ്ങൾ ആരംഭിച്ചു.അദ്ദേഹത്തിന്റെ ഗൈഡൻസിൽ സോളാർ പവർ വാനുകളിലൊന്ന് വിന്യസിക്കുന്നതിൽ പരാജയപ്പെട്ടു. കമ്പ്യൂട്ടറുകൾക്ക് വൈദ്യുതി കുറവായിരിക്കുകയും ചെയ്തു. ഗ്രൗണ്ട് കൺട്രോളർമാർ രാത്രി മുഴുവൻ വൈദ്യുതി കമ്മിയിൽ പ്രവർത്തിച്ചു. അടുത്ത ദിവസം, കൊമറോവിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ വന്നപ്പോൾ, രണ്ടാമത്തെ സോയൂസിന്റെ വിക്ഷേപണം റദ്ദാക്കുകയും മുഴുവൻ ദൗത്യവും അവസാനിപ്പിക്കുകയും ചെയ്തു. അപ്പോൾ അവർക്ക് കൊമറോവിനെ തിരികെ കൊണ്ടുവരേണ്ടി വന്നു. എന്നിരുന്നാലും, കമ്പ്യൂട്ടറുകളുടെ സഹായമില്ലാതെ, നാവിഗേഷൻ ബുദ്ധിമുട്ടായിത്തീർന്നു, വീണ്ടും പ്രവേശനത്തിനായി തന്റെ ക്യാപ്‌സ്യൂൾ നിരത്താൻ കൊമറോവിന് വലിയ ബുദ്ധിമുട്ടുണ്ടായി. “‘ഈ പിശാച് കപ്പൽ! ഞാൻ കൈ വയ്ക്കുന്ന ഒന്നും ശരിയായി പ്രവർത്തിക്കുന്നില്ല, ”അദ്ദേഹം പരാതിപ്പെട്ടു.
സ്പേസ് ക്യാപ്‌സ്യൂൾ അതിന്റെ ഇറക്കം ആരംഭിച്ചപ്പോൾ, പാരച്യൂട്ട് തുറക്കുന്നതിൽ പരാജയപ്പെട്ടു, കൊമറോവ് മരണത്തിലേക്ക് പറന്നിറങ്ങി. ഒറെൻബർഗ് ഒബ്ലാസ്റ്റിലെ ഓർസ്കിന് സമീപം എവിടെയോ സ്പേസ് ക്യാപ്സ്യൂൾ തകർന്നു. അത് തീപിടിക്കുകയും ചെയ്തു. കൊമറോവിന്റെ ശരീരത്തിൽ അവശേഷിച്ചത് രണ്ടടിയോളം നീളമുള്ള ഒരു ക്രമരഹിതമായ മാംസവും അസ്ഥിയും മാത്രമായിരുന്നു.

മരണത്തിന് തൊട്ടു മുൻപ് യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസിക്ക് ഇസ്താംബൂളിനടുത്തുള്ള ഒരു എയർഫോഴ്സ് ബേസിൽ സൗകര്യം ഉണ്ടായിരുന്നു, അവിടെ നിന്ന് അവർ കൊമറോവും ഗ്രൗണ്ട് കൺട്രോളും തമ്മിലുള്ള ആശയവിനിമയം ശ്രദ്ധിച്ചു. പെറി ഫെൽവോക്ക് എന്ന മുൻ എൻഎസ്എ അനലിസ്റ്റിന്റെ അക്കൗണ്ട് അനുസരിച്ച്, സോവിയറ്റ് പ്രീമിയർ അലക്സി കോസിജിൻ കൊമറോവിനെ ഒരു വീഡിയോ ഫോണിൽ വിളിച്ചു. അവർ ഒരു വീഡിയോ-ഫോൺ സംഭാഷണം നടത്തി, കോസിജിൻ കരഞ്ഞു കൊണ്ട് കൊമറോവ് ഒരു ഹീറോ ആണെന്ന് അദ്ദേഹത്തോട് പറഞ്ഞു. . .കൊമറോവിന് ഭാര്യയോടും സംസാരിക്കാൻ സാധിച്ചു. തൻ്റെ മരണശേഷം അവരുടെ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കുട്ടികളുമായി എന്തുചെയ്യണമെന്നും അദ്ദേഹം അവരോട് പറഞ്ഞു. അവസാന നിമിഷങ്ങളിൽ അത് വളരെ ഭയങ്കരമായിരുന്നു.

ബ്രെഷ്‌നേവിനോട് ശരിയായി സംസാരിക്കുന്നതിലും സുഹൃത്തിന്റെ ജീവൻ രക്ഷിക്കുന്നതിലും പരാജയപ്പെട്ടതിന്റെ പേരിൽ കൊമറോവിന്റെ മരണം ഗഗാറിനെ കടുത്ത വിഷാദത്തിലാക്കി. ഗഗാറിൻ ഒടുവിൽ ബ്രെഷ്നെവിനെ പിടിച്ചു വലിക്കുകയും അയാളുടെ മുഖത്ത് പാനീയം ഒഴിക്കുകയും ചെയ്തുവെന്നാണ് കിംവദന്തികൾ.

You May Also Like

ബഹിരാകാശത്ത് വെച്ച് കരഞ്ഞാല്‍ കണ്ണീര് എവിടെപ്പോകും?

നമ്മള്‍ ബഹിരാകാശത്ത് വെച്ച് കരയുകയാണെങ്കില്‍ നമ്മുടെ കണ്ണീര്‍ എങ്ങോട്ടാണ് പോവുക, താഴോട്ടോ അതോ മുകളിലോട്ടോ? അതോ ആവിയായി പോകുമോ?

അനന്തവും അതിരുകളില്ലാത്തതുമായ ഒരു ഏക പ്രപഞ്ചത്തിലാണോ അതോ ശതകോടിക്കണക്കിനുള്ള പ്രപഞ്ചംങ്ങളില്‍ ഒന്നുമാത്രമായ ഒരു കുമിളാ പ്രപഞ്ചത്തിലാണോ നാം ജീവിക്കുന്നത്?

Other Universes are pulling on our Universe Sabu Jose അനന്തവും അതിരുകളില്ലാത്തതുമായ ഒരു…

ഇന്‍റര്‍നെറ്റിന്‍റെ അമിതോപയോഗം ഹാനികരം

മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നതു പോലെ, അല്ലെങ്കില്‍ അതിനെക്കാള്‍ കുഴപ്പമാണ് ഇന്റര്‍നെറ്റ് അടിമത്തമെന്നറിയാമോ?

ചക്രവാളത്തിലേയ്ക്ക് നക്ഷത്രമഴ : ബഹിരാകാശത്ത് നിന്നും വീണ്ടുമൊരു വിസ്മയദൃശ്യം

ചക്രവാളത്തിലെ നക്ഷത്രമഴ: ബഹിരാകാശത്ത് നിന്നും ഒരു കാഴ്ച