വോട്ടർ ഐഡി ആധാർ ലിങ്ക് ചെയ്ത് പരിഷ്കരിക്കാൻ ആർക്കും താത്പര്യം ഇല്ലാത്തതെന്തേ ?

99

ഏതൊരു ഇന്ത്യൻ പൗരനും ശരിക്കും ആലോചിക്കേണ്ടതും , പ്രാബല്യത്തിൽ കൊണ്ടു വരാൻ സ്വരമുയർത്തുകയും ചെയ്യേണ്ട ഒരു പ്രധാന കാര്യമാണിത്.പാൻ കാർഡും റേഷൻ കാർഡും പാസ്‌പോർട്ടും തുടങ്ങി സകലമാന കാർഡുകളും ആധാറുമായി ലിങ്ക് ചെയ്യാൻ നിർബന്ധിക്കുന്ന സർക്കാർ എന്താണ് വോട്ടേഴ്‌സ് ID അഥവാ ഇലക്ടറൽ ID കാർഡ്‌ ആധാറുമായി ലിങ്ക് ചെയ്യുന്നതിനെക്കുറിച്ച് മിണ്ടാത്തത്. സർക്കാർ എന്ന് വെച്ചാൽ രാഷട്രീയ പാർട്ടി എന്നാണല്ലോ നമ്മുടെ നാട്ടിൽ ! അങ്ങനെയെങ്ങാനും സംഭവിച്ചാൽ ഇതുവരെ ഉയർത്തിക്കാട്ടിയിരുന്ന ഭൂരിപക്ഷത്തിന്റെ കണക്കുകളൊക്കെ അടുത്ത ഇലക്ഷൻ വരുമ്പോ വെറും പോകയായിപ്പോകും എന്ന് പേടി കൊണ്ടാണോ ? അതോ ഇനി ഒരു ഇലക്ഷനിൽ വിജയിക്കാനുള്ള സാധ്യതയേ ഇല്ലാതായിപ്പോകും എന്നതുകൊണ്ടോ ? ഇതിൽ പൊളിറ്റിക്സ് എങ്ങും ഇല്ല, ഒരു യഥാർത്ഥമായ കാര്യം എല്ലാവർക്കും അംഗീകരിക്കാൻ പറ്റുന്നത്.

സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യം പ്രസക്തമാകുന്നത് അവിടെയാണ് !ഈ വോട്ടർ ID അല്ലെങ്കിൽ വോട്ടർ പട്ടിക ആധാർ ലിങ്ക് ചെയ്ത് പരിഷ്കരിച്ചൂടെ? ചെയ്താൽ എന്താ ഗുണം ? ഇന്ത്യൻ തിരഞ്ഞെടുപ്പ് രംഗത്ത് വിപ്ലവകരമായ മാറ്റം നടക്കും. എങ്ങനെ?

1) ➡ കളളവോട്ട് അവസാനിക്കും. ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതിന് പകരം വോട്ടറുടെ വിരലടയാളം സ്കാൻ ചെയ്താൽ മതി. രണ്ടാം വട്ടം സ്കാൻ ചെയ്യാൻ സാധിക്കാത്ത വിധം സോഫ്റ്റ് വെയർ ചെയ്യാം ✅
2) ➡ വോട്ടർ പട്ടികയിലെ മുഴുവൻ ഡബിൾ എൻട്രിയും ഒറ്റയടിക്ക് ഇല്ലാതാവും ✅
3) ➡ മരിച്ചവർ വോട്ട് ചെയ്തു എന്ന പരാതി ഒന്നും ഉണ്ടാവില്ല✅
4) ➡ പോളിംഗ് സമയം ഒരാഴ്ച നൽകുക ✅
5) ➡ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും വോട്ടിംഗ് മെഷീൻ സ്ഥാപിച്ച് കാലത്ത്
10 മണി മുതൽ 5 മണി വരെ വോട്ട് രേഖപ്പെടുത്താൻ അവസരം നൽകാം. ✅
6) ➡ തിരഞ്ഞെടുപ്പിനായി അവധി നൽകുന്നത് ഒഴിവാക്കാം ✅
7) ➡ വൻതോതിൽ സൈന്യം, പോലീസ് എന്നിവയുടെ ഉപയോഗം അവസാനിപ്പിക്കാം ✅
8) ➡ സർക്കാർ ജീവനക്കാരെ ഇതിനു വേണ്ടി മാസങ്ങളോളം ഉപയോഗിക്കേണ്ടതില്ല ✅
9 ) ➡ കള്ളവോട്ട് നടക്കില്ല എന്നുറപ്പുള്ളതിനാൽ സ്ഥാനാർത്ഥി ഏജൻറുമാർ വേണ്ട ✅
10) ➡ വോട്ടിംഗ് മെഷീൻ വിദേശത്തുള്ള ഇന്ത്യൻ എംബസികളിൽ സ്ഥാപിച്ചാൽ പ്രവാസികൾക്കും വോട്ട് ചെയ്യാം.✅
11)➡ വിരലടയാളം നൽകുമ്പോൾ പ്രവാസിക്ക് വോട്ടുള്ള മണ്ഡലത്തിലെ സ്ഥാനാർത്ഥി ലിസ്റ്റ് തെളിഞ്ഞു വരുന്ന തരത്തിൽ സ്ക്രീൻ സെറ്റ് ചെയ്യാം….. ✅