Shaju Surendran

ഐ.വി ശശി, ഹരിഹരൻ, ജോഷി, ഷാജി കൈലാസ്, പ്രിയദർശൻ തുടങ്ങിയ സംവിധായകർക്ക് ശേഷം, മലയാള സിനിമാ രംഗത്ത് വമ്പൻ ബജറ്റിൽ മൾട്ടി സ്റ്റാർ ചിത്രങ്ങളൊരുക്കുന്ന സംവിധായകർ അധികമൊന്നും കടന്ന് വന്നിരുന്നില്ല. അങ്ങിനെയിരിക്കെയാണ് സംവിധാന രംഗത്ത് നവാഗതനായ വൈശാഖ് എന്ന ചെറുപ്പക്കാരൻ മമ്മൂട്ടിയെയും, പൃഥ്വിരാജിനെയും അണിനിരത്തി പോക്കിരി രാജ എന്ന ബിഗ് ബജറ്റ് ചിത്രവുമായി വരുന്നത്. എബി എബ്രഹാം എന്ന ചെറുപ്പക്കാരന് ടെലിവിഷൻ അവതാരകനായി പ്രവത്തിക്കുമ്പോൾ ലഭിച്ച പേരായിരുന്നു “വൈശാഖ്”. പിൽക്കാലത്ത് ജോണി ആൻ്റണി, ജോഷി തുടങ്ങിയ പ്രഗൽഭ സംവിധായകരോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ട് അദ്ദേഹം സിനിമാ മേഖലയിലേക്ക് കടന്നു വന്നപ്പോഴും ആ പേരിൽ തന്നെ അറിയപ്പെട്ടു.

നരേനെ നായകനാക്കി ഒരു ലോ ബജറ്റ് സിനിമ ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്ക് കടന്നു വരാനായിരുന്നു വൈശാഖ് ആദ്യം പ്ലാൻ ചെയ്തത് . പല കാരണങ്ങൾ കൊണ്ടും അത് നടക്കാതെ പോയി (പിൽക്കാലത്ത് കുഞ്ചാക്കോ ബോബനെ നായകനാക്കി വിശുദ്ധൻ എന്ന പേരിൽ ആ ചിത്രമിറങ്ങി). നിരാശനായ വൈശാഖ് സിനിമാ രംഗം തന്നെ വിടാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് ഉദയ കൃഷ്ണയുടെ നിർബന്ധ പ്രകാരം 20 ട്വൻ്റി യുടെ സഹ സംവിധായകനായി പ്രവർത്തിക്കുന്നത്. അതൊരു വഴിത്തിരിവായിരുന്നു. വലിയ ചിത്രങ്ങൾ ഒരുക്കുന്ന ഒരു സംവിധായകൻ്റെ പിറവി അവിടെ കുറിക്കപ്പെട്ടു. മലയാളത്തിലെ എറ്റവും ലേറ്റസ്റ്റ് ഇൻഡസ്ട്രി ഹിറ്റായ “പുലി മുരുകൻ” ഉൾപ്പെടെ ഒരു പിടി ബിഗ് ബജറ്റ് ചിത്രങ്ങൾ വൈശാഖിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങി.

ഒരു നവാഗത സംവിധായകന് വമ്പൻ താരമൂല്യമുള്ള രണ്ട് നടൻമാരുടെ ഡേറ്റ് ലഭിച്ചതും, സിബി – ഉദയന്മാരെപ്പോലെ വലിയ കാൻവാസിൽ തിരക്കഥകളൊരുക്കുന്ന എഴുത്തുകാർ അദേഹത്തിന് വേണ്ടി എഴുതാൻ തയ്യാറായതും, ടോമിച്ചൻ മുളകുപാടം എന്ന നിർമ്മാതാവ് ആ ചിത്രത്തിനായ് പണം മുടക്കാൻ തയ്യാറായതുമൊക്കെ, സഹസംവിധായകനായി പ്രവർത്തിക്കുമ്പോൾ തന്നെ ആ സംവിധായകൻ്റെ കഴിവെന്താണെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടത് കൊണ്ടായിരുന്നു. ആ കണക്ക് കൂട്ടലുകൾ തെറ്റിയില്ല. അത്ര മെച്ചമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ആവറേജ് മസാല തിരക്കഥയെ വൈശാഖ് എന്ന പുതുമുഖ സംവിധായകൻ ഒരു മൾട്ടി സ്റ്റാർ ചിത്രത്തിന് വേണ്ട എല്ലാ പകിട്ടുകളുടെയും അകമ്പടിയോടെ അവതരിപ്പിച്ചു. “പോക്കിരി രാജ” വൻ വിജയം നേടി. അങ്ങിനെ മലയാള സിനിമാരംഗത്ത് പ്രേക്ഷകരുടെ പൾസറിഞ്ഞ ഒരു പുതിയ “വലിയ സിനിമകളുടെ സൃഷ്ടാവ്” കൂടി പിറക്കുകയായിരുന്നു.
ഒൻപതോളം സിനിമകൾ ഒരുക്കിയ വൈശാഖിൻ്റെ ഭൂരിഭാഗം ചിത്രങ്ങളും വൻ ബജറ്റിൽ തന്നെ നിർമ്മിച്ചവയായിരുന്നൂ. അതിൽ മിക്കതും മികച്ച വിജയവും നേടി. മാസ്സ് ആക്ഷൻ സീനുകളും, വമ്പൻ സെറ്റുകളാൽ അലങ്കൃതമായ വർണ്ണ ശബളമായ ഗാന രംഗങ്ങളുമൊക്കെയൊരുക്കാൻ അദ്ദേഹത്തിനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്.

എന്നിരുന്നാലും ശക്തമായ ഒരു തിരക്കഥയുടെ അഭാവം വൈശാഖിൻ്റെ എല്ലാ ചിത്രങ്ങളിലും കാണാം. ആവറേജോ, ബിലോ ആവറേജോ ആയ തിരക്കഥകളുടെ മികച്ച അവതരണമാണ് വൈശാഖിൻ്റെ മിക്ക ചിത്രങ്ങളും വിജയം നേടാനുള്ള കാരണം. വൈശാഖ് നല്ല തിരക്കഥകൾ തിരഞ്ഞെടുത്ത് സംവിധാനം ചെയ്താൽ മലയാളത്തിന് ലഭിക്കുക, എന്നെന്നും ഓർക്കപ്പെടുന്ന ഒരു പിടി മികച്ച ചിത്രങ്ങളായിരിക്കും. അതിലൂടെ വാണിജ്യ സിനിമകളുടെ വസന്ത കാലമായിരുന്ന “തൊണ്ണൂറുകൾ” വൈശാഖിലൂടെ ആവർത്തിക്കപ്പെടും എന്നകാര്യത്തിൽ സംശയമില്ല.ഈയാഴ്ച്ച റിലീസാകാൻ പോകുന്ന “മോൺസ്റ്റർ” താരപ്പകിട്ടും, നിലവാരമുള്ള മേക്കിങ്ങും മാത്രമല്ലാതെ തിരക്കഥാപരമായി കൂടി മികച്ചു നിൽക്കുന്ന ഒരു സിനിമയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply
You May Also Like

വളരെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ ഷൂട്ടുമായി മംമ്ത മോഹൻദാസ്

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മമ്ത മോഹൻ‌ദാസ് സിനിമാരംഗത്ത് അരങ്ങേറ്റം…

ക്രാഫ്റ്റ് ഉള്ള ഒരു സംവിധായകന്റെ രണ്ടാം സിനിമയും ബോക്സ് ഓഫീസിൽ കാലിടറുന്നതിൽ വിഷമം ഉണ്ട്

San Geo ക്രാഫ്റ്റ് ഉള്ള ഒരു സംവിധായകന്റെ രണ്ടാം സിനിമയും ബോക്സ് ഓഫീസിൽ കാലിടറുന്നതിൽ വിഷമം…

പ്രഭാസ് മലയാള സിനിമകൾ കാണാറുണ്ടോ ?

തെലുങ്ക് സൂപ്പർ സ്റ്റാർ പ്രഭാസിന്റെ കുറിച്ച് എല്ലാര്ക്കും അറിയാം അല്ലെ ? എന്നാൽ അദ്ദേഹം ഏറെക്കാലം…

കാണുന്നതിനപ്പുറം അനുഭവിക്കേണ്ട ഒരു എപിക് ഐറ്റം

Vino Babylon 2022/English അടുത്ത കാലത്ത് വന്ന ഹോളിവുഡ് പടങ്ങളിൽ “എപിക്” ഐറ്റം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന…