സൂര്യന്‍ കത്തിനില്‍ക്കെ പെട്ടെന്ന് ഇരുള്‍ മൂടി ഓസ്ട്രേലിയിലെ ആകാശങ്ങൾ ഓറഞ്ച് നിറത്തിലേക്ക് മാറുന്നത് എന്തുകൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

തെക്കന്‍ ധ്രുവത്തില്‍ ഉഷ്ണകാലമാകു മ്പോൾ ഓസ്ട്രേലിയ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ കൊടും വേനലിന്‍റെ തീക്ഷ്ണത അനുഭവിയ്ക്കുന്ന സമയം ആകും.വേനല്‍ക്കാലമായതിനാല്‍ തന്നെ ഓസ്ട്രേലിയയിലെ കുറ്റിക്കാടുകളും , ചെറുവനങ്ങളുമെല്ലാം കാട്ടുതീയുടെ പിടിയിലുമായി മാറും. വേനല്‍ സൃഷ്ടിക്കുന്ന പൊടിപടലങ്ങളും , കാട്ടുതീയുടെ ചാരവുമെല്ലാം ചേര്‍ന്ന് ഓസ്ട്രേലിയിൽ സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തില്‍ പൊടിക്കാറ്റുകൾ രൂപം കൊള്ളാറുണ്ട്.

അക്ഷരാർഥത്തില്‍ കാഴ്ച വരെ മറയ്ക്കുന്ന രീതിയിലാണ് ഈ പൊടിക്കാറ്റ് വീശിയടിക്കു ന്നത്. ഇത് മൂലം പല നഗരങ്ങളിലും നട്ടുച്ചയ്ക്കു പോലും പാതിരാത്രിയുടെ പ്രതീതി സൃഷ്ടിക്കുന്നു. ഹോളിവുഡ് സിനിമകളിലെ പൊടിക്കാറ്റുകളുടെ ദൃശ്യത്തെ പ്പോലെ സൂര്യന്‍ കത്തിനില്‍ക്കെ പെട്ടെന്ന് ഇരുള്‍ മൂടി പൊടി പരക്കുന്നു .പൊടിക്കാറ്റെത്തുന്നതിന്‍റെ ചിത്രങ്ങള്‍ കണ്ടാല്‍ മിഷന്‍ ഇംപോസിബിള്‍ സീരീസിലെ ചിത്രങ്ങളിലൊന്നിലെ ദൃശ്യമാണന്നേ ആദ്യം കരുതൂ.

വാള്‍ ഓഫ് ഡസ്റ്റ് എന്നാണ് ഈ പൊടിക്കാറ്റിനെ വിശേഷിപ്പിക്കുന്നത്. ഏതാണ്ട് 30 മീറ്ററോളം ഉയരമുള്ള വന്‍മതില്‍പോലെയാണ് പൊടിക്കാറ്റ് എത്തുന്നത്. കൂട്ടത്തോടെ നീങ്ങുന്ന പൊടിപടലങ്ങള്‍ നഗരങ്ങളിലാകെ വന്‍നാശനഷ്ടവും വരുത്തി കടന്നു പോകുന്നു. മണിക്കൂറില്‍ ഏതാണ്ട് 40 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന പൊടിക്കാറ്റ് കടന്നു പോകുന്നതോടെ ആകാശത്തിന്‍റെ നിറം മാറി ഓറഞ്ച് നിറത്തിലായി പിന്നീടു കാണപ്പെടുന്നു. കാറ്റ് മൂലം വാഹനങ്ങളുടെയും വീടുകളുടെയും ഉള്ളിലേക്കു പൊടി കൂമ്പാരമായി എത്തുകയും ചെയ്യുന്നു.

ചിലപ്പോൾ മനുഷ്യരുടെ ഉള്ളിലും വലിയ തോതിൽ പൊടിപടലം എത്തും . ഈ പ്രതിഭാസത്തിന്റെ തുടക്കത്തില്‍ എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകാത്തതിനാൽ പലരും മുഖം മൂടിയിരുന്നില്ല. മനുഷ്യര്‍ക്ക് അതീവ ഹാനികരമായ 2.5 പര്‍ട്ടിക്കുലര്‍ മാറ്റര്‍തോതിലുള്ള പൊടിയും ഇതിന്റെ ഭാഗമായിരുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

കാലാവസ്ഥയേയും പൊടിക്കാറ്റ് സാരമായി തന്നെ ബാധിക്കുന്നു. അരമണിക്കൂറിനുള്ളില്‍ താപനിലയില്‍ ഏതാണ്ട് 8 ഡിഗ്രി സെല്‍ഷ്യസിന്‍റെ കുറവു വരെയുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. വിമാനങ്ങളു ടെയും , ട്രെയിനുകളുടെയും കാഴ്ച മറയുന്നതിനും ഇതുവഴി സര്‍വീസുകള്‍ റദ്ദാകുന്നതിനും പൊടിക്കാറ്റ് കാരണമാകുന്നു. തരിശു മേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളായ വിക്ടോറിയയിലെ മില്‍ഡുറ പോലെയുള്ളവയിൽ ഈ ആകാശ ക്കാഴ്ചയും പൊടിക്കാറ്റും സ്ഥിര അനുഭവമായി മാറി.

You May Also Like

വിമാനത്തിൽ വെച്ച് ഒരുപാടുപേർ മരിച്ചിട്ടുണ്ട്, എന്നാൽ വിമാനത്തിൽ വെച്ച് ആർക്കും മരണം സംഭവിച്ചിട്ടില്ല എന്നാണ് രേഖകളിൽ ഉള്ളത്, അതെന്തുകൊണ്ടാണ് ?

ഈ അഞ്ച് കാര്യങ്ങൾ നിങ്ങൾക്കറിയാമോ? അറിവ് തേടുന്ന പാവം പ്രവാസി 👉താറാവിന്റെ ആൺ വർഗത്തിന് ഇംഗ്ലീഷിൽ…

ജപ്പാനിൽ ഭൂകമ്പങ്ങളെ പ്രതിരോധിക്കാൻ എയറിൽ നിൽക്കുന്ന വീടുകളുടെ രഹസ്യം എന്താണ് ?

ജപ്പാനിലെ ലെവിയേറ്റിംഗ് ഹൗസ് അറിവ് തേടുന്ന പാവം പ്രവാസി ജപ്പാന്‍ ഭൂകമ്പങ്ങള്‍ക്കും സുനാമിക്കും പേരുകേട്ട നാടാണ്.…

കുതിര മനുഷ്യരുമായി ഇങ്ങാറുണ്ട്, എന്നാൽ ഇതിനോട് സാമ്യം തോന്നുന്ന സീബ്രയെ നമുക്കു ഇണക്കുവാൻ സാധിക്കില്ല

Baijuraj Sasthralokam കുതിര മനുഷ്യരുമായി ഇങ്ങാറുണ്ട്. കഴുതയും ഇണങ്ങും. എന്നാൽ ഇവയോട് വളരെ സാമ്യം തോന്നുന്ന…

പദ്മിനി എന്ന സിനിമയിൽ പരാമർശിക്കുന്ന ഹിന്ദു വിവാഹ നിയമ പ്രകാരം ഒരു ഹിന്ദു പുരുഷന് ഒരു സമയം രണ്ടു ഭാര്യമാർ ആകാമോ ?

പദ്മിനി എന്ന പുതിയ മലയാള സിനിമയിൽ പരാമർശിക്കുന്ന ഹിന്ദു വിവാഹ നിയമ പ്രകാരം ഒരു ഹിന്ദു…