Ranjeev Ravi Chandran
ഇന്നലെ ഈ ഒരു അറിയിപ്പിനെതിരെ ഒരു പോസ്റ്റ് കണ്ടു, അതായത് ഇവിടെ സ്ത്രീകൾ മാത്രം സംരക്ഷിക്ക പെട്ടാൽ മതിയോ എന്ന തരത്തിലൊരു പോസ്റ്റ്. തീർച്ചയായും അവർ പറഞ്ഞത് ശരിയാണ്, കാരണം തുല്ല്യത എന്ന് പറയുന്നതിന്റെ കൃത്യമായ ലംഘനം തന്നെയാണ് അത്. അതുകൊണ്ടുതന്നെ കൊണ്ട് വ്യക്തികൾക്ക് എതിരെ ഉള്ള അക്രമങ്ങൾ നിയമലംഘനം ആണ് എന്ന് വെക്കേണ്ട കാലം വരട്ടെ എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.
ഇനി ഇങ്ങനെയുള്ള അറിയിപ്പുകൾ സിനിമയിൽ വെക്കാൻ നമ്മുടെ ഭരണ സംവിധാനത്തെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയാണ് എന്നൊന്ന് എന്റെ പരിമിതമായ അറിവ് വച്ച് ചിന്തിച്ചപ്പോൾ കുറച്ചു കാര്യങ്ങൾ പറയണം എന്ന് തോന്നി.
ഉള്ളത് പറയാലോ സ്ത്രീകളെ മോന്തക്ക് ഒന്ന് കൊടുത്ത് അനുസരിപ്പിച്ചു അനുസരണയുള്ളവൾ ആക്കിയ സിനിമകൾ ഒരുപാട് ഇവിടെയുണ്ട്. സ്ത്രീകളെ കേറിപിടിച്ചു പ്രേമത്തിൽ വീഴ്ത്തിയ സിനിമകളും ഇവിടെ ഉണ്ട്. പോക്രിത്തരം എന്ന് നമുക്ക് തോന്നുമെങ്കിലും സിനിമക്കാർക്ക് അതെന്നും പൗരുഷം തെളിയിക്കൽ ആയിരുന്നു.
റേപ്പ് ചെയ്യപെട്ട വ്യക്തിയെ റേപ്പിസ്റ്റിന് തന്നെ കല്ല്യാണം കഴിച്ചു കൊടുത്ത് ചാരിത്രം സംരക്ഷിച്ച സ്ത്രീകളെ സുരക്ഷിതയാക്കിയ സിനിമകളും ഇവിടെ സംഭവിച്ചിട്ടുണ്ട്. ഇത്തരം സിനിമകൾ ഒക്കെ സ്ത്രീകൾക്ക് എതിരെ ഉള്ള അതിക്രമങ്ങൾ നോർമലൈസ് ചെയ്യുകയാണ് ചെയ്യുന്നത്. എല്ലാവരെയും ഇല്ലെങ്കിലും ചിലരെ എങ്കിലും അത് സ്വാധിനിക്കും. എന്നാൽ ഇതിന് പരിഹാരം ആയി സിനിമ നിരോധിക്കാൻ പറ്റൂലല്ലോ അത് കൊണ്ടായിരിക്കാം ഇത്തരം വാണിങ് സൈനുകൾ വന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
ഒരു തരത്തിൽ പറഞ്ഞാൽ അത്രയേറെ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ വളരെ നിസാരവൽക്കരിച്ചു സിനിമകളിൽ ചെയ്ത് വെച്ചിട്ടുണ്ട്.ഒരു സ്ത്രിയെ റേപ്പ് ചെയ്താൽ റേപ്പിസ്റ്റ് തന്നെ കല്ല്യാണം കഴിച്ചാൽ മതി അപ്പോൾ പരിഹാരം ആയി, അതാണ് സിനിമക്കാർ നൽകുന്ന പരിഹാരം. ഇങ്ങനെത്തെ സിനിമകൾ ഇറങ്ങുന്ന ഒരു നാട്ടിൽ ഇത്തരം വാണിങ്ങുകൾ വന്നില്ലെങ്കിലെ അത്ഭുതം ഉള്ളു.ഞാനൊരിക്കലും ആദ്യം പറഞ്ഞ അഭിപ്രായത്തിന് എതിർ പറഞ്ഞതല്ല എന്തുകൊണ്ട് ഇങ്ങനെത്തെ വാണിങ്ങുകൾ വന്നു എന്ന് ഒന്ന് ചിന്തിച്ചു നോക്കിയതാണ്.സമത്വം വേണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം