പാതാളലോകവും അതിലെ രാഷ്ട്രീയവും

0
248

Shammu Alan

പാതാളലോകവും അതിലെ രാഷ്ട്രീയവും.

” ഈ ലോകമില്ലേ ഈ ലോകം, ഇവിടെ ഒന്നല്ല മറിച് 3 ലോകങ്ങൾ ഉണ്ട്. ഏറ്റവും മുകളിൽ ദേവന്മാരുടെ സ്വർഗ്ഗലോകം, നടുവിൽ മനുഷ്യന്മാരുടെ ഭൂമിയും, ഏറ്റവും ഒടുവിൽ കീടങ്ങൾ വസിക്കുന്ന പാതാളലോകവും. ”

Prime Video: Paatal Lok - Season 1പാതാൾ ലോക് എന്ന ആമസോൺ പ്രൈം വെബ്സീരീസ് ആരംഭിക്കുന്നത് ഈ ഡയലോഗോട് കൂടിയാണ്. ഇന്ത്യയുടെ ക്ലാസ്സ്‌ ഇനിക്വാലിറ്റീസ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടുള്ള തുടക്കം പിന്നീട് അങ്ങോട്ട് ഒളിഞ്ഞും തെളിഞ്ഞും പല ആവർത്തി നമ്മുടെ മുന്നിൽ ആവരണം ചെയ്ത് കാണിക്കുന്നുണ്ട് ഈ സീരീസ്.
ഒരു ദേശീയ വാർത്താ അവതാരാകാനെ കൊല ചെയ്യാൻ പദ്ധതി ഇട്ട ഒരു സ്ത്രീ അടക്കം നാലു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുന്നു. കേസ് അന്വേഷണം ഏറ്റെടുക്കുന്ന ഹാതിറാം, അൻസാരി എന്ന ഉദ്യോഗസ്ഥർ നടത്തുന്ന അന്വേഷണവും കണ്ടെത്തേലുകളുമാണ് ഈ പാതാൾ ലോക്. അറസ്റ്റ് ചെയ്യപ്പെടുന്ന നാല് പേരുടെയും ഫ്ലാഷ്ബാക്കും ഉദ്യോഗസ്ഥരുടെ മാനസിക തലങ്ങളും ഒക്കെ മനോഹരമായി കാട്ടി തരുന്നുണ്ട്. കേവലം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ അല്ല പാതാൾ ലോക്. കൃത്യമായി ലൗഡ് ആയി രാഷ്ട്രീയം സംസാരിക്കുന്ന, ഹിന്ദി ഹാർട്ട്‌ലാണ്ടിന്റെ വിവിധ കോണുകളുടെ രാഷ്ട്രീയ ചിത്രങ്ങളെ തെളിമയോടെ വരച്ചു കാട്ടുന്നതിൽ സംവിധായകർ വിജയിച്ചിട്ടുണ്ട്.

Paatal Lok Review (Amazon Prime Video): Anushka Sharma's Debut Show  Starring Jaideep Ahlawat Is Aദളിത്, മുസ്ലിം ട്രാൻസ്‌ജെണ്ടർ വിഷയങ്ങളെ ഇത്രയും കൈ അടക്കാത്തോടെ സമീപിച്ച മറ്റൊരു സിനിമായോ സീരീസോ ഇല്ല എന്ന് നിസംശയം പറയാം. ദളിത് പീഡനങ്ങൾ, ബലാസംഗങ്ങൾ, ആൾക്കൂട്ട അക്രമങ്ങൾ, ഇസ്ലാമാഫോബിയ അങ്ങനെ ഇന്ത്യയിൽ നടക്കുന്ന എന്നാൽ മെയിൻസ്ട്രീം മാധ്യമങ്ങൾ പറയാൻ മടിക്കുന്ന പലതിനെയും ഒളിമറ ഇല്ലാതെ പറയാൻ ശ്രമിച്ചു എന്നതാണ് ഈ സീരിസിന്റെ വലിയ ഒരു മികവായി ഞാൻ കണ്ടത്. വിശാൽ ത്യാഗിയിൽ നിന്നു ഹത്തോടി (chuttika) ത്യാഗിയിലേക്ക് ഉള്ള യാത്ര ഇന്നത്തെ രാഷ്ട്രീയ സമവാഖ്യങ്ങളുടെ നേർകാഴ്ചയാണ്. സഞ്ജീവ് മിഷ്റ എന്ന സർക്കാരിന്റെ സ്ഥിരം വിമര്ശകനായ, ലബിറൽ ടാഗ് പേറി നടക്കുന്ന പത്രപ്രവർത്തകൻ എങ്ങനെ പിന്നീട് കോർപ്പറേറ്റ് കച്ചവടത്തിൽ തന്റെ എത്തിക്സ് പണയം വെക്കുന്നു എന്നത് ഇന്നത്തെ മാധ്യമപ്രവർത്തനത്തിന്റെ നേർച്ചിത്രവും.

Prime Video: Paatal Lok - Season 1പിടിക്കപ്പെട്ട കോൺവീക്റ്റിൽ ഒരു മുസ്ലിം നാമധാരി ഉള്ളത് കൊണ്ട് മാത്രം ഒരു സെൻട്രൽ ഏജൻസി ഒരു പാക്കിസ്ഥാൻ പാസ്സ്പോർട്ടും, കുറച്ചു ഉർദു ലിറ്ററേച്ചറും ഉയർത്തി കാട്ടി ഒരു സെൻസഷണൽ കേസിനെ ഞൊടി ഇടക്കൊണ്ട് മാറ്റി മറിക്കുന്നത് തീർത്തും ഭയാനകമായി തീരുന്നു.

ഉർദു അറിയാത്ത മത വിദ്യാഭ്യാസം ലഭിക്കാത്ത കബീറിന്റെ വാപ്പ ഹാതിരാമിനോട്‌ ചോദിക്കുന്ന ചോദ്യത്തിന്റെ പ്രസക്തിയും ഇവിടെ ആണ്. ” Kya Sahab, Jisey maine musalmaan tak nahi banne diya, usey aap logo ne Jihaadi bana dia!” (ആരെയാണോ ഞാൻ ഒരു മുസൽമാൻ പോലും ആക്കാത്തിരുന്നത് അവനെ നിങ്ങൾ എല്ലാം ചേർന്ന് ജിഹാദി ആക്കി.) സിസ്റ്റം അതിന്റെ കാരാള ഹസ്തം കൊണ്ട് ഒരു കൂട്ടം ആളുകളെ നീക്കം ചെയ്യാൻ തുനിയുമ്പോൾ എങ്ങനെ ആ സിസ്റ്റത്തിലെ ഓരോ ആളുകളും അറിഞ്ഞും അറിയാതെയും അതിന്റെ ഭാഗമാവുന്നത് എന്നത് കൃത്യമായി കാണുന്നുണ്ട്. അതിനെ സാദൂകരിക്കും വിധം ഹാതിരാമിനോട്‌ മേലധികാരി നടത്തുന്ന ഒരു സംഭാഷണം ഉണ്ട്.”Yeh system jo hai na chowdary, door se dekhne me sara alag kachare ke deg lagtha hai. Lekin andhar guske samjoke na, well oiled machinery hai. Har kursi ko maloom hai kya karna hai. Aur jisko nahi pata hota, phir kursi badal diya jaata hai.” (ഈ സിസ്റ്റം ഉണ്ടല്ലോ ചൗദരി, പുറത്ത് നിന്നു നോക്കുമ്പോൾ വൃത്തിഹീനമായ ഒരു കൂമ്പാരം ആണ്. എന്നാൽ ഉള്ളിൽ കടന്നു ചെന്നാൽ മനസിലാവും അത് ഒരു വെൽ ഓയിൽഡ് മെഷീനറി ആണെന്ന്. ഓരോ കസേരയ്ക്കും അറിയാം എന്താണ് ചെയ്യണ്ടത് എന്ന്. ഇനി അറിയാത്തവർ ആണെങ്കിൽ അവരെ അവിടുന്ന് നീക്കം ചെയ്യപ്പെടുന്നു.) ഇതിലെ ഡയലോഗുകൾ പ്രത്യേകം പ്രശംസ അർഹിക്കുന്നു.

Social Media Users Demanded Boycott To Anushka Sharma's Web Series Paatal  Lok, Check All Details Here“sir, aadhi zindagi baap ke aankhon mein dekha hai ki uska beta chiya hai, baaki ki zindagi apne bete ki aakhon mein nahi dekhna chahta ki uska baap chiya hai”
സ്കാമും, സെക്രെഡ് ഗെയിംസും, ഫാമിലി മാനും, ഡൽഹി ക്രൈംമും മിർസാപ്പൂറും ഒക്കെ കണ്ട് കഴിഞ്ഞ എനിക്ക് ഇത് വരെ ഇന്ത്യയിലെ ഏറ്റവും മികച്ച വെബ് സീരീസ് ആയി തോന്നിയിട്ടുള്ളത് പാതാൾ ലോക് തന്നെ ആണ്.ബ്ലാക്ക് ഫ്രൈഡേ ന്യൂട്ടൻ ഷാഹിദ്‌ തുടങ്ങി വിരളമെങ്കിലും ബോളിവുഡിലെ രാഷ്ട്രീയ സിനിമകളുടെ കൂട്ടത്തിൽ മറ്റൊരു മികച്ച അദ്ധ്യായം കൂടി ചേർക്കപെട്ടു. പാതാൾ ലോക്.