നാസയെ നയിച്ച നാസി

26
നാസയെ നയിച്ച നാസി
തലക്കെട്ട് ശരിയാണ്. ചരിത്രം പലപ്പോളും കഥകളേക്കാൾ ട്വിസ്റ്റ് ഉള്ളവയാണ്. Wernher von Braun- ഒരു നാസി ശാസ്ത്രജ്ഞൻ ആയിരുന്നു. അതിലുപരി ഏറ്റവും കുപ്രസിദ്ധമായ നാസി സീക്രെട് സെർവീസിലും (SS ) പ്രവർത്തിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം അവസാനഘട്ടത്തിലേക്ക് കടന്ന സമയം. തോൽക്കും എന്ന് ഉറപ്പുണ്ടായിട്ടുണ് ഹിറ്റ്ലർ അവസാനം വരെ കീഴടങ്ങിയില്ല. ഒരു അത്ഭുതം അയാൾ പ്രതീക്ഷിച്ചിരുന്നിരിക്കണം.
നാസി റോക്കറ്റ് ശാസ്ത്രജ്ഞർ V -2 റോക്കറ്റ് ടെക്നോളജിയുടെ അവസാന ഘട്ടത്തിൽ ആയിരുന്നു. ഒരു പക്ഷെ അത് പൂർണമായും വികസിപ്പിച്ചിരുന്നു എങ്കിൽ ലോകത്തിന്റെ ഗതി മാറിയേനെ. എന്തായാലും യുദ്ധം അവസാനിക്കാൻ പോകുന്ന സമയം. സോവിയറ്റ് സൈന്യം ജർമനിയുടെ പല ഭാഗങ്ങളും പിടിച്ചെടുത്തു. പല ജർമൻ ശാസ്ത്രജ്ഞരും അവരുടെ കയ്യിൽ അകപ്പെടും എന്ന് അമേരിക്ക ഭയന്നു. അതിനു മറുപടിയായി അവർ നടത്തിയ നീക്കം ആണ് ഓപ്പറേഷൻ പേപ്പർക്ലിപ് . നാസി ശാസ്ത്രജ്ഞർ ആയ 1400 പേരെ അവർ അമേരിക്കയിലേക്ക് കൊണ്ട് വന്നു എന്ന് മാത്രമല്ല. നാസയിൽ ഉയർന്ന തസ്തികയിൽ ജോലിയും നൽകി. അതിൽ പലരും യുദ്ധകുറ്റവാളികൾ ആണ് എന്ന ആരോപണം ഉണ്ട്. അതൊന്നും അവർ കാര്യമാക്കിയില്ല .Wernher von Braun അത്തരം ഒരാൾ ആയിരുന്നു.
അമേരിക്കൻ ഉപഗ്രഹം Explorer 1 ബഹിരാകാശത്തു എത്തിച്ച റോക്കറ്റ് ഇയാൾ ഡെവലപ് ചെയ്തതാണ്. അപ്പോളോ spacecraft ചന്ദ്രനിൽ ഇറക്കിയതിനു പിന്നിലും ഇയാളുടെ തലയാണ്. അമേരിക്കയിലെ ഏറ്റവും വലിയ സയൻസ് മെഡൽ ഈ നാസിക്ക് ലഭിച്ചു. വർഷങ്ങൾക്ക് ശേഷം ഓപ്പറേഷൻ പേപ്പർക്ലിപ്പിന്റെ വിശദാംശങ്ങൾ അമേരിക്ക പുറത്തിവിട്ടു.ഇന്ന് നമ്മൾ ഉപയോഗിക്കുന്ന പല റോക്കറ്റ് സാങ്കേതിക വിദ്യയുടെയും പിന്നിൽ നാസികൾ ആണ് എന്നത് ചരിത്രത്തിന്റെ മറ്റൊരു വിരോധാഭാസം.
(ചിത്രം : Kurt H. Debus എന്ന നാസയുടെ കെന്നഡി സ്പേസ് സെന്ററിന്റെ ആദ്യ ഡയറക്ടർ ആയ വേറൊരു നാസിയുടെ കൂടെ Wernher von Braun)